Commonwealth , Commonwealth Games 2018,Heena Sidhu,Gold , Record,Wins , Women's 25m Pistol, Boxers ,Shine, India ,gold, four silver , five bronze medals,
in , ,

കോമണ്‍വെല്‍ത്ത്: ഹീനയിലൂടെ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games ) ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണ മെഡൽ. ഷൂട്ടിംഗില്‍ ഹീന സിദ്ദു ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം വെടിവച്ചിട്ടു.

വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. 38 പോയിന്റുകളോടെ ഹീന റെക്കോഡോടെ സ്വര്‍ണ്ണ മെഡൽ നേടി.

28-കാരിയായ ഇന്ത്യൻ താരം അവസാന റൗണ്ടിൽ ആസ്‌ട്രേലിയൻ താരമായ എലീന ഗാലിയബോവിറ്റ്ച്ചിനെയാണ് പരാജയപ്പെടുത്തിയത്.

ഇതോടെ കോമണ്‍വെല്‍ത്തില്‍ പതിനൊന്ന് സ്വര്‍ണ്ണമടക്കം 20 മെഡലുകളുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു തുടരുകയാണ്. നിലവില്‍ 11 സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നിലവാരം.

നേരത്തെ, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ തന്നെ മനു ഭാകറിനു പിന്നിൽ രണ്ടാമതെത്തിയ ഹീന സിദ്ദു വെള്ളി മെഡൽ നേടിയിരുന്നു.

heena

അതേസമയം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ഗഗന്‍ നാരംഗ്, ചെയിന്‍ സിംഗ് എന്നിവര്‍ നിരാശപ്പെടുത്തി.

എട്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുള്ള ഗഗന്‍ നാരംഗ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നല്ല തുടക്കത്തോടെ മത്സരത്തിൽ പങ്കെടുത്ത ചെയിന്‍ സിംഗിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഇന്ത്യയുടെ ബാഡ്മിന്റൺ ടീമാണ് രാജ്യത്തിന് വേണ്ടി പത്താമത്തെ സ്വർണ്ണം നേടിയത്. മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഈ ഇനത്തിൽ കിരീടം സ്വന്തമാക്കിയത്.

അതേസമയം, ഇന്ത്യന്‍ ബോക്‌സിംഗ് താരം അമിത് പങ്കല്‍ സെമിഫൈനലില്‍ കടന്നു. പുരുഷവിഭാഗം ബോക്‌സിംഗില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ അഖീല്‍ അഹമ്മദിനെ പരാജയപ്പെടുത്തിയാണ് അമിത് സെമിയില്‍ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Pattoor case , Lokayukta , land, district collector,  encroachment, Artech Realtors , flat, V S Achuthanandan, petition, high court, govt, petition, 

പാറ്റൂര്‍ കേസ്: 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് ലോകായുക്ത

Mohanlal ,movie, Manju, song, video, njaan janichannu kettoru peru ,  Indrajith Sukumaran ,Tony Joseph ,Sajid Yahiya,

ലാലേട്ടന്റെ കട്ട ഫാനായി മഞ്ജു; മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി