no mans land, film, oscar
in , ,

​​നോ മാന്‍സ് ലാന്‍ഡ്: തികച്ചും വ്യത്യസ്തമായൊരു യുദ്ധചിത്രം

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നേർത്തൊരു അതിർവരമ്പ്. മരണത്തെ മുഖാമുഖം കണ്ടുള്ള ജീവിതം. സംഘർഷഭരിതമായ രാജ്യാതിർത്തികൾ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്. എന്നാൽ ബോസ്‌നിയൻ എഴുത്തുകാരൻ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’ ( No man’s land ) എന്ന ചിത്രം പക്ഷേ തികച്ചും വ്യത്യസ്തമാണ്.

retina2001-ല്‍ പുറത്തിറങ്ങിയ 98 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരു യുദ്ധമുഖത്തെ അതേപടി പകർത്തി വയ്ക്കുകയല്ല. അടിക്കടിയുള്ള ബോംബുവർഷവും ചിന്നിച്ചിതറുന്ന മനുഷ്യശരീരങ്ങളും തകർന്നടിയുന്ന ജനവാസകേന്ദ്രങ്ങളും കൊലയും കൊലവിളകളും ചോരച്ചാലുകളും മാത്രം കണ്ടു പരിചയിച്ച യുദ്ധ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രം.

ബോസ്‌നിയന്‍ സെർബിയൻ അതിര്‍ത്തി പ്രദേശത്തെ ഒരു പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രെഞ്ചിൽ അകപ്പെടുന്ന ‘കികി’ എന്ന ബോസ്‌നിയൻ പട്ടാളക്കാരനും ‘നിനോ’ എന്ന സെർബ് പടയാളിയും. അവർ പരസ്പരം എതിരിടുന്നു. അസഭ്യവർഷം ചൊരിയുന്നു. യുദ്ധം ആര് ആദ്യം തുടങ്ങി വച്ചു എന്നതിനെച്ചൊല്ലി കലഹിക്കുന്നു.

അതിനിടയ്ക്കാണ് മുറിവേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന ‘സിറ’ എന്ന മറ്റൊരു പട്ടാളക്കാരൻ ഉണരുന്നത്. സെർബുകൾ കുഴിച്ചിട്ടിരുന്ന ഒരു ലാൻഡ് മൈനിന് മുകളിലായിരുന്നു അയാൾ കിടന്നിരുന്നത്. ശരീരം ഒന്നനങ്ങിയാൽ ആ മൈൻ പൊട്ടുമെന്നും അയാളുടെ ശരീരം ചിന്നിച്ചിതറുമെന്നും ഒരു നടുക്കത്തോടെ എല്ലാവരും തിരിച്ചറിയുന്നു.

ഐക്യരാഷ്ട്ര രക്ഷാസേനയുടെ ഭാഗമായ ഒരു ഫ്രഞ്ച് സൈനികൻ അപ്പോഴാണ് അവിടേക്കെത്തിപ്പെടുന്നത്. ലാൻഡ് മൈനുകൾ നിർവീര്യമാക്കാൻ അയാൾക്കറിയാം. അതിനുള്ള പരിശീലനം നേടിയ സൈനികനാണ് അദ്ദേഹം.

എന്നാൽ യുദ്ധരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ മാത്രം നിയോഗിക്കപ്പെട്ട സൈനികന് ബോസ്‌നിയൻ സെർബിയൻ ഭടന്മാരുടെ കാര്യത്തിൽ നിഷ്പക്ഷത പുലർത്താനേ നിർദേശമുള്ളൂ. അവർക്കു വേണ്ടി ഒന്നും ചെയ്യാനുള്ള അധികാരം അയാൾക്കില്ല.

danis tanovicഎന്നാൽ ഒരു ഇംഗ്ലീഷ് റിപ്പോർട്ടർ കടന്നുവരുന്നതോടെ സ്ഥിതിഗതികൾ മാറുന്നു. ഐക്യരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി മൂന്നു സൈനികരെയും ജീവനോടെ പുറത്തെത്തിക്കാനാണ് റിപ്പോർട്ടർ ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ അവർ വിജയിക്കുമോ? ട്രെഞ്ചിൽ നിന്ന് മൂവരും ജീവനോടെ പുറത്തു കടക്കുമോ?

സംഘർഷത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ പ്രേക്ഷകരെ നിർത്തി അതിരുകളുടെ രാഷ്ട്രീയത്തെ ഇത്രയേറെ പ്രശ്നവൽക്കരിച്ച ഒരു സിനിമ ഇല്ലെന്നു തന്നെ പറയാം. അതിർത്തി കാക്കുന്ന മനുഷ്യരുടെ അരക്ഷിതമായ ജീവിത ചിത്രീകരണത്തിലൂടെ യുദ്ധങ്ങളുടെ നിരർത്ഥകതയിലേക്കാണ് സംവിധായകൻ പ്രേക്ഷക ശ്രദ്ധ തിരിക്കുന്നത്.

ഒട്ടേറെ യുദ്ധ ചിത്രങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. നായകരും പ്രതിനായകരുമായി ഇരു വിഭാഗം മനുഷ്യരെ അപ്പുറവും ഇപ്പുറവും നിർത്തി വിജയികളുടെചരിത്രം ആഘോഷിച്ച സിനിമകൾ.
no mans land, film,oscarധീരോദാത്തരും അമാനുഷരുമായ സൈനിക തലവന്മാരും കമ്മാന്റർമാരും അവരുടെ വീരേതിഹാസങ്ങളും വെള്ളിത്തിരയിൽ തകർത്തോടി. കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയവർ വീരപുരുഷന്മാരായി.

എന്നാൽ യുദ്ധമുഖത്തെ മനുഷ്യാവസ്ഥകളെ സമീപിക്കുകയാണ് ഈ ചിത്രം. യുദ്ധത്തെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി അതിന്റെ നിരർത്ഥകതയെ മുന്നോട്ടു വക്കുന്നു.

അതിർത്തികളുടെ അന്തഃസ്സാര ശൂന്യത ‘ആരുടേതുമല്ലാത്ത ഭൂമി’ എന്ന ടൈറ്റിലിലൂടെ പ്രതീകാത്മകമാവുന്നു. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാണ് ‘നോ മാന്‍സ് ലാന്‍ഡ്’.

മറ്റൊരു ചിത്രത്തിലും കാണാനിടവന്നിട്ടില്ലാത്ത അമ്പരപ്പുളവാക്കുന്ന ഒരു ക്ലൈമാക്‌സാണ് ഈ ചിത്രത്തിനുള്ളത്.

ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച ചിത്രമാണ് ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന് തീർത്തു പറയാം. 2002-ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
no mans land, film,oscar

Leave a Reply

Your email address will not be published. Required fields are marked *

district judge, KP Indira, dumping waste, public road, Palakkad, strong stand, clean, police, camera, Nipah, fever, people, health issues,

പൊതുസ്ഥലത്ത് മാലിന്യം: നഗരസഭാ അധികൃതർ കണ്ണടച്ചു; ജില്ലാ ജഡ്ജി നീക്കം ചെയ്യിച്ചു

Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി