Movie prime

കൊറോണ ഭീതിക്കിടയിലും ‘പോക്കിമോനെ’ പിടിക്കാനിറങ്ങി; 77കാരൻ പോലീസ് പിടിയിലായി

ലോകം കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ഗെയിം കളിച്ചു പോക്കിമോനെ പിടിക്കാൻ തെരുവിലിറങ്ങിയ 77കാരൻ പോലീസ് പിടിയിലായി. ലോകം മുഴുവൻ ലോക്ക് ഔട്ട് ആയ അവസ്ഥയിലും അതൊന്നും കൂസാതെ ഗെയിം കളിയിൽ മുഴുകിയ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോകത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ആ ഭീകരതയ്ക്ക് ഇടയിലാണ് ഈ സംഭവം നടന്നത്. മാഡ്രിഡ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഈ കാര്യം പുറത്തു വിട്ടത്. More
 
കൊറോണ ഭീതിക്കിടയിലും ‘പോക്കിമോനെ’ പിടിക്കാനിറങ്ങി; 77കാരൻ പോലീസ് പിടിയിലായി

ലോകം കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ഗെയിം കളിച്ചു പോക്കിമോനെ പിടിക്കാൻ തെരുവിലിറങ്ങിയ 77കാരൻ പോലീസ് പിടിയിലായി. ലോകം മുഴുവൻ ലോക്ക് ഔട്ട്‌ ആയ അവസ്ഥയിലും അതൊന്നും കൂസാതെ ഗെയിം കളിയിൽ മുഴുകിയ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ്‌ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലോകത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ആ ഭീകരതയ്ക്ക് ഇടയിലാണ് ഈ സംഭവം നടന്നത്. മാഡ്രിഡ്‌ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ്‌ ഈ കാര്യം പുറത്തു വിട്ടത്. കൊറോണ വൈറസ് വ്യാപനം മൂലം സ്പെയിൻ മാർച്ച്‌ 14ന് തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.