current , 11k volt current, supplied ,houses, UP, student ,killed ,TVs, fridges ,explode, Meerut, B.Tech student ,died ,serious burn injuries ,electric line fault ,11,000 volt current , Kuan Patti area ,electric appliances,
in

സാങ്കേതിക​പ്പിഴവ്; പ്രവഹിച്ചത് 11 കെ വോൾട്ട് വൈദ്യുതി; യുപിയിൽ വൻ നാശനഷ്‌ടം

മീററ്റ്: ഇലക്ട്രിക്ക് ലൈനിൽ വന്ന ഗുരുതരമായ സാങ്കേതികപ്പിഴവു മൂലം യുപിയിലെ നൂറോളം വീടുകളിൽ എത്തിച്ചേർന്നത് 11,000 വോൾട്ട് വൈദ്യുതി ( 11k volt current ). ഗുരുതരമായ സാങ്കേതികപ്പിഴവിനെ തുടർന്ന് മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ്‌ ഇരുപതുകാരനായ സത്യേന്ദ്രഎന്ന ബി.ടെക്.വിദ്യാർത്ഥി കൊല്ലപ്പെട്ടു.

നാലു പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കൂടാതെ ഒന്നിന് പിറകെ ഒന്നായി പ്രദേശത്തെ മുഴുവൻ വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചു. സംഭവത്തിനു ശേഷം പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു.

ഉത്തർപ്രദേശിലെ ഇഞ്ചോളി ഗ്രാമത്തിലെ ക്വാൻ പറ്റി മേഖലയിലാണ് ദുരന്തം നടന്നത്. സംഭവത്തെ തുടർന്ന് രോഷാകുലരായ പ്രദേശവാസികൾ ദേശീയ പാത 119 ഉപരോധിച്ചു. സത്യേന്ദ്രയുടെ മൃതദേഹവുമായി പ്രദേശവാസികൾ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് മണിക്കൂറുകളോളമാണ് വാഹന ഗതാഗതം തടസ്സപ്പെട്ടത്.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മുകേഷ് ചന്ദ്ര, റൂറൽ എസ്.പി.രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പോലീസ് വൃത്തങ്ങൾ നടത്തിയ ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷമാണ് ഗ്രാമവാസികൾ ഉപരോധം പിൻവലിക്കാൻ തയ്യാറായത്.

അപകടത്തിൽ മരിച്ച വിദ്യർത്ഥിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര സഹായ ധനം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
അപകട കാരണം വെളിവായിട്ടില്ലെന്ന് പശ്ചിമാഞ്ചൽ വൈധ്യുത് നിഗം ലിമിറ്റഡ് ചീഫ് എഞ്ചിനീയർ എസ് .ബി.യാദവ് അറിയിച്ചു

സ്ഫോടനത്തിൽ ഒരു വീട് പൂർണമായി തകർന്നെന്നും അപകട സമയത്തു പ്രവർത്തിച്ചു കൊണ്ടിരുന്ന 110-ഓളം വീടുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ പൂർണമായി കത്തി നശിച്ചെന്നും റൂറൽ എസ് .പി. രാജേഷ് കുമാർ പറഞ്ഞു.

ഫോൺ ചാർജ് ചെയ്യുന്നതിനിടയിലാണ് ഇരുപതു കാരനായ സത്യേന്ദ്ര ദാസിന് ദാരുണ മരണം സംഭവിച്ചത്. ബിജോ (50 ), സാഹിബ (32), മുഹമ്മദ് ഷാക്കിർ (38) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ. എഴുപതു ശതമാനം പൊള്ളലേറ്റ ബിജോയുടെ നില ഗുരുതരമാണ്. ടെലിവിഷൻ സെറ്റ് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മുഹമ്മദ് ഷാക്കിറിന്റെ വീടിനു തീ പിടിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

MBBS seats, Kozhikode govt medical college, Admissions , Government Medical College, Calicut, Fees, Placements, Admission Criteria, Facilities,  Hostel,  colleges, state Government , Kerala

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: 250 എംബിബിഎസ് സീറ്റുകള്‍ക്കും സ്ഥിരാനുമതി

വയൽ നികത്തി ദേശീയപാത; നിലപാടുമായി വയൽക്കിളി; ആരോപണവുമായി പി ജയരാജൻ