oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,
in ,

സെൽഫിപ്രേമികൾക്കായി ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

കൊച്ചി: യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ‘ഓപ്പോ എഫ് 5 യൂത്ത്’ (Oppo F5 youth) കമ്പനി പുറത്തിറക്കി. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ ഫോണാണിത്.

സെല്ഫി ചിത്രം കൂടുതൽ സുന്ദരമാക്കുന്നതിനായി ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകൽപ്പന ചെയ്ത ഈ ഫോണിന്റെ വില 16,990 രൂപയാണ്.

‘ഓപ്പോ എഫ് 5 യൂത്ത്’ ഡിസംബര്‍ 8 മുതല്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാകുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി, സെല്ഫി അനുഭവം നല്കുന്നതിനാണ് പുതിയ മോഡൽ പുറത്തിറക്കിയതെന്ന് ഓപ്പോ ഗ്ലോബല്‍ വി പിയും, ഓപ്പോ ഇന്ത്യയുടെ പ്രസിഡണ്ടുമായ സ്‌കൈ ലി അറിയിച്ചു.

oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,തങ്ങളെ പ്രതിനിധീകരിക്കുന്ന, ചെറുപ്പവും ഫാഷനബിളുമായ വ്യക്തിത്വവുമായി നന്നായി സമന്വയിക്കുന്ന ഒരു ഡിവൈസ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വിപണിയില്‍ സെല്ഫി വ്യവസായം നയിക്കുന്നവരും, ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി ടെക്‌നോളജി അവതരിപ്പിക്കുന്നവരുമാണ് തങ്ങളെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഓപ്പോ എഫ് 5 യൂത്തിൽ ഫുള്‍ സ്‌ക്രീന്‍, ഫേഷ്യല്‍ അണ്‍ലോക്ക്, ബാക്ക് ഫിംഗര്‍ പ്രിന്റ് റീഡര്‍ എന്നീ സവിശേഷതകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 6 ഇഞ്ച് ഫുള്‍-സക്രീന്‍ ഡിസ്‌പ്ലേയുള്ളതിനാല്‍ എഫ് 5 ന്റെ അതേ മോഡലില്‍ ഉപയോക്താവിന് വൈഡ് സ്‌ക്രീന്‍ ഉപയോഗിക്കാനാകും.

തന്മൂലം ഉപയോക്താവിന് ഉജ്ജ്വലമായ ദൃശ്യവിനോദം ലഭ്യമാകും. ഓപ്പോ എഫ് 5 യൂത്തില്‍ ഹൈ-റെസലൂഷന്‍ 2160 :1080 ഡി പി ഐ സ്‌ക്രീനും 18:9 ആസ്‌പെക്ട് റേഷ്യോയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

passenger trains, cancelled, Kerala, Indian Railway, 2 months, 8 passenger trains, Ockhi, cyclone, fishermen, protest, Palakkad-Punalur express, staff, recruitment, vacancy, 

കേരളത്തിലെ 8 പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കി

NGT, cancels, larger construction,environmental clearance, central govt, order, construction works, environment, safety, violence, petition, case, officials, probe,  national green tribunal, , construction works,

വന്‍കിട നിര്‍മാണത്തിന് പാരിസ്ഥിതിക ഇളവ്: വിജ്ഞാപനം റദ്ദാക്കി