അഞ്ചാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് 17 മുതൽ

ബർലിൻ മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സോറ ബെറാചഡിന്റെ ഇരുപത്തിനാല് ആഴ്ചകൾ ; ജർമൻ കുടിയേറ്റക്കാരായ ഇറാഖി കുർദിഷ് സഹോദരങ്ങളുടെ മാതൃദേശത്തേക്കുള്ള യാത്ര ചിത്രീകരിച്ച ജർമൻ കുർദിഷ് ചിത്രം മേൽക്കൂരയില്ലാ വീട് ; ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഉറൂഗ്വൻ ഗറില്ലാ ഗ്രൂപ് റ്റുപാമറോസിന്റെ ഒരു വ്യാഴവട്ടക്കാലത്തെ തടവറ ജീവിതം പറയുന്ന റ്റുവൽവ് ഇയർ നൈറ്റ്; സമീപ കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട തമിഴ് ചലച്ചിത്രം പരിയേറും പെരുമാൾ; ഐ എഫ് എഫ് കെ യിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ വിനു കൊളിച്ചാലിന്റെ ബിലാത്തിക്കുഴൽ തുടങ്ങിയവ മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.

 

തൃശ്ശൂർ :തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അഞ്ചാം എഡിഷൻ 2019 മാർച്ച് 17, 18, 19 തിയ്യതികളിൽ ശ്രീരാമ തിയേറ്ററിൽ നടക്കും. തൃശ്ശൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലും ഫിലിം സൊസൈറ്റി ഫെഡറേഷനുമായി യോജിച്ചാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

മികവുറ്റ ചിത്രങ്ങളുടെ മനോഹരമായ പാക്കേജിലൂടെ ആകർഷണീയമായ മേളയാണ് ഇത്തവണ ഒരുങ്ങുന്നത്. ബർലിൻ മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സോറ ബെറാചഡിന്റെ ഇരുപത്തിനാല് ആഴ്ചകൾ ; ജർമൻ കുടിയേറ്റക്കാരായ ഇറാഖി കുർദിഷ് സഹോദരങ്ങളുടെ മാതൃദേശത്തേക്കുള്ള യാത്ര ചിത്രീകരിച്ച ജർമൻ കുർദിഷ് ചിത്രം മേൽക്കൂരയില്ലാ വീട് ; ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഉറൂഗ്വൻ ഗറില്ലാ ഗ്രൂപ് റ്റുപാമറോസിന്റെ ഒരു വ്യാഴവട്ടക്കാലത്തെ തടവറ ജീവിതം പറയുന്ന റ്റുവൽവ് ഇയർ നൈറ്റ്; സമീപ കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട തമിഴ് ചലച്ചിത്രം പരിയേറും പെരുമാൾ; ഐ എഫ് എഫ് കെ യിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ വിനു കൊളിച്ചാലിന്റെ ബിലാത്തിക്കുഴൽ തുടങ്ങി സമകാല ജീവിതത്തിന്റെ സംഘർഷങ്ങളും സങ്കീർണതകളും പ്രതിഫലിപ്പിക്കുന്ന വിവിധ ഭാഷാ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നു.

കന്നടയും തമിഴും മലയാളവും ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ സിനിമകൾ, സമകാലീന ലോക സിനിമ എന്നിവയ്ക്ക് പുറമേ യുദ്ധവിരുദ്ധ ചിത്രങ്ങൾ കൂടി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ സംഘർഷങ്ങൾ പുകയുകയും യുദ്ധവെറിയുടെ അന്തരീക്ഷം നിലനിൽക്കുകയും ചെയ്യുന്ന അവസരത്തിലാണ് യുദ്ധവിരുദ്ധ പാക്കേജ് കൂടി ഉൾപ്പെടുത്തുന്നത്.

നോ മാൻസ് ലാന്റ് പോലുള്ള ഫീച്ചറുകളും ഫാരൻ ഹീറ്റ് 11/ 9 പോലെ വിഖ്യാതമായ ഡോക്യുമെന്ററികളും യുദ്ധവിരുദ്ധ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. പതിനാലാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യം കൂടി ഉറപ്പാക്കും. മീറ്റ് ദ ഡയറക്ടർ , ഓപ്പൺ ഫോറം ഉൾപ്പെടെ ശ്രദ്ധേയമായ ഇടപെടലുകൾക്കുള്ള അവസരങ്ങളുമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറാൻ സംസ്ഥാനത്തെ ഗതാഗത മേഖല 

ജപ്തി നടപടികൾ നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി