80 ശതമാനം സ്‌കൂളുകളും വിദ്യാഭ്യാസ അവകാശനിയമം പാലിക്കുന്നില്ല 

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ എൺപതുശതമാനവും വിദ്യാഭാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പഠനറിപ്പോർട്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 25 ശതമാനം സീറ്റുകൾ സംവരണം ചെയ്യണമെന്ന വ്യവസ്ഥ മിക്കവാറും വിദ്യാലയങ്ങൾ  അവഗണിക്കുന്നു.

പതിനായിരത്തോളം പേരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  സർവേയിലാണ് സ്വകാര്യ സ്‌കൂളുകളിലെ  നിയമലംഘനം വെളിവാക്കപ്പെട്ടത്. ഇൻഡസ് ആക്ഷൻ എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്.

2009 ലെ  സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമം വകുപ്പ് 12 (1) (c) പ്രകാരം മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  കുറഞ്ഞത് 25 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ചെയ്യണമെന്നാണ്. എന്നാൽ സ്‌കൂളുകൾ ഈ ചട്ടം പാലിക്കുന്നില്ല. ഇത്തരം വിഭാഗങ്ങളിലെ കുട്ടികളുടെ പ്രവേശനത്തെക്കുറിച്ചുള്ള രജിസ്റ്റർ പോലും വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നില്ല. അഞ്ചോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദ്യാഭ്യാസ അവകാശ വിജ്ഞാപനം പോലും പുറപ്പെടുവിച്ചിട്ടില്ലെന്ന് സർവേയിലൂടെ വെളിപ്പെട്ടു. പതിമൂന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുപ്രകാരം എത്രകുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട് എന്ന കണക്കുകൾ കണ്ടെത്താനായില്ല.

ചില സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ പരിധിയിൽ നൽകിയിട്ടുള്ള ഇളവ് നയം നടപ്പിലാക്കുന്നതിൽ വരുന്ന പാളിച്ചക്ക് കാരണമാവുന്നതായി ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ മാത്രമേ ഈ വിഭാഗത്തിലേക്ക് പരിഗണിക്കുന്നുള്ളൂ. 

എട്ടാം ക്‌ളാസിനു ശേഷം എന്തുചെയ്യണം എന്നതിനെപ്പറ്റി  മിക്കവാറും കുട്ടികൾക്ക് വ്യക്തതയില്ല എന്നാണ് പഠനം പറയുന്നത്. ആധാർ കാർഡ് നിർബന്ധമാക്കിയത് കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ ദോഷകരമായി ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മെഡിക്കല്‍ കോളേജിൽ നാളെ  8 പദ്ധതികൾ ഉദ്ഘാടനം ചെയ്യും

സമയനിഷ്ഠ: ഗോ എയര്‍ മുന്നില്‍