മാതൃവന്ദന യോജന പദ്ധതിയ്ക്ക് 14.26 കോടി രൂപ അനുവദിച്ചു 

തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന വിഹിതമായ 14,26,34,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സാധാരണക്കാരായ നിരവധി അമ്മമാര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭ/പ്രസവ കാലയളവിലുണ്ടാകുന്ന തൊഴില്‍/വരുമാന നഷ്ടം ഒരു പരിധിവരെ പരിഹരിക്കുന്നതിനും ഗര്‍ഭ/പ്രസവ കാലയളവില്‍ സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ പോഷക പരിചരണം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ പദ്ധതി. 19 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിന് 5,000 രൂപ ആനുകൂല്യമായി ലഭിക്കുന്നു. 1000, 2000, 2000 എന്നിങ്ങനെ 3 ഗഡുക്കളായിട്ടാണ് ഈ തുക നല്‍കുന്നത്.

സാമ്പത്തിക ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് അര്‍ഹരാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജീവിത ഗന്ധിയായ കഥ പറഞ്ഞ് ‘ഞാൻ പ്രകാശൻ’

സര്‍ക്കാര്‍ ഐടി പദ്ധതികളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കാളിത്തം