80 കളിലെ താരങ്ങള്‍ 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങുമായി 80കളിലെ ചലച്ചിത്ര താരങ്ങള്‍ എത്തി.

സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു.

മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഇതില്‍ സഹകരിച്ചു.

80 കളിലെ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തം വിതച്ച കേരളത്തിനൊപ്പമാണെന്നും അവര്‍ അറിയിച്ചു.

80 കളില്‍ സിനിമാ മേഖലയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രണ്ട് കോടി രൂപയുടെ സൗജന്യ മരുന്നു വിതരണം നടത്തി ഗവ മെഡിക്കല്‍ കോളേജ്

കേരള പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പിന്റെ ‘കെയര്‍ കേരള’ പദ്ധതി