ഇന്ന് രക്ഷപെടുത്തിയത് 20,000 ത്തോളം പേരെ  

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ നടന്നു വരുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളിൽ ഇന്ന് (ഓഗസ്റ് 18) വൈകുന്നേരത്തോടെ ഇരുപതിനായിരത്തോളം പേരെ രക്ഷിക്കാനായിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം എല്ലാ മേഖലയിലും എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നുമാത്രം ഉച്ചക്കു 12 മണിവരെ പലയിടങ്ങളിലായി കുടുങ്ങിക്കിടന്ന 20,000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍ഡിആര്‍എഫ് ഗ്രൂപ്പും അഞ്ച് കോളം ബിഎസ്എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. 22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്‌സിന്റെ 59 ബോട്ടും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ 16 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയിൽ നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും.  3,200 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നേതൃത്വം നല്‍കുന്നു.

മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു. ഭക്ഷണപ്പൊതികളും മരുന്നുകളും ഉള്‍പ്പെടെ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. ആവശ്യമായ സഹായങ്ങള്‍ ഓരോ വ്യക്തിക്കും എത്തിക്കുന്നതിന് പരിശ്രമങ്ങള്‍ ദുരിതാശ്വാസ മാനേജ്‌മെന്റിന്റെ ഭാഗമായി നടത്തുവാന്‍ ശ്രമിചക്ക വരുന്നുണ്ട്.

പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.  ആരും പരിഭ്രാന്തരാകേണ്ടതില്ല. സഹായ ഹസ്തം എല്ലാവരിലും എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍, എന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരത്ത് സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും

സഹായ ഹസ്തവുമായി സ്പാനിഷ് വനിതയും