• in , ,

  പിപിഎഫിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

  Aadhaar , post office deposits, PPF, KVP,

  ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF), പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ (post office deposits) എന്നിവയ്ക്ക് ആധാര്‍ (Aadhaar) നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവയ്ക്ക് പുറമെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം (National Savings Certificate scheme), കിസാൻ വികാസ് പത്ര (Kisan Vikas Patra-KVP) എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള നിക്ഷേപകർക്ക് ആധാർ നമ്പർ നൽകുന്നതിനായി 2017 ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് നാല് വ്യത്യസ്ത ഗസറ്റ് […]

 • in

  പ്രളയബാധിതര്‍ക്കുള്ള ധനസഹായവും സാധനസാമഗ്രി വിതരണവും 29 നുള്ളില്‍ പൂര്‍ത്തിയാക്കും

  തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29 നകം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗം നിര്‍ദ്ദേശിച്ചു. അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേര്‍ക്ക് ഇതിനകം സഹായം നല്‍കിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നല്‍കാന്‍ ഏറെയും ബാക്കിയുള്ളത്. മെയ് 29 മുതല്‍ 439 പേരാണ് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതില്‍ […]

 • in

  അനന്തവിസ്മയക്കാഴ്ചകള്‍

  തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായത് സര്‍ക്കാര്‍ സേവനങ്ങളുടെ സ്റ്റാളുകള്‍. സൗജന്യ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റാളുകളില്‍ കഴിഞ്ഞ ഏഴുദിവസവും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രദര്‍ശന വിപണനോത്സവം ഇന്നലെ സമാപിച്ചു. പുതിയ ആധാര്‍ എടുക്കാനും തെറ്റ് തിരുത്തല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ആയിരത്തിലേറെ പേരാണ് എത്തിയത്. ഇതുകൂടാതെ ആധാര്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കാനും തിരക്കേറെയായിരുന്നു. തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി അയല്‍സംസ്ഥാന തൊഴിലാളികളുമെത്തി. സ്‌കൂള്‍ […]

 • in , , ,

  ആധാർ സംവിധാനം സുരക്ഷിതം; മറ്റ് രാജ്യങ്ങളിലും നടപ്പാക്കണം: ബിൽ ഗേറ്റ്സ്

  Aadhaar , privacy ,Bill Gates, World bank, other countries, Microsoft founder Nandan Nilekani, Infosys founder,chief architect ,Melinda Gates Foundation

  വാഷിംഗ്‌ടൺ: ആധാറിനെ സംബന്ധിച്ച ആശങ്കകളും പരാതികളും ഇപ്പോഴും സജീവമായി ചർച്ച ചെയ്യപ്പെടുന്ന വേളയിൽ ആധാറിനെ അനുകൂലിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ബിൽ ഗേറ്റ്സ് ( Bill Gates ) രംഗത്തെത്തി. ആധാറിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ അസ്ഥാനത്താണെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഈ സംവിധാനം മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും 62-കാരനായ ഈ അതിസമ്പന്നൻ തന്റെ നിലപാട് വ്യക്തമാക്കി. ലോകബാങ്കുമായി സഹകരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ആധാർ മാതൃക വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ […]

 • in

  ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​

  DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

  തിരുവനന്തപുരം:  എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ( DAKF ) ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സള്‍‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തിയതിനെ തുടർന്നാണ് ഡിഎകെഎഫിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നിയമനിർമ്മാണം അനിവാര്യമാണെന്നും ഡി.എ.കെ.എഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും […]

 • in ,

  സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിർബന്ധം

  തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ (Secretariat) ജനുവരി ഒന്നു മുതല്‍ പഞ്ചിങ് (punching) വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാർ ഉത്തരവ്. പുതുവർഷം മുതൽ പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണമെന്നും ഈ മാസം 15-നുമുൻപ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു. നിലവിൽ 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ […]