• in ,

  സാഹിത്യം സഞ്ചരിച്ച ചലച്ചിത്രവഴികൾ

  പ്രശാന്ത് എസ് കുമാർ  പ്രതീക്ഷകൾക്ക്  മങ്ങലേൽപ്പിക്കാതെയാവണം വായനക്കാരുടെ മനസ്സിൽ ഇടംനേടിയ സാഹിത്യ കൃതികൾ ചലച്ചിത്രങ്ങളാകേണ്ടത്. മൂലകൃതിയോട്  പൂർണ്ണമായും നീതി പുലർത്തി പ്രേക്ഷകപ്രീതി നേടിയ  ചിത്രങ്ങൾക്കും ചലച്ചിത്രഭാഷ സംസാരിച്ചപ്പോൾ  സ്വത്വം നഷ്‌ടമായവയ്ക്കും ലോക സിനിമയിൽ  തന്നെ ഉദാഹരണങ്ങൾ ഏറെയാണ്. സാഹിത്യകൃതികളെ  ചലച്ചിത്രമാക്കുന്നതിൽ മലയാള സിനിമയ്ക്ക് മഹത്തായ പാരമ്പര്യമുണ്ട്. കാലത്തെ അതിജീവിക്കുന്ന മികച്ച  ചലച്ചിത്രങ്ങളായി അവയെ രൂപപ്പെടുത്തിയത് പ്രതിഭാധനരായ സംവിധായകരാണ്. മതിലുകൾ ബഷീറിന്റെ സംഭാവനകൾ പരിഗണിക്കാതെ  മലയാള സാഹിത്യം അപൂർണമാകും എന്ന് നിസ്സംശയം പറയാം. ബഷീറിന്റെ മതിലുകൾ എന്ന കൃതിയുടെ […]

 • in

  വ്യാജ പ്രചാരണം: കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

  തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ സൈബര്‍ പോലീസ് വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

 • in

  50  ദശലക്ഷം വീടുകളിലേക്കു ഡിജിറ്റൽ കേബിൾ സേവനങ്ങളെത്തിക്കാൻ റിലയൻസ് 

  കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ ആക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുമായി റിലൈന്‍സ് 50 ദശലക്ഷം വീടുകളിലെകേത്തുന്നു. ജിയോ ഗിഗാ ഫൈബര്‍, ജിയോ സ്മാര്‍ട്ട്‌ ഹോം സോല്യുഷന്‍സ് എന്നിവയുടെ ഡിജിറ്റല്‍ സേവനം 1,100 വീടുകളില്‍ കേബിള്‍ ശൃംഖലയിലൂടെ എത്തിക്കുകയാണ് റിലൈന്‍സ് ലക്ഷ്യമിടുന്നത്. ഇതിനായി ഡെന് നെറ്റ്‌വർക്ക് ലിമിറ്റഡ്,  ഹാത്ത്-വേ  കേബിൾ ആൻഡ് ഡാറ്റാകോം  ലിമിറ്റഡ്  എന്നീ കമ്പനികളിൽ സുപ്രധാനപരമായ നിക്ഷേപവും പങ്കാളിത്തവും നടത്തുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സാങ്കേതിക, അടിസ്ഥാന വികസനവും ഇതിലൂടെ സാധ്യമാക്കും. ഡെൻ, […]

 • in

  ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം വിശ്വാസികള്‍ തിരിച്ചറിയണം

  തിരുവനന്തപുരം:  ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്  ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണ് കണ്ടത്.  ക്രിമിനല്‍ സംഘങ്ങളെ പുറത്തു  നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ആർ എസ് എസ് നടപ്പാക്കാന്‍ നോക്കുന്നത് എന്നും, അത് വിശ്വാസികൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബൂക്ക് പോസ്റ്റിന്റ പൂർണ്ണ രൂപം ശബരിമലക്ക് ഇതര ക്ഷേത്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലും […]

 • in

  ബി ജെ പിയുടെ തട്ടിപ്പ് യഥാർഥ വിശ്വാസികൾ തിരിച്ചറിയും: കടകംപള്ളി 

  മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവാസ്‌വോമി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ഓരോ വകുപ്പിനും ഓരോ നോഡൽ ഓഫീസർ ഉണ്ടാകുമെന്ന് അറിയിച്ച അദ്ദേഹം, സുപ്രിം കോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സർക്കാർ യഥാർഥ വിശ്വാസികൾക്കൊപ്പമാന്ന്. സർക്കാരിന്റെ മുന്നിലുള്ളത് നിലവിലുള്ള സുപ്രിം കോടതി വിധിയാണ്. ഇത് നടപ്പാക്കാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗമില്ല. കഴിഞ്ഞ വ്യാഴവട്ടമായി ഈ കേസിനു പിന്നിൽ പ്രവർത്തിച്ചവരേയും കേസ് […]

 • in

  എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ …!  

  ചില  ഇമേജുകൾ എന്നും  ഓർമ്മയിലുണ്ടാവും. ക്രൂരതയും കാരുണ്യവും സഹതാപവും  മാറിമാറി നിഴലിക്കുന്ന  ചില കോൺട്രാസ്റ്റിംഗ് ഇമേജുകൾ.  ജീവിതകാലം മുഴുവൻ നമ്മെ പിന്തുടർന്ന് വേട്ടയാടാൻ മാത്രം കരുത്തുള്ളതും കാലമെത്ര കഴിഞ്ഞാലും ഓർമയിൽ നിന്ന്  മാഞ്ഞു പോകാത്തതുമായ ഇമേജുകൾ. ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന ചിത്രങ്ങൾ. അതത് കാലത്തെ രാഷ്ട്രീയമാണ് ഈ ചിത്രങ്ങളുടെ ഉൽപ്പാദകർ.  വരൂ , ഈ തെരുവുകളിലെ  കലാപം  കാണൂ എന്ന് അത് ലോകത്തോട് നിസ്സഹായരായി നിലവിളിക്കും. കൊലവാളുകളുമായി ഉറഞ്ഞു തുള്ളുന്നവരുടെ മുൻപിൽ സ്വന്തം  ജീവന് വേണ്ടി തൊഴുകൈകളോടെ […]

 • in

  ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം 

  തിരുവനന്തപുരം: സംസ്ഥാനത്ത് ചലന പരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരുടെ യാത്ര സുഗമമാക്കുന്നതിനാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേന ‘ശുഭയാത്ര’ പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്‍, ക്ഷേമ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതോടൊപ്പം എല്ലാ വിഭാഗം […]

 • in

  പ്രതിഷേധം: തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു 

  പമ്പ: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധവുമായി പമ്പയിൽ നാമജമം നടത്തിയ താഴമൺ തന്ത്രി കുടുംബത്തിലെ മുതിർന്ന അംഗം ദേവകി അന്തർജനത്തിനേയും മകൾ മല്ലികയേയും പൊലീസ് അറസ്റ്റ് ചെയ്തു. പമ്പയിൽ കനത്ത സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.ടി. രമേശ്. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി. ഇതിനിടെ മലകയറാനെത്തിയ ആന്ധ്രാ സ്വദേശിനിയ്ക്കും കുടുംബത്തിനും സമരക്കാരുടെ പ്രതിഷേധത്തെത്തുടന്നു മടങ്ങേണ്ടി വന്നു. പമ്പ കടന്നു അയ്യപ്പൻ […]

 • in

  ഭക്ഷ്യ സുരക്ഷ: തിരുവനന്തപുരം -ന്യൂഡല്‍ഹി സൈക്ലത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു  

  തിരുവനന്തപുരം മുതല്‍ ന്യൂഡല്‍ഹി വരെ അഖിലേന്ത്യ സൈക്ലത്തോണ്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും ‘ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം’ എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ ഗാന്ധി പാര്‍ക്കില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ […]

 • in

  മുല്ലപ്പള്ളിയോ ശ്രീധരൻ പിള്ളയോ ആയിരുന്നു പിണറായിയുടെ സ്ഥാനത്തെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു.

