രാജ്യത്തെ 50% പ്രമേഹരോഗികളും രോഗത്തെക്കുറിച്ച് അജ്ഞർ

രാജ്യത്ത് അമ്പത് ശതമാനം പ്രമേഹരോഗികളും തങ്ങളുടെ  രോഗത്തെക്കുറിച്ച് അജ്ഞരാണെന്ന് പഠന റിപ്പോർട്ട്. നാല്പത്ത്  ശതമാനം പേരാണ് ചികിത്സ ചെയ്യുന്നത്. അവരിൽ ഇരുപത്തഞ്ച് ശതമാനം പേരിൽ  മാത്രമാണ് രോഗം നിയന്ത്രണവിധേയമായി കാണപ്പെടുന്നത്. 

ഇന്ത്യൻ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനാണ് ദേശീയ തലത്തിലുള്ള പഠനം നടത്തിയത്. 15 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ 52 ശതമാനം പേർക്കാണ്  തങ്ങൾ പ്രമേഹരോഗബാധിതരാണ് എന്ന അറിവുള്ളത്. 

പുരുഷന്മാരിൽ 21 ശതമാനവും സ്ത്രീകളിൽ 30 ശതമാനവും മാത്രമാണ് രോഗനിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചിട്ടുള്ളത്. 

പ്രാഥമികാരോഗ്യ സേവനങ്ങളുടെ കാര്യക്ഷമതയും വ്യാപ്തിയും വർധിപ്പിക്കേണ്ടതിലേക്കാണ് പഠനം വിരൽ ചൂണ്ടുന്നതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ബി എം സി ഹെൽത്ത് ജേണലിലാണ് പഠന റിപ്പോർട്ട്  പ്രസിദ്ധീകരിച്ചിട്ടുള്ളത്.

രോഗത്തെക്കുറിച്ചുള്ള അവബോധത്തെയും നിയന്ത്രണ മാർഗങ്ങൾ കൈക്കൊള്ളുന്നതിനെയും കുറിച്ചുള്ള വിവിധ സംസ്ഥാനങ്ങളിലെ  കണക്കുകളും റിപ്പോർട്ടിലുണ്ട്. കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു ആണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. അവിടെ രോഗികളിൽ കേവലം അഞ്ചു ശതമാനം പേർക്കേ രോഗസംബന്ധമായ അറിവുള്ളൂ. എഴുപതുശതമാനം രോഗികൾക്കും അസുഖത്തെ സംബന്ധിച്ച് ധാരണയുള്ള മേഘാലയ ആണ് ഇക്കാര്യത്തിൽ ഏറ്റവും ഭേദം. 

പ്രമേഹ രോഗത്തെക്കുറിച്ചുള്ള അജ്ഞത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. ശരിയായ ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാതിരുന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളും ഗുരുതരമായ  വൃക്ക, നേത്ര രോഗങ്ങളും ബാധിക്കും. നാഡീവ്യവസ്ഥയുടെ നാശത്തിനും ഇടയാക്കും.

729, 829 പേർ  സർവേയിൽ പങ്കെടുത്തതിൽ 19,453 പേര് രോഗികളാണെന്ന് കണ്ടെത്തി.  തങ്ങളുടെ അസുഖത്തെ സംബന്ധിച്ച യാതൊരു അറിവും നേരത്തെ ഇവർക്ക് ഉണ്ടായിരുന്നില്ല.

രാജ്യത്തെ 31 ശതമാനം പ്രമേഹരോഗികളുടെയും രോഗം നിയന്ത്രണവിധേയമാണെന്നാണ് 2014 ൽ   ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ ) നടത്തിയ ഗവേഷണത്തിൽ പറഞ്ഞിരുന്നത്.

കടപ്പാട് : ടെലഗ്രാഫ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഞ്ചേരി സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക്  കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.