65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,
in , ,

ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുമായി മലയാളം

ന്യൂഡൽഹി: ഇതിനോടകം നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്ര മേഖല ഇത്തവണയും തിളങ്ങി. മലയാള ചിത്രങ്ങളെ  വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചത്.  ‘ഭയാനകം’ സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ( 65th National film awards ) നേടിയത്.

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനും ജയരാജ് ( ഭയാനകം) അർഹനായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര  മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തിയെങ്കിലും നടി പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കാനുള്ള കേരളത്തിന്റെ അവസരമാണ് ഇതോടെ നഷ്ടമായത്. കഴിഞ്ഞ തവണ ‘മിന്നാമിനുങ്ങി’ലെ പ്രകടത്തിന് സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ടേക്‌ഒാഫിലെ നഴ്സായുള്ള മികച്ച പ്രകടനത്തിനാണ് പാർവതിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘ആളൊരുക്കം’ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിലും ശ്രദ്ധിക്കപ്പെട്ടു. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ‘ആളൊരുക്കം’ തിരഞ്ഞെടുക്കപ്പെട്ടു.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനായി. മലയാളികളുടെ ഗന്ധർവ്വ ഗായകനായ കെജെ യേശുദാസാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയത്.

‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന സിനിമയിലെ ഗാനത്തിന് കെ.ജെ ‍യേശുദാസിനെ മികച്ച ഗായകനായും സന്തോഷ് രാജനെ (ടേക്‌ഒാഫ്) മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായും തിരഞ്ഞെടുത്തു.

മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി പുരസ്‌കാരത്തിന് അർഹയായത്. ഈ പുരസ്കാരത്തോടെ ശ്രീദേവി മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി മാറി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യും ആണ് മികച്ച മലയാള ചലച്ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ലഭിച്ചു.

‘ മഹേഷിന്റെ പ്രതികാര’ത്തിലൂടെ കഴിഞ്ഞ വര്‍ഷവും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മികച്ച മലയാള ചലച്ചിത്രത്തിനുളള പുരസ്‌കാരം സ്വന്തമാക്കിയത്.

ഭയാനകം’ എന്ന ചിത്രത്തിലൂടെ നിഖില്‍ പ്രവീണ്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടി. ‘ടേക്‌ഒാഫ്’ എന്ന ചിത്രത്തിലൂടെ സന്തോഷ് രാജന്‍ മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് ഇത്തവണ രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍, മികച്ച പശ്ചാത്തല സംഗീതം എന്നിവയ്ക്കുള്ള പുരസ്‌കാരത്തിനാണ് എആര്‍ റഹ്മാന്‍ അർഹനായത്.

ഋതി സെന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രം ‘ന്യൂട്ടണ്‍’. മറാത്തി ചിത്രമായ ‘മോര്‍ഖ്യ’  കുട്ടികളുടെ മികച്ച ചിത്രമായി.
മികച്ച സംഘട്ടന സംവിധാനം, മികച്ച സ്പെഷ്യല്‍ എഫക്‌ട് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങൾ ‘ബാഹുബലി 2’ നേടി.

65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

March for Science, Trivandrum, April 14, Institution of Engineers hall, seminar, scientists, 

സാര്‍വ്വദേശീയ ശാസ്ത്ര സമൂഹത്തിന്റെ മാര്‍ച്ച് ഫോര്‍ സയന്‍സ് തിരുവനന്തപുരത്തും

Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം