പ്രളയക്കെടുതി നേരിടാന്‍ 325 പുതിയ താത്ക്കാലിക ആശുപത്രികള്‍

തിരുവനന്തപുരം: പ്രളയക്കെടുതിമൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി 325 താത്ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനമായെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഈ ആശുപത്രികള്‍ ആഗസ്റ്റ് 30-ാം തീയതി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളില്‍ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് താത്ക്കാലികമായി 30 ദിവത്തേക്ക് ഈ ആശുപത്രികള്‍ തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ 38, പത്തനംതിട്ട 9, കോട്ടയം 24, ഇടുക്കി 23, എറണാകുളം 50, തൃശൂര്‍ 43, പാലക്കാട് 49, മലപ്പുറം 47, കോഴിക്കോട് 16, വയനാട് 26 എന്ന കണക്കിനാണ് ആശുപത്രികള്‍ തുടങ്ങുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറും ഒരു നഴ്‌സും ഉണ്ടാകും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് പ്രവര്‍ത്തന സമയം.

മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാരും മറ്റ് സന്നദ്ധ ഡോക്ടര്‍മാരുമായിരിക്കും ഈ കേന്ദ്രങ്ങളിലുണ്ടാകുക. കെ.എം.എസ്.സി.എല്‍. വഴിയായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സർക്കാരിന്റെ ആദരവ്

പ്രളയദുരിതം പരിഹരിക്കാന്‍  സോഫ്റ്റ് വെയർ പിന്തുണ