ഡിഫ്ത്തീരിയ: പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ജില്ലയിൽ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജോസ് ജി. ഡിക്രൂസ് അറിയിച്ചു.

ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും പ്രതിരോധ മരുന്നുകളും എല്ലാ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കുവാൻ പ്രയാസം തുടങ്ങിയവയാണു ലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ പത്തു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗപ്രതിരോധ കുത്തിവയ്പ്പുകൾ യഥാസമയം എടുക്കാത്ത കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ മുതിർന്നവർ തുടങ്ങിയവർക്കു രോഗസാധ്യത കൂടുതലാണ്.

ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മാമാങ്കം പദ്മകുമാര്‍ സംവിധാനം ചെയ്യും; സംഭവിച്ചത് എന്ത്? പ്രൊഡ്യൂസര്‍ വേണു കുന്നപ്പിള്ളി സംസാരിക്കുന്നു

പ്രിയങ്കയും ലോക്‌സഭയും എല്‍ഡിഎഫ് സര്‍ക്കാരും: വി എം സുധീരന് പറയാനുള്ളത്