ദുരിതമേഖലയില്‍ 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തു

തിരുവനന്തപുരം: പ്രളയബാധിത പ്രദേശത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി അംഗന്‍വാടി വഴി 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മാംഗലൂര്‍ യൂണിറ്റാണ് ഇത്രയേറെ പാല്‍ സംഭാവന നല്‍കിയത്. പാലിന് ക്ഷാമമുള്ള പ്രദേശങ്ങളില്‍ കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യം നിലനിര്‍ത്താനായാണ് സമ്പൂര്‍ണ ആഹാരമായ പാല്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഇതുവരെ പാല്‍ വിതരണം നടത്തിയത്. പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ പാല്‍ വിതരണം അടുത്ത ദിവസം ആരംഭിക്കും.

പാലിന് ക്ഷാമമില്ലാത്തതും ദുരിതാശ്വാസത്തിന്റെ ഭാഗമായി സ്റ്റോക്കുള്ളതുമായ ജില്ലകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആ പാല്‍ ക്ഷാമമുള്ള മറ്റ് ജില്ലകളിലേക്ക് നല്‍കിയിട്ടുണ്ട്.

180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പൗച്ചുകളായാണ് ഈ പാല്‍ എത്തിയിട്ടുള്ളത്. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന അണുവിമുക്തമായ പാലാണിത്. പ്രായഭേദമന്യേ ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാനാകും.

45,000 പൗച്ചുകളുള്ള 8028 ലിറ്റര്‍ പാല്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയിലും 44800 പൗച്ചുകളുള്ള 8064 ലിറ്റര്‍ പാല്‍ വയനാട് മാനന്തവാടിയിലും 39000 പൗച്ചുകളുള്ള 7020 ലിറ്റര്‍ പാല്‍ കണ്ണൂര്‍ പഴയങ്ങാടിയിലും 44555 പൗച്ചുകളുള്ള 8020 ലിറ്റര്‍ പാല്‍ കോഴിക്കോട്ടും 45,000 പൗച്ചുകളുള്ള 8028 ലിറ്റര്‍ പാല്‍ കാസര്‍ഗോഡ് ജില്ലയിലും 45,000 പൗച്ചുകളുള്ള 8028 ലിറ്റര്‍ പാല്‍ ഇടുക്കി ജില്ലയിലും അംഗന്‍വാടികള്‍ വഴി വിതരണം ചെയ്തു. ബാക്കിയുള്ള ജില്ലകളില്‍ ഉടന്‍ വിതരണം ചെയ്യുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇന്ത്യയിലെ പ്രഥമ ഡിസൈന്‍ സമ്മര്‍ സ്കൂള്‍ കൊച്ചിയില്‍

എലിപ്പനി: ജാഗ്രതയും പ്രതിരോധവും തുടരും