Movie prime

പരിസ്ഥിതിദിനത്തില്‍ 64 ലക്ഷം തൈകള്‍ വിതരണം ചെയ്യും: മന്ത്രി അഡ്വ കെ രാജു

ലോക പരിസ്ഥിതിദിനമായ ജൂണ് 5ന് സംസ്ഥാനത്തൊട്ടാകെ വനംവകുപ്പ് 64 ലക്ഷം തൈകള് വിതരണം ചെയ്യുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. ലോകപരിസ്ഥിതിദിനാചരണ സംസ്ഥാനതല ഉദ്ഘാടനം അഞ്ചാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. ഇത്തവണ 83 ഇനത്തില് പെട്ട 64 ലക്ഷം തൈകളാണ് വിതരണം ചെയ്യുക. ഇവയില് 44.24 ശതമാനം ഫലവൃക്ഷങ്ങളും 10.55 ശതമാനം അലങ്കാരസസ്യങ്ങളും, 17.56 ശതമാനം തടികളായി ഉപയോഗിക്കാന് More
 
പരിസ്ഥിതിദിനത്തില്‍ 64 ലക്ഷം തൈകള്‍ വിതരണം ചെയ്യും: മന്ത്രി അഡ്വ കെ രാജു

ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5ന് സംസ്ഥാനത്തൊട്ടാകെ വനംവകുപ്പ് 64 ലക്ഷം തൈകള്‍ വിതരണം ചെയ്യുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. ലോകപരിസ്ഥിതിദിനാചരണ സംസ്ഥാനതല ഉദ്ഘാടനം അഞ്ചാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.

ഇത്തവണ 83 ഇനത്തില്‍ പെട്ട 64 ലക്ഷം തൈകളാണ് വിതരണം ചെയ്യുക. ഇവയില്‍ 44.24 ശതമാനം ഫലവൃക്ഷങ്ങളും 10.55 ശതമാനം അലങ്കാരസസ്യങ്ങളും, 17.56 ശതമാനം തടികളായി ഉപയോഗിക്കാന്‍ പറ്റുന്നതും 15.79 ശതമാനം ഔഷധസസ്യങ്ങളും 11.86 ശതമാനം മണ്ണ്,ജലം, നദീ-കടല്‍ത്തീര സംരക്ഷണത്തിനായുമുള്ളതാണ്. സംസ്ഥാനത്തെ 97 നഴ്‌സറികളിലായാണ് ഇവ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ അന്നേ ദിവസം വിവിധ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വനംവകുപ്പ് ഒറ്റക്കും സംയുക്തമായും ഒരു വര്‍ഷം പ്രായമുള്ള 3.2ലക്ഷം വലിയ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും.

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ മാട്ടുമ്മലില്‍ കായല്‍ തീരത്ത്10000 കണ്ടല്‍ തൈകളും പൊന്നാനിയിലെ തീരപ്രദേശങ്ങളില്‍ 14000 കാറ്റാടി തൈകളും നട്ടുപിടിപ്പിക്കും. കണ്ണൂര്‍ജില്ലയിലെ ഏഴിമല നാവിക അക്കാദമിയുടെ സ്ഥലത്ത് 30000 കാറ്റാടി തൈകള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ദ സംഘടനകള്‍,പരസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയില്‍പ്പെട്ടവര്‍ക്കും പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. . മരങ്ങളുടെ തുടര്‍ പരിപാലനം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലേതു പോലെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 2016 -17 വര്‍ഷം വിതരണം ചെയ്തതില്‍ 55 ശതമാനം തൈകളും 17-18 വര്‍ഷം വിതരണം ചെയ്തതിൽ 63 ലക്ഷം തൈകളും അതിജീവിച്ചതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് 2025 ഓടെ അക്കേഷ്യ മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നും അത്തരം മരങ്ങളെ പൂര്‍ണമായും ഒഴിവാക്കി നാടന്‍ മരങ്ങളും ചെടികളുമാണ് ഇത്തവണ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനം വന്യജീവി,പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റും കേരളസംസ്ഥാന ജൈവവൈവിധ്യബോര്‍ഡും സംയുക്തമായാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനചടങ്ങിന് മുന്നോടിയായി വനംവകുപ്പ് ആസ്ഥാനത്ത് മുഖ്യമന്ത്രിയും വനം മന്ത്രിയും വൃക്ഷത്തൈകള്‍ നടും. രസംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ ബയോ ഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റിന്റെ പ്രഖ്യാപനം, വനമിത്ര/ പരിസ്ഥിതിമിത്ര, ജൈവവൈവിധ്യപരിപാലന/ മാധ്യമ അവാര്‍ഡുകളുടെ വിതരണം എന്നിവ മുഖ്യമന്ത്രി നിര്‍വഹിക്കും.

അരണ്യം പരിസ്ഥിതി പതിപ്പിന്റെ പ്രകാശനം, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ഭൂമിത്രസേനാക്ലബ്ബ് അവാര്‍ഡുകളുടെ വിതരണം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഭൂദൃശ്യ പരിസ്ഥിതി പുസ്തകത്തിന്റെ പ്രകാശനം എന്നിവ വനംമന്ത്രി നിര്‍വഹിക്കും. പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം മേയര്‍ വി കെ പ്രശാന്തും വെറ്റ്‌ലാന്‍ഡ് ഓഫ് കേരള ഡോക്യുമെന്ററി പ്രകാശനം വി എസ് ശിവകുമാര്‍ എം എല്‍ എയും നിര്‍വഹിക്കും. ഡോ ശശി തരൂര്‍ എം പി മുഖ്യ പ്രഭാഷണം നടത്തും.

ജൂണ്‍ അഞ്ചിന് രാവിലെ 7 മണിക്ക് പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കായികതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കനകക്കുന്ന് മുതല്‍ വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനം വരെ ഗ്രീന്‍ റണ്‍ നടത്തും. കേരളസംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് തൈക്കാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ രാവിലെ 10ന് കാര്‍ഷിക ജൈവെൈവിധ്യം എന്ന വിഷയത്തില്‍ ശില്‍പശാലയും സംഘടിപ്പിക്കും. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വനംവകുപ്പ് എല്ലാ ജില്ലകളിലും ജില്ലാതല ഉദ്ഘാടനവും വിവിധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.