Movie prime

വിമുക്തി: ലഹരിവിമുക്ത പ്രചാരണയാത്ര 15 ന് കാസര്‍കോട്ട് സമാപിക്കും

ലഹരി വര്ജ്ജനത്തിലൂടെ ലഹരി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ഒപ്പുശേഖരണ പരിപാടിയും വാഹന പ്രചാരണയാത്രയും ജനുവരി 15 ന് കാസര്കോട്ട് സമാപിക്കും. ‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പ്രമേയത്തിലൂന്നി എക്സൈസ് വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന ലഹരി വര്ജ്ജന മിഷനായ വിമുക്തിയാണ് 90 ദിന തീവ്രബോധവല്ക്കരണ യത്നത്തിന്റെ ഭാഗമായി പ്രചാരണയാത്രയ്ക്ക് നേതൃത്വം നല്കുന്നത്. പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രചാരണയാത്രയുടെ ഉദ്ഘാടനം ഡിസംബര് 4 ന് തിരുവനന്തപുരം ഗവ. More
 
വിമുക്തി: ലഹരിവിമുക്ത പ്രചാരണയാത്ര 15 ന് കാസര്‍കോട്ട് സമാപിക്കും

ലഹരി വര്‍ജ്ജനത്തിലൂടെ ലഹരി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ഒപ്പുശേഖരണ പരിപാടിയും വാഹന പ്രചാരണയാത്രയും ജനുവരി 15 ന് കാസര്‍കോട്ട് സമാപിക്കും.

‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പ്രമേയത്തിലൂന്നി എക്സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയാണ് 90 ദിന തീവ്രബോധവല്‍ക്കരണ യത്നത്തിന്‍റെ ഭാഗമായി പ്രചാരണയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രചാരണയാത്രയുടെ ഉദ്ഘാടനം ഡിസംബര്‍ 4 ന് തിരുവനന്തപുരം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണനാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ലഹരി മുക്ത സന്ദേശം നല്‍കുന്നതിനായി ജില്ലകളിലെ പ്രധാനപ്പെട്ട ബീച്ചുകള്‍ കേന്ദ്രീകരിച്ച് സായാഹ്നപരിപാടികള്‍, എക്സൈസ് ഉദ്യോഗസ്ഥരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയുള്ള വിളംബരഘോഷയാത്ര, നറുക്കെടുപ്പ്, കോളേജ് യൂണിയനുകളുമായി സഹകരിച്ചുള്ള പരിപാടി, ഫ്ളാഷ് മോബ്, ഗാനമേള, ഹാസ്യപരിപാടികള്‍ എന്നിവയാണ് പ്രചാരണയാത്രയില്‍ നടത്തിവരുന്നത്.
വിവിധ ജില്ലകളിലെ പ്രചാരണ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം വിമുക്തി മൈബൈല്‍ യൂണിറ്റ് ഇപ്പോള്‍ വയനാട് ജില്ലയിലാണ്. ജനുവരി 9 ന് കണ്ണൂരിലെത്തി മൂന്നു ദിവസം പ്രചാരണ പരിപാടികള്‍ നടത്തി 14 ന് കാസര്‍കോട്ടെത്തും. അവിടുത്തെ പ്രചാരണ പരിപാടികള്‍ക്കു ശേഷം യാത്ര 15 ന് സമാപിക്കും.
സ്കൂള്‍-കോളേജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്.