vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur,  Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili
in , ,

കീഴാറ്റൂര്‍ വയല്‍ സമരം അവസാനിപ്പിച്ചു

കണ്ണൂര്‍: വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ കണ്ണൂരിലെ കീഴാറ്റൂരില്‍ (Keezhattoor) ജനകീയ സമരസമിതി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു.

തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് 19 ദിവസം നീണ്ടുനിന്ന സമരം ഒത്തുതീര്‍പ്പായത്. സമവായത്തിലൂടെ മാത്രമേ ബൈപ്പാസ് നിര്‍മ്മാണം നടക്കുകയുള്ളൂ എന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കാൻ സർക്കാർ മുന്നോട്ട് വന്നാൽ വീണ്ടും സമര രംഗത്തിറങ്ങുമെന്നും സമര സമിതി അറിയിച്ചു. ‘വയൽക്കിളികൾ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ കീഴാറ്റൂരില്‍ നടത്തി വന്നിരുന്ന സമരത്തിന് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കീഴാറ്റൂരില്‍ എത്തിയിരുന്നു. സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരെ വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകർ പാർട്ടി നേത്രത്വത്തെ വെല്ലുവിളിച്ച് നിരാഹാര സമരവുമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരുടെ സമരത്തെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും സമരക്കാര്‍ പിന്മാറിയില്ല.

പാർട്ടി വിരുദ്ധമായ സമരം നിർത്തണമെന്ന് കഴിഞ്ഞ ദിവസം കീഴാറ്റൂരിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നെങ്കിലും ‘വയൽക്കിളികൾ’ പിന്മാറിയിരുന്നില്ല. ബൈപ്പാസിന് പകരം നിലവിലെ ദേശീയപാത വീതി കൂട്ടിയും ഇത് സാധ്യമാകാത്ത സ്ഥലങ്ങളിൽ മേൽപാലം നിർമ്മിച്ചും ദേശീയപാത വികസിപ്പിക്കാമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ നിർദ്ദേശിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം പൂട്ടേണ്ടതില്ല: ഹൈക്കോടതി

Schneider Electric

ജീവനക്കാരുടെ കുടുംബസ്നേഹം; പിന്തുണയുമായി ബഹുരാഷ്ട്ര കമ്പനി