• in

  ടൂറിസം മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ദേശീയ സമ്മേളനം 16ന് കോവളത്ത്

  മികച്ച വിപണന തന്ത്രങ്ങളിലൂടെ ഇന്ത്യയെ വിനോദസഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കാനും പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച്  വിനോദസഞ്ചാരം വഴി പുത്തന്‍ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സെപ്റ്റംബര്‍ 16 തിങ്കളാഴ്ച കോവളത്ത് ഒത്തുചേരുന്നു.  കോവളം ലീല റാവിസില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം-സാംസ്കാരിക സഹമന്ത്രി  പ്രഹ്ളാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. കേരള ടൂറിസം ആതിഥ്യമരുളുന്ന […]

 • in

  ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം കൊച്ചിയില്‍ 

  ടൂറിസം രംഗത്തെ സാങ്കേതികവിദ്യ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനമായ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി(ഐസിടിടി)-2019 കൊച്ചിയില്‍ നടക്കും. സെപ്തംബര്‍ 26, 27 തിയതികളില്‍ കൊച്ചി ലെ മെറഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടക്കും. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഐസിടിടി സംഘടിപ്പിക്കുന്നത്. അഞ്ഞൂറോളം പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു […]

 • in

  സഞ്ചാരികള്‍ക്കായി ഓണസദ്യയും ഓണസമ്മാനവും ഒരുക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ

  തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ആണ് ‘നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന സ്‌പെഷ്യല്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം. ഇത്തവണ ആകര്‍ഷകമായ മാറ്റങ്ങളോടെ ഈയൊരു പദ്ധതി വിപുലമായി തന്നെ നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. താമസസൗകര്യം ഉള്‍പ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്തംബര്‍ 1 […]

 • in

  എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ 

  തിരുവനന്തപുരം: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷിക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്തപുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.  ഹോട്ടലുകൾ, വിമാനക്കമ്പനികൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ, ക്രൂയിസുകൾ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്ഹോൾഡർമാർ റോഡ് ഷോകളുടെ ഭാഗമാണ്. വർഷാരംഭം മുതലേ എസ് ടി ബി ആവിഷ്കരിച്ചുപോരുന്ന ആകർഷകമായ ടൂറിസം […]

 • in , ,

  എക്സ്പീരിയന്‍സ് എത്നിക് കുസീൻ പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ 

  തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്. ‘എക്സ്പീരിയന്‍സ് എത്നിക് കുസീന്‍’ എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നല്‍കി . കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന […]

 • in

  ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായി സഹകരണം ശക്തിപ്പെടുത്താൻ കേരളം 

  തിരുവനന്തപുരം: ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ  ഇക്കാര്യം ചര്‍ച്ച ചെയ്തു.  ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. അതുകൊണ്ട് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കി. ഒമാന്‍ സമ്പദ് ഘടന പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, വഹിച്ച പങ്ക് […]

 • in

  കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ബിനാലെയിലെ കേരള ടൂറിസം സ്റ്റാള്‍

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ ഇടങ്ങളിലൊന്നാണ് കേരള ടൂറിസത്തിന്‍റെ സ്റ്റാള്‍. അകാലത്തില്‍ പൊലിഞ്ഞു പോയ കേരളത്തിന്‍റെ ചിത്രകല ഇതിഹാസമായിരുന്ന ക്ലിന്‍റ് എന്ന ബാലന്‍റെ പ്രമേയമാണ് ഇക്കുറി കേരള ടൂറിസം ബിനാലെ സ്റ്റാളിലൂടെ മുന്നോട്ടു വയ്ക്കുന്നത്.ക്ലിന്‍റ് വരച്ച 2500-ഓളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ സ്റ്റാളില്‍ കുട്ടികള്‍ക്ക് നിറം നല്‍കാനായി നല്‍കിയിരിക്കുന്നത്. ഇതിനായി കടലാസുകളും ക്രയോണ്‍ നിറങ്ങളും എപ്പോഴും സ്റ്റാളില്‍ റെഡി. വരുന്ന എല്ലാ കുട്ടികള്‍ക്കും നിറം കൊടുക്കാന്‍ അവസരം നല്‍കിയാണ് വിടുന്നതെന്ന് […]

 • in

  കോവളം – ബേക്കല്‍ ജലപാത ടൂറിസം രംഗത്ത് അത്ഭുതം സൃഷ്ടിക്കും: മന്ത്രി 

  കാപ്പിൽ: കോവളം മുതല്‍ ബേക്കല്‍ വരെ നിര്‍മിക്കുന്ന സംസ്ഥാന ജലപാത വിനോദസഞ്ചാര മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം രംഗത്ത് പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലേക്കു കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു. കാപ്പില്‍ ബോട്ട് ക്ലബില്‍ പൂര്‍ത്തീകരിച്ച ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വളര്‍ച്ച കൂടി മുന്നില്‍ക്കണ്ടാണ് ജലപാതാ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2022ല്‍ ജലപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതുവഴി പരിസ്ഥിതി സൗഹൃദ ബോട്ട് […]

