കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ 3  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം നിക്ഷേപം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) മേല്‍നോട്ടത്തിലുള്ള  മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമില്‍ (ഐഐജിപി 2.0) ജേതാക്കളായി. ഓരോ സ്റ്റാര്‍ട്ടപ്പിനും പ്രാരംഭ മൂലധനമായി 25 ലക്ഷം രൂപയും ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു സഹായവും ലഭിക്കും.

ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ്, ഐറോവ് ടെക്നോളജീസ്, ശാസ്ത്ര റോബോട്ടിക്സ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഐഐജിപിയില്‍ ഇന്ത്യയിലെ മറ്റു 16 സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം വിജയം കൈവരിച്ചത്. ജേതാക്കള്‍ക്ക്  ഉല്‍പ്പന്നങ്ങള്‍ വിഭാവനം ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും വിപണിയിലെത്തിക്കുന്നതിനുള്ള അവസരവും ലഭിക്കും. കേരളത്തില്‍നിന്ന് ഒന്‍പത്  സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തതില്‍ ഏഴും കെഎസ്യുഎമ്മിന്‍റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

ഭാരത സര്‍ക്കാരിന്‍റെ സ്വപ്ന ദൗത്യങ്ങളായ ‘സ്റ്റാര്‍ട്ടപ് ഇന്ത്യ’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പ്, ലോക്ഹീഡ് മാര്‍ട്ടിന്‍, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഐഐജിപി 2018 സംഘടിപ്പിച്ചത്. നവീന ആശയകര്‍ത്താക്കള്‍ക്കും സംരംഭകര്‍ക്കും സാങ്കേതികാധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്താനുള്ള പുതിയ പരിസ്ഥിതി ഐഐജിപി പ്രദാനംചെയ്യുന്നു.

നൂതനാശയങ്ങള്‍ നല്‍കിയ 50 പേരില്‍ നിന്നാണ് 16 വിജയികളെ കണ്ടെത്തിയത്. 3000 അപേക്ഷകരില്‍നിന്ന് നൂതനാശയങ്ങള്‍ നല്‍കിയ 50 പേരേയും ഐഐഎം അഹമ്മദാബാദിന്‍റെ നേതൃത്വത്തിനുള്ള ബൂട്ട് ക്യാമ്പില്‍ പങ്കെടുപ്പിച്ചിരുന്നു. അതില്‍നിന്നാണ് 16 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്.

Bandicoot robots , Startup , Genrobotics ,five more ,sewer cleaning robots, Kerala , Huddle Kerala, ഐഐജിപിയിലെ നിക്ഷേപകര്‍, സംരംഭകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, മുന്‍നിര ശാസ്ത്രജ്ഞര്‍ എന്നിവരുടെ സഹായത്തോടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ പരീക്ഷിക്കുന്നതിനുള്ള അവസരവും മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാക്കും.

മാന്‍ഹോളുകള്‍ ശുചീകരിക്കുന്നതില്‍നിന്ന് മനുഷ്യരെ ഒഴിവാക്കി റോബോട്ട് അധിഷ്ഠിത സേവനങ്ങള്‍ ഉറപ്പാക്കുന്ന സ്ഥാപനമാണ് 2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

ജലാന്തര്‍ഭാഗത്തെ നിര്‍ണായക ആന്തരഘടന പരിശോധിക്കുന്നതിനു  സ്വന്തം ഡ്രോണ്‍ ആയ ‘ഐറോവ്’ ഉപയോഗിക്കുന്ന സ്ഥാപനമാണ് ഐറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.

കൃത്യത ആവശ്യമായതും അപകടസാധ്യതയുള്ളതുമായ ദൗത്യങ്ങളില്‍ കൈകള്‍ കൊണ്ടു ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്സിന്‍റെ  ഉല്‍പ്പന്നമായ എസ്ആര്‍-ഡൈമെന്‍സ്വിയോ സഹായിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഓണം, ബക്രീദ് ഉത്സവകാലത്ത് 8000 പ്രത്യേക ചന്തകള്‍ തുടങ്ങും

വർക്കലയിൽ പുതിയ ഐ.ടി.ഐ ആരംഭിച്ചു