2G scam, accused, court, verdict, acquitted, A Raja, spectrum,   CAG, 2G spectrum scam, K Kanimozhi,
in ,

2ജി സ്പെക്‌ട്രം: എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ ഒന്നായ 2 ജി സ്പെക്‌ട്രം (2G spectrum) കേസില്‍ മുന്‍ കേന്ദ്രമന്ത്രിമാരും ഡിഎംകെ നേതാക്കളുമായ എ രാജയും (A Raja) കനിമൊഴിയും (K Kanimozhi) ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു. രാവിലെ പത്തുമണിയോടെ നടന്ന കോടതി നടപടികളില്‍ ഒറ്റവരി പ്രസ്താവന മാത്രമാണ് കോടതി നടത്തിയത്.

യുഎസിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കേസെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച കേസില്‍ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി വിധി പ്രസ്താവിച്ചു.

റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടിരുന്നത്. ഇവർക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തി. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നീ കമ്പനികളും കേസില്‍ പ്രതികളായിരുന്നു.

എ.രാജ, ഡിഎംകെ എംപി. കനിമൊഴി എന്നിവർക്ക് പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയവരെയാണ് കോടതി വെറുതെ വിട്ടത്.

അഞ്ചു വര്‍ഷം നീണ്ട കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്. കേസില്‍ എ. രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയില്‍ വാസം അനുഭവിച്ചിരുന്നു.

വിധി പുറത്തു വന്നതോടെ ഡല്‍ഹിയിലെ കോടതിക്ക് പുറത്തും തമിഴ്നാട്ടിലും ഡിഎംകെയുടെ ആഘോഷങ്ങള്‍ നടക്കുകയാണ്. വിചാരണ നേരിട്ട മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മകള്‍ കനിമൊഴി എന്നിവരെ കുറ്റവിമുക്തരാക്കിയ കോടതി വിധി രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

മന്മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന 2011-ല്‍ പുറത്തുവന്ന അഴിമതിക്കേസിനെ തുടർന്ന് യുപിഎയ്ക്ക് ഭരണം പ്രതിസന്ധി നേരിട്ടിരുന്നു. കൂടാതെ തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കും കേസ് വൻ പ്രതിബന്ധമായി.

2011 നവംബര്‍ 11-ന് ആരംഭിച്ച വിചാരണ 2017 ഏപ്രില്‍ 19-ന് പൂര്‍ത്തിയായി. 1.76 കോടി രൂപയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. 122 2 ജി സ്പെക്‌ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്നാണ് സിബിഐ കേസ്. ഈ കേസിലാണ് സിബിഐയ്ക്ക് തിരിച്ചടി നല്‍കി കോടതിയുടെ വിധിയെത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Christmas, release, Malayalam movies, Mollywood, Vimanam, Masterpiece, Mayaanadhi, Aana Alaralodalaral, Mammootty, Prithviraj, hero, actor, actress, Xmas, celebration, 

ക്രിസ്തുമസിന് ഇത്തവണ സിനിമാഘോഷം

Ockhi , dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy, Kasaragod,

ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി