in ,

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് സരിത (Saritha) എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാധ്യമങ്ങളുള്‍പ്പെടെ ആരും തന്നെ സരിതയുടെ കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.
ഹർജി പരിഗണിച്ച് രണ്ടു മാസത്തേക്ക് സരിതിയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി പക്ഷേ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരായ അന്വേഷണമോ മറ്റ് നടപടികളോ സ്‌റ്റേ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

വിശദമായ വാദത്തിനായി കേസ് ജനുവരി 15-ലേക്ക് മാറ്റി വച്ചു. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ റദ്ദാക്കുക, സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

നേരത്തെ സോളാര്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമായിയെന്നും വിചാരണക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ആരാഞ്ഞിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jacob Thomas, suspension, Pinarayi, IMG, LDF Govt, Ockhi, Press club, Former Vigilance director DGP Jacob Thomas, service, Director of Institute of Management in Government ,IMG,

വിവാദ പ്രസംഗം: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