• in

  ഡിജിറ്റല്‍ റേഡിയോ സോഫ്റ്റ് വെയർ : ഇന്‍ടോട്ടിന്  കൊറിയന്‍ കമ്പനിയുടെ കരാര്‍ 

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെയും  യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്‍റെയും സഹായത്തോടെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്നോളജീസ്   ഇന്ത്യയിലെ കാറുകളില്‍ ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്ന ഡിജിറ്റല്‍ റേഡിയോ മോണ്ടിയാലി (ഡിആര്‍എം) റിസീവര്‍ സൊല്യൂഷനുകള്‍ നിര്‍മിച്ചു നല്‍കാന്‍ ദക്ഷിണകൊറിയ ആസ്ഥാനമായ ടെലിചിപ്സ് ഇന്‍കോര്‍പറേറ്റഡ് എന്ന കമ്പനിയുമായി കരാറിലേര്‍പ്പെട്ടു.  അനലോഗ് റേഡിയോയില്‍നിന്ന് ഡിജിറ്റലിലേയ്ക്കുള്ള മാറ്റത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് അഞ്ചു വര്‍ഷം മുമ്പ് രാജിത് നായര്‍, പ്രശാന്ത് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട ഇന്‍ടോട്ട്,  മികച്ച സ്റ്റാര്‍ട്ടപ്പിന് സിഐഐ […]

 • in

  സാഹോയുടെ ആദ്യ പോസ്റ്റര്‍ എത്തി; വേറിട്ട ലുക്കില്‍ പ്രഭാസ്

  പ്രഭാസ്- ശ്രദ്ധാ കപൂര്‍ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ്  അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിച്ചു. ഓഗസ്റ്റ്  15 നാണ്  സാഹോ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. നിരവധി പേര്‍ ഇതിനോടകം തന്നെ പോസ്റ്റര്‍ കണ്ടു കഴിഞ്ഞു. ആദ്യ പോസ്റ്റര്‍ തന്നെ  ആരാധകരുടെ […]

 • in

  സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ 

  ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ്  സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ് വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ആരാധകരെ ആകാംക്ഷയിലാക്കിയുള്ള താരത്തിന്റെ സര്‍പ്രൈസ് വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തത്.( Instagram.com/ActorPrabhas  ) സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന […]

 • in

  കാനഡയിലെ എയര്‍ലൈന്‍ സോഫ്റ്റ് വെയർ കമ്പനിയെ ഐബിഎസ് ഏറ്റെടുത്തു

  തിരുവനന്തപുരം: വ്യോമയാന മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയർ കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ് വെയർ കമ്പനിയെ ഏറ്റെടുത്തു. ആഡ് ഓപ്റ്റിന്‍റെ ഉടമസ്ഥരായ ക്രോണോസ് ഇന്‍കോര്‍പറേറ്റഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര മനുഷ്യശേഷി മാനേജ്മെന്‍റ് സോഫ്റ്റ് വെയർ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള കോടികള്‍ വില മതിക്കുന്ന കരാര്‍ ഐബിഎസ് ഒപ്പിട്ടത്. ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്സ്, ഫെഡ്എക്സ്, ഗരുഡ, ലയണ്‍ എയര്‍, ക്വന്‍റാസ് തുടങ്ങിയവയുടെതടക്കം ക്രൂ മാനേജമെന്‍റ് […]

 • in

  ജപ്പാനിലും റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ 

  ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ ജപ്പാനിലും റീലീസിംഗിനൊരുങ്ങുന്നു. ജപ്പാനില്‍ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളില്‍ എത്തുക.  ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളില്‍ സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ വിതരണാവകാശം ഇതിനകം നല്‍കി കഴിഞ്ഞെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാഹുബലി ചിത്രത്തിന്റെ പ്രചരണത്തിനായി പ്രഭാസ് ജപ്പാനില്‍ എത്തിയിരുന്നു.  സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ […]

 • in

  മസൂദ് അസറിനെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ 

  പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്ഷ് -ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെ സമൂർത്തമായ നയതന്ത്ര നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയോടും ലോക രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി സംഭവത്തെ ശക്തിയായി അപലപിക്കുക, പാരീസിൽ ഈയാഴ്ച നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്ലീനറിയിൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. നാല്പതിലേറെ സൈനികരാണ് പുൽവാമ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ തീവ്രവാദ സംഘടനയായ […]

