കോവളം വികസനത്തിന് ഇരുപതു കോടി രൂപയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ഇരുപത്  കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യപദ്ധതി പൂര്‍ത്തിയാകുന്നതോടെ കോവളം വിനോദസഞ്ചാര കേന്ദ്രത്തിന് പുത്തന്‍രൂപം കൈവരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവളത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രൂപം നല്‍കിയ കോവളം  മാസ്റ്റര്‍ പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ളത്.

കോവളത്തിന്റെ  വികസനം സംസ്ഥാന സര്‍ക്കാരിന്‍റെ  അഭിമാന പ്രശ്നമാണെന്നും  മന്ത്രി പറഞ്ഞു. ബഹുനില കാര്‍ പാര്‍ക്കിംഗ് സൗകര്യം കൂടി ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ട്.  പക്ഷേ ഇതിനാവശ്യമായ സ്ഥലമില്ല എന്നതാണ് പ്രശ്നം. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കും. ഒന്‍പതു മേഖലകളിലാണ് ഒന്നാം ഘട്ട  പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.

യോഗഡെക്ക്, ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയ സമുച്ചയം, വസ്ത്രം മാറാനുള്ള മുറികള്‍, സ്വാഗത കവാടം, ബോട്ട് ആകൃതിയിലുള്ള  ഇരിപ്പിടങ്ങള്‍, കഫെ, ടോയ് ലെറ്റ്, കല്ലുപാകിയ നടപ്പാത, സൈക്കിള്‍  ട്രാക്ക്,  റോളര്‍ സ്കേറ്റിംഗ് ഏരിയ, മഴവെള്ള സംഭരണി, പോലീസ് ലൈഫ് ഗാര്‍ഡ്  ഔട്ട് പോസ്റ്റ്  കിയോസ്ക്,  സിസിടിവി, ഓഡിയോ സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. തീരസംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും  ട്രൈപോഡുകള്‍ സ്ഥാപിക്കുന്നതിനുമാണ് ഈ പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം  നല്കിയിരിക്കുന്നത്. 

ഗ്രോവ്ബീച്ച്, സമുദ്രബീച്ച്, പാർക്ക്  ഏരിയ എന്നിവിടങ്ങളിലാണ് ഒന്നാംഘട്ട പദ്ധതിയിലെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടപ്പാക്കുന്നത്.  ഹവ്വാ ബീച്ച്, സീറോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടക്കുന്നത്. പതിമ്മൂന്നടി  വീതിയില്‍ നാന്നൂറ് മീറ്റര്‍ നീളമുള്ള രണ്ട് നടപ്പാതകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്ന് ഹവ്വാ ബീച്ചിനേയും സീറോക്ക് ബീച്ചിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും മറ്റൊന്ന് ഗ്രോവ് ബീച്ച്, സമുദ്ര ബീച്ച്, എടക്കല്ല്  ബീച്ച് എന്നിവയെ ബന്ധിപ്പിക്കുന്നതുമാണ്. സീറോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളില്‍ തീരസംരക്ഷണത്തിനായി ടെട്രാപോഡുകള്‍ സ്ഥാപിക്കും. നാല്പത്  ബീച്ച് വെണ്ടര്‍ ബൂത്തുകള്‍, സ്വാഗത കവാടം, സൈൻ ബോർഡുകൾ, ആറ് കല്‍മണ്ഡപങ്ങള്‍,  ഗ്രാനൈറ്റ് സ്ലാബുകള്‍ പതിച്ച നൂറ്റിയിരുപത്  ഇരിപ്പിടങ്ങള്‍, എടക്കല്ല് റോക്ക് ഗാര്‍ഡന്‍  എന്നിവ രണ്ടാം ഘട്ടത്തിൽ   ഉള്‍പ്പെടുന്നു.

എം വിന്‍സെന്‍റ് എംഎല്‍എ അധ്യക്ഷത വഹിച്ച  വഹിച്ച ചടങ്ങിൽ  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്,  ടൂറിസം ഡയറക്ടര്‍  പി. ബാലകിരണ്‍ എന്നിവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കനകക്കുന്നിൽ ഡിജിറ്റല്‍ മ്യൂസിയവും, മിയാവാക്കി മാതൃകാവനവും 

തരംഗമായി സാഹോയുടെ മേക്കിംഗ് വീഡിയോ