in , ,

കാട്ടാക്കടയിലെ 68 സ്‌കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ 68 സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി. മണ്ഡലത്തിൽ നടപ്പാക്കുന്ന  ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണിത്. ശുചിത്വ മിഷനുമായി ചേർന്നാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നിവ കൈവരിച്ചുകൊണ്ടാകും ലക്ഷ്യം കൈവരിക്കുക.

ആദ്യ ഘട്ടമായി എല്ലാ സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും അവ പരിപാലിക്കുന്നതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുകയും ചെയ്യുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിലെ ജല ക്ലബ് അധ്യാപക കോ-ഓർഡിനേറ്റർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു വൃത്തിയായി സൂക്ഷിക്കുന്നതിന് പേന, പ്ലാസ്റ്റിക്, പേപ്പർ എന്നിവ ശേഖരിക്കുന്നതിന് കൂടകൾ സ്ഥാപിക്കും.

വിവരശേഖരണം നടത്തി ഓരോ വിദ്യാലയത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കിയാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.

ജൈവ മാലിന്യം സംസ്‌കരിക്കാൻ അനുയോജ്യമായ ഉറവിട മാലിന്യ സംവിധാനം ഒരുക്കും.  ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും.  ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെ ഓഗസ്റ്റിൽ പൂർത്തിയാക്കുകയാണു ലക്ഷ്യം.

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ രൂപീകരിച്ച ജലക്ലബ്ബുകളിലൂടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ സഹായം നൽകും. ശുചിത്വ മിഷന്റെ സഹായത്തോടെ വിദ്യാർഥികൾക്കു ബോധവൽക്കരണവും നൽകും.  ശുചിത്വ വിദ്യാലയങ്ങൾ എന്ന ആശയത്തിലൂന്നിയാകും ഹരിത വിദ്യാലയത്തിലേക്കുള്ള ചുവടുവയ്പ്.

ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദീൻ പ്രവർത്തന രേഖ അവതരിപ്പിച്ചു. ശുചിത്വ മിഷൻ  അസിസ്റ്റന്റ് കോർഡിനേറ്റർ കെ.ജി. ഹരികൃഷ്ണൻ വിഷയാവതരണം നടത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കേരളോത്സവം മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് കലാകായിക മേള

Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

ഓള്‍ കേരള ഗേള്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദ്ഘാടനം ചെയ്യും