 • in

  ടൂറിസം വ്യവസായത്തിന്റെ ഭാവി സാംസ്‌കാരിക രംഗത്ത്: മന്ത്രി 

  tourism department ,launch ,Malabar river cruise project,Kannur, Kasaragod, Pinarayi, Kadakampally, green architectural design

  തിരുവനന്തപുരം :കേരളത്തിന്റെ ടൂറിസം വ്യവസായത്തിന്റെ ഭാവി സാംസ്‌കാരിക വിനോദസഞ്ചാര രംഗത്താണെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പൈതൃക പദ്ധതികള്‍ ഇതു മുന്‍നിര്‍ത്തിയുള്ളതാണ് .  വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിനിമയം വിനോദ സഞ്ചാര രംഗത്ത് ശക്തിപ്പെടുത്തേണ്ടതുണ്ട്. മുസിരിസ് ആലപ്പുഴ, തലശേരി പൈതൃക പദ്ധതികള്‍ ഈ ലക്ഷ്യത്തിലുള്ളതാണ്. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ കണ്ടെത്തേണ്ടത് ടൂറിസം വ്യവസായത്തിന്റെ തനിമ നിലനിര്‍ത്തുന്നതില്‍ അനിവാര്യമാണ്.  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി […]

 • in

  കേരള ടൂറിസം ആദ്യമായി  ഇസ്രായേല്‍ ടൂറിസം മാര്‍ക്കറ്റില്‍

  കൊച്ചി: ചരിത്രത്തിലാദ്യമായി കേരള ടൂറിസം ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന ഇന്‍റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐഎംടിഎം) പങ്കെടുത്തു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയരുടെ വരവും ടൂറിസം മേഖലയിലെ സഹകരണവുമായിരുന്നു ലക്ഷ്യം. ദ്വിദിന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ ടൂറിസം ഡയറക്ടര്‍  പി ബാലകിരണ്‍ നയിച്ചു. ഇസ്രായേലിലെ ടൂറിസം മേഖല ഉള്‍പ്പെടുത്തി മധ്യപൂര്‍വേഷ്യയില്‍  നടക്കുന്ന ഔദ്യോഗിക പ്രൊഫഷണല്‍ എക്സിബിഷനായ ഐഎംടിഎമ്മിന്‍റെ ഇരുപത്തിയഞ്ചാം പതിപ്പ് വ്യാഴാഴ്ച സമാപിച്ചു. പിതൃരാജ്യത്തിലേക്ക് മടങ്ങുന്നതിനു മുന്‍പേ കേരളത്തില്‍ താമസമാക്കിയ യഹൂദന്‍മാരുടെ ഐതിഹാസിക […]

 • in

  സാഹസിക ടൂറിസം ആസ്വദിച്ച് പ്രതിരോധ സംഘം

  തിരുവനന്തപുരം:  കാനനമേടുകളും കുന്നിന്‍ചരിവുകളും ഓളപ്പരപ്പുകളും കീഴടക്കി കേരളത്തിന്‍റെ വശ്യത ഹൃദയത്തിലേറ്റാന്‍ ഇന്ത്യന്‍ പ്രതിരോധ സേനയിലെ 35 അംഗ സംഘം കേരളത്തിലെത്തി. കേരളത്തിലെ സാഹസിക ടൂറിസം കണ്ടറിയുകയായിരുന്നു ലക്ഷ്യം. ബ്രിഗേഡിയര്‍ സുധീന്ദ്ര ഇത്നാന്‍റെ  നേതൃത്വത്തിലുള്ള സംഘം സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ ക്ഷണത്തെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനെത്തിയത്. ചെറായി ബിച്ചിലെ ജലവിസ്മയങ്ങള്‍, തേക്കടിയിലെ രാത്രി ട്രക്കിംഗ്, മൂന്നാര്‍ മീശപ്പുലിമലയിലെ ട്രക്കിംഗ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അഞ്ചു ദിവസത്തെ യാത്ര. ഇത്തരം സംഘങ്ങളെ ക്ഷണിക്കുന്നത് നമ്മുടെ സാഹസിക […]

 • in

  ഉത്തരവാദിത്ത ടൂറിസം കേരളത്തെ ആഗോള സുസ്ഥിര വികസന ലക്ഷ്യത്തിലെത്തിക്കും: ഹാരോള്‍ഡ് ഗുഡ്വിന്‍

  തിരുവനന്തപുരം: ഉത്തരവാദിത്ത വിനോദ സഞ്ചാരത്തില്‍ കൈവരിച്ച നേട്ടങ്ങളിലൂടെ കേരളത്തിന് അനായാസമായി 2030-ലെ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാവുമെന്ന് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ പറഞ്ഞു. കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പ്രാദേശിക സമൂഹങ്ങള്‍ക്ക് വിനോദസഞ്ചാരം വഴി ഉപജീവന മാര്‍ഗം തെളിഞ്ഞുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത […]

Load More
Congratulations. You've reached the end of the internet.