in

കർഷകർ പണികൊടുത്തു, നിസാമാബാദ് മണ്ഡലത്തിൽ മത്സരരംഗത്ത് 185 പേർ 

തെലങ്കാനയിലെ നിസാമാബാദ്  ലോക്സഭാ മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാനാവില്ലെന്ന് ഇലക്ഷൻ കമ്മീഷൻ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിയ്യതി ഇന്നലെ അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് 185 സ്ഥാനാർഥികൾ. ഇതിൽ 178 പേരും കർഷകരാണ്. കാർഷിക രംഗത്ത്  നേരിടുന്ന തകർച്ചയും പ്രതിസന്ധിയും ശ്രദ്ധയിൽ കൊണ്ടുവരാൻ  മഞ്ഞൾ, ചോളം കർഷകർ കൂട്ടത്തോടെ മത്സരരംഗത്തിറങ്ങിയതാണ്  സ്ഥാനാർഥിപ്പട്ടിക  ജംബോയാവാൻ ഇടയാക്കിയത്.
 
പരമാവധി 64 സ്ഥാനാർഥികളെ മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ( ഇ വി എം ) ഉൾപ്പെടുത്താനാവൂ. അതിനാൽ ബാലറ്റ് പേപ്പർ മാത്രമാണ്  പോംവഴി. 185 സ്ഥാനാർഥികളുടെ ജംബോ പട്ടികയുമായി ഒരു ബാലറ്റ് പേപ്പർ തയ്യാറാക്കുന്നതും വലിയ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ പക്ഷം. 
 
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും സിറ്റിംഗ്  എം പി യുമായ കെ കവിതയാണ് ടി ആർ എസ്സിന്റെ സ്ഥാനാർഥി, മധു യഷ്‌കി ഗൗഡ കോൺഗ്രസ് സ്ഥാനാർഥിയും. 
സംസ്ഥാനത്തെ 17 മണ്ഡലങ്ങളിലായി 443 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 10 സ്ഥാനാർഥികൾ മാത്രമുള്ള മേധക്കാണ് സ്ഥാനാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കനേഡിയൻ കമ്പനി ടെറാസെർവ്വ് ടെക്നോപാർക്കിൽ

ലൂസിഫറിനെത്തേടി രജനീകാന്തും വരും