 • in

  കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ഗോവൻ മേളയിൽ  

  യാഥ്യാർഥ്യവും ഫാന്റസിയും കെട്ടിപിണച്ച് അവതരിപ്പിക്കുന്ന ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ എന്ന  ഡുക്കിന്റെ പുതിയ ചിത്രമാണ് നാല്പത്തിയൊമ്പതാമത്‌ ഗോവൻ  ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത്.  കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രണ്ടാം ലോക മഹായുദ്ധകാലമാണ് പശ്ചാത്തലം . ഒരു യുദ്ധക്കപ്പലിൽ യാത്രചെയ്യുന്ന ഒരു കൂട്ടം പേരില്ലാത്ത കഥാപാത്രങ്ങൾ. അവരിൽ പലതരക്കാറുണ്ട് . തെമ്മാടികൾ, ലൈംഗിക തൊഴിലാളികൾ, പുതുതായി വിവാഹിതരായ സ്ത്രീപുരുഷന്മാർ, ഒരു സെനറ്റർ, അയാളുടെ മകൻ, നിഗൂഢ സ്വഭാവക്കാരനായ ഒരു വൃദ്ധൻ തുടങ്ങി നിരവധിപേർ… അപ്രതീക്ഷിത സംഭവങ്ങളുടെ […]

 • in

  കൊച്ചി-മുസിരിസ് ബിനാലെ: കലാകാരന്മാരുടെ പട്ടികയായി 

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. ആകെ 95 കലാസൃഷ്ടികളാണ് 108 ദിവസം നീണ്ടു നില്‍ക്കുന്ന സമകാലീന കലാവിരുന്നില്‍ ഉണ്ടാകുന്നത്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ  നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് സ്ഥാപനങ്ങളും തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ നാലാം ലക്കം. ഇക്കുറി ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധ്യം ബിനാലെയില്‍ കൂടുതലാണ്. 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് […]

 • in

  കൊച്ചി കപ്പല്‍ശാല ഇന്ത്യയുടെ പങ്ക് 2 ശതമാനമായി ഉയര്‍ത്തും: ഗഡ്കരി

  കൊച്ചി: വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും. കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈ ഡോക്കിന്‍റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ڇകപ്പല്‍നിര്‍മാണ വ്യവസായത്തില്‍ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്കു വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. നിലവില്‍ ആഗോള കപ്പല്‍ നിര്‍മ്മാണ […]

 • in ,

  ആ നർത്തകൻ യേശുദാസല്ല, ശിവശങ്കരനെന്ന് രവി മേനോൻ 

  വാട്സപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങളായി  പ്രചരിപ്പി ച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഭാസ്കരൻ മാഷ് രചിച്ച് ദേവരാജൻ മാഷ് ഈണം പകർന്ന ഡോക്ടർ എന്ന ചിത്രത്തിലെ  ഒരു ഗാനരംഗം. 1963 ലാണ് വൈക്കം ചന്ദ്രശേഖരൻ നായർ എഴുതി  എം എസ് മണി സംവിധാനം ചെയ്ത ആ  സിനിമ  പുറത്തിറങ്ങിയത്. സത്യനും ഷീലയും തിക്കുറിശ്ശിയുമെല്ലാം അഭിനയിച്ച ചിത്രം.  അതിൽ ” വരണൊണ്ട് വരണൊണ്ട് മണവാളൻ ” എന്ന പാട്ടു പാടി അഭിനയിക്കുന്നത് ഗാനഗന്ധർവൻ യേശുദാസാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്. തഴക്കവും പഴക്കവും കൈവന്ന ഒരു […]

 • in ,

  വധശിക്ഷ ഫലപ്രദമായ ശിക്ഷാരീതിയല്ല

  പന്ത്രണ്ടിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ  വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്ര സർക്കാർ  ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക  കുറ്റ കൃത്യങ്ങൾ രാജ്യത്ത്  വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത ബിൽ നിയമമാക്കാനൊരുങ്ങുന്നത്. ജമ്മുകശ്‍മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും ചെറിയ  കുട്ടികൾ  ഭീകരമായി ആക്രമിക്കപ്പെടുകയും ബലാൽസംഗത്തിനിരയാവുകയും ചെയ്തത് രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്കിടയാക്കി. കത്വ-ഉന്നാവോ സംഭവങ്ങളിൽ  ജനരോഷം അണപൊട്ടിയൊഴുകി. നിർഭയ സംഭവത്തിനു ശേഷം  രാജ്യത്ത്  ഇത്രയേറെ ചർച്ചചെയ്യപ്പെട്ട  കുറ്റകൃത്യങ്ങളില്ല. കത്വയിലെ കുട്ടി ദിവസങ്ങളോളമാണ് ഭീകരമായ  പീഡനത്തിനിരയാവുന്നതും  കൊല്ലപ്പെടുന്നതും.  നിയമം പാർലമെന്റിൽ  പാസ്സാക്കുന്നതോടെ ബാലികാ ബലാൽസംഗങ്ങൾക്ക്  […]

 • in ,

  മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

  surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

  മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […]

Load More
Congratulations. You've reached the end of the internet.