  ശബരിമല പ്രശ്നത്തിൽ  കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ച്  പ്രശസ്ത ചെറു കഥാകൃത്ത് പി.എൻ. കിഷോർ കുമാർ  മനുഷ്യരിൽ മറഞ്ഞു കിടക്കുന്ന ആധ്യാത്മിക പ്രവണതയെ ഉണർത്തുകയാണ് നാമജപത്തിന്റെ ഉദ്ദേശം. ശ്രദ്ധാഭക്തികളോടെ അനുഷ്ഠിക്കുന്നതായ നാമജപം സംസാരത്തിൽ നിന്നും ജീവനെ ഈശ്വരീയതയിലേയ്ക്ക് ഉയർത്തും. ജപസ്വരൂപമായ ശബ്ദമല്ല, ജപിക്കുമ്പോഴുണ്ടാവുന്ന ഭാവമാണ് ജീവനെ ഉയർത്തുന്നത്.  ഇതൊക്കെയാണ് നാമജപവുമായി ബന്ധപ്പെട്ടുകൊണ്ട് പറയപ്പെടുന്ന കാര്യങ്ങൾ. എന്നാൽ ഇപ്പോൾ നമ്മുടെ തെരുവുകളിൽ നടക്കുന്നതായ നാമജപ ഘോഷയാത്രകൾ മേൽപ്പറഞ്ഞ ഉദ്ദേശം വെച്ചുകൊണ്ട് നടത്തപ്പെടുന്നവയാണോ? കലി കല്മഷം ഇല്ലാതാക്കാൻ നാമജപം ഉപകരിക്കപ്പെടുമെന്ന് കലി സന്തരണോപനിഷത്തിൽ ബ്രഹ്മാവ് നാരദരോട് പറയുന്നുണ്ട്. […]

 • in

  സ്‌കൂളുകളിൽ ഇ-ലേണിങ് നടപ്പിലാക്കാൻ കേരള സർക്കാർ  ഖാൻ അക്കാദമിയുമായി ധാരണയിൽ 

  തിരുവനന്തപുരം: അധ്യാപക സമൂഹത്തെ ശാക്തീകരിക്കാനും വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും  ലക്ഷ്യമിട്ട്  സംസ്ഥാന സർക്കാർ  ഖാൻ അക്കാദമി ഇന്ത്യയുമായി (കെ എ ഐ ) ധാരണാപത്രം ഒപ്പുവെച്ചു. ഇന്ന് രാവിലെ  മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച്  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കെ ഐ ടീ ഇ ചെയർമാനുമായ  ഉഷ ടൈറ്റസ്, കെ ഐ ടി ഇ എക്സിക്യൂട്ടീവ് ഡയറക്റ്റർ അൻവർ സാദത്ത്, ഹയർ സെക്കൻഡറി എജുക്കേഷൻ ഡയറക്റ്റർ സുധീർ ബാബു, ഖാൻ അക്കാദമി ഇന്ത്യ […]

 • in

  മാതൃകാ കേന്ദ്രമാകാനൊരുങ്ങി റീജിയണൽ ജീറിയാട്രിക് സെന്റർ

  തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി റീജിയണൽ ജീറിയാട്രിക് സെന്റർ തയ്യാറാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തയ്യാറാകുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള റീജിയണൽ ജീറിയാട്രിക് സെന്റർ വയോജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് ഒരു മാതൃകാ കേന്ദ്രമായി മാറുകയാണ്. 60 വയസു കഴിഞ്ഞവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചികിത്സ നൽകുന്ന പ്രത്യേക വിഭാഗമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള 32 ഹൈടെക് കിടക്കകളാണ് വയോജനങ്ങൾക്കു മാത്രമായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാരും […]

Load More
Congratulations. You've reached the end of the internet.