oppo-f7,launched,india,25-Megapixel Front Camera, Bezel-Less Display, Price, Specifications
in ,

ഓപ്പോ എഫ് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: സ്മാർട്ട് ഫോൺ ആരാധകരുടെ മനം കവരാൻ ഓപ്പോ എഫ് 7 ( Oppo F7 ) ഇന്ത്യൻ വിപണിയിൽ എത്തി. തിങ്കളാഴ്ച്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് ഓപ്പോ എഫ് 7 അവതരിപ്പിച്ചത്.

ആൻഡ്രോയിഡ് 8.1 ഓറിയോയിൽ അധിഷ്ഠിതമായ കളർഒഎസ് 5.0 ആണ് ഓപ്പോ എഫ് 7 -ൽ ഉപയോഗിച്ചിരിക്കുന്നത്. 19:9 ആസ്പെക്ട റേഷോയോടുകൂടിയ 6.23 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1080×2280-നാണ് ഇതിന്റെ റെസൊല്യൂഷൻ. ഓപ്പോ എഫ് 7 -ൽ 64 ബിറ്റ് മീഡിയ ടേക് ഹെലിയോ പി60 ഒക്റ്റ കോർ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഫോണിന്റെ വകഭേദങ്ങൾക്ക് അനുസൃതമായി 4 ജിബി 6 ജിബി റാമുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഓപ്പോ എഫ് 7 -ൽ 25 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 16 മെഗാപിക്സൽ പിൻക്യാമറയുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പിന്തുണയോടു കൂടിയ ഒരു ആപ്ലിക്കേഷനും ഓപ്പോ എഫ് 7 കമ്പനി അവതരിപ്പിക്കുന്നുണ്ട്.

കമ്പനി ആദ്യം പുറത്തിറക്കിയ ആപ്ലിക്കേഷനെക്കാൾ 20 ശതമാനം മികച്ചതാണ് ഇപ്പോഴത്തെ പതിപ്പെന്ന് കമ്പനി അവകാശപ്പെടുന്നു. വളരെ ശരിയായ രീതിയിൽ മുഖം തിരിച്ചറിയാനുള്ള ശേഷി ഈ ആപ്ലിക്കേഷനുണ്ടെന്ന് കമ്പനിവക്താക്കൾ അറിയിച്ചു.

64 ജിബി, 128ജിബി എന്ന വകഭേദങ്ങളിൽ പുറത്തിറങ്ങുന്ന ഫോണിൽ മൈക്രോ എസ്ഡി കാർഡിന്റ സഹായത്തോടു കൂടി 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. റിയൽ ടൈംഎച്ച്ഡിആർ സംവിധാനമാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.

3400എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 33.5 മണിക്കൂർ വരെ തുടർച്ചയായി പാട്ടുകൾ പ്ലേ ചെയ്യാൻ കഴിയുന്ന ബാറ്ററി ബാക് അപ്പാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 9 മുതൽ ഓൺലൈൻ സ്റ്റോറുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഓപ്പോ എഫ് 7 ലഭിച്ചു തുടങ്ങും. ഇന്ത്യൻ രൂപ 21,990 രൂപയാണ് ഫോണിന്റെ വിപണി വില. സോളാർ റെഡ്, മൂൺലൈറ്റ് സിൽവർ എന്നി നിറങ്ങളിലാണ് ഫോൺ വിപണിയിൽ ഇറങ്ങുന്നത്.

കൂടാതെ ഫോണിന്റെ പ്രത്യേക പതിപ്പുകളും കമ്പനി ഇറക്കുന്നുണ്ട്. ഓപ്പോ എഫ് 7 ഡയമണ്ട് ബ്ലാക്ക്, ഓപ്പോഎഫ്‌ 7 സൺറൈസ് റെഡ് എന്ന രണ്ട് പതിപ്പുകൾ 26,990 രൂപയ്ക്ക് കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നാൽ സ്പെഷ്യൽ പതിപ്പുകൾ തെരഞ്ഞെടുത്ത ഓപ്പോ കടകളിൽ മാത്രമേ ലഭ്യമാകുകയുള്ളൂ.

oppo-f7,launched,india,25-Megapixel Front Camera, Bezel-Less Display, Price, Specifications

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

AirAsia ,mega sale,Domestic flights , Rs 849, international, Rs 1999 , airline ,offeri, sale,flights ,Bhubaneswar, Bengaluru, Kolkata, Hyderabad, Bengaluru Ranchi ,international flights, Kuala Lumpur, Bangkok, Phuket , Melbourne

വീണ്ടും വൻ ഓഫറുമായി എയർ ഏഷ്യ; 849 രൂപ മുതല്‍ ടിക്കറ്റുകൾ ലഭ്യം

പ്രണയം മുറിവേറ്റ കരങ്ങളിൽ ഋതുക്കൾ വിരുന്നിനെത്തുന്നു