9 ട്രെയ്‌ലർ 15 ചാനലുകളിൽ ഇന്ന് രാത്രി 9 മണിക്ക് 

പൃഥ്വിരാജ് നായകനാകുന്ന  9  എന്ന  ചിത്രത്തിന്റെ ആദ്യ  ട്രെയ്‌ലർ  15 ചാനലുകൾ  ഒരേ സമയം ടെലികാസ്റ്റ് ചെയ്യുന്നു. ഇന്ന് രാത്രി 9 മണിക്കാണ് സംപ്രേഷണം. മലയാള സിനിമയിൽ  ആദ്യമായാണ്  ഇത്തരം  പുതുമയുള്ള ഒരു പ്രോമോഷൻ രീതി സ്വീകരിക്കുന്നത്.

ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ന്യൂസ് 18, സീ കേരളം, സൂര്യ, അമൃത, കൈരളി, കൊച്ചു ടി വി, ഏഷ്യാനെറ്റ് മൂവീസ്  തുടങ്ങി  മലയാളത്തിലെ പ്രമുഖ ചാനലുകളിലെല്ലാം ട്രെയ്‌ലർ ടെലി കാസ്റ്റ് ചെയ്യും.


9 എന്ന അക്കം ആവർത്തിച്ച് വരുന്ന ഒൻപതാം തീയ്യതിയിലെ ഒൻപതു മണിയാണ് ഇതിന് തെരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമായി. ഇന്ന്  രാവിലെ  11 മണിക്ക്  തന്റെ ഫേസ്ബുക് പേജിലൂടെ ട്രെയ്‌ലർ റീലിസ് ചെയ്ത  പൃഥ്വിരാജ് തന്നെയാണ്  പുതുമയുള്ള ഈ വാർത്ത പങ്കുവച്ചത്. അതോടെ  ആരാധകരെല്ലാം ആവേശത്തിലായി.

അച്ഛന്റെയും മകന്റെയും തീവ്രമായ ബന്ധത്തിന്റെ കഥപറയുന്ന  9  ഒരു  സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലറാ ണ്.  പൃഥ്വിരാജ്  അലോക് എന്നിവരാണ്  അച്ഛനും മകനുമാകുന്നത്.  ഗോദ  ഫെയിം  വാമിഖയാണ് നായിക. .ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ്  എത്തുന്നത്.  മംമ്ത  മോഹൻദാസ്, പ്രകാശ്  രാജ്, ടോണി ലുക്ക്  എന്നിവരും  ചിത്രത്തിലുണ്ട്.

സംവിധായകൻ കമലിന്റെ മകൻ  ജെനൂസ്  മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെനൂസിന്റെ രണ്ടാമത്തെ ചിത്രമാണ് 9 .  ആദ്യ ചിത്രം 100 ഡേയ്സ് ഓഫ്  ലൗ വിജയമായിരുന്നു. പൃഥ്വിരാജിന്റെ സ്വന്തം  പ്രൊഡക്ഷൻ കമ്പനിയും സോണി പിക്ചർസ് ഇന്റർനാഷണലും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.  മലയാളത്തിൽ ആദ്യമായി റെഡ് ജമിനി 5 കെ ക്യാമറ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഭിനന്ദൻ രാമാനുജത്തിന്റേതാണ് കാമറ.
സംഗീത സംവിധാനം ഷാൻ റഹ്‍മാനും ചിത്ര സന്നിവേശം ഷമീർ മുഹമ്മദുമാണ്. പശ്ചാത്തല സംഗീതം ശേഖർ മേനോൻ. കുട്ടിക്കാനം, ഹിമാചൽ പ്രദേശ്, മനാലി എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.
ഫെബ്രുവരി ഏഴിന് ചിത്രം റിലീസ് ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇവരെ നിങ്ങൾ അറിയും; പക്ഷേ, അവരെപ്പറ്റി ഒന്നുമറിയില്ല 

ആസ്ത്രേലിയയിലെ തനത് ഗോത്രങ്ങളുടെ പ്രദര്‍ശനവുമായി ബ്രൂക്ക് ആന്‍ഡ്രൂ