• in

  ചൗക്കിദാർ ചോർ പരാമർശം-രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു 

  അഭിപ്രായ പ്രകടനങ്ങളിൽ ജാഗ്രത പുലർത്തണം എന്ന നിർദേശം നൽകി രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് മുൻ കോൺഗ്രസ് പ്രസിഡന്റിനെതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്. ചൗകിദാർ ചോർ ഹേ പ്രയോഗം സുപ്രീം കോടതി നടത്തിയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഹുൽ ഗാന്ധി  പ്രസ്‍താവന നൽകി എന്നായിരുന്നു ആരോപണം. സുപ്രീം കോടതി അങ്ങിനെ പറഞ്ഞിട്ടില്ല. കേസിൽ രാഹുൽ ഗാന്ധി നേരത്തേ മാപ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും […]

 • in

  നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം 

  കൊച്ചി: നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിപ സംശയത്തിൽ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളുകൾ പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ രോഗ ബാധിതന്റേയും ഐസലേഷൻ വാർഡിൽ ചികിത്സയിലുള്ള അഞ്ച് പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നൽകുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി […]

 • in

  നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യമന്ത്രി  

  എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്നും  ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍  എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  നിപ ബാധിച്ച യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം. കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ […]

 • in ,

  നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം

  തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് മുന്‍കരുതലെന്നവണ്ണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നടപടിയായത്. ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം അടിയന്തരമായി വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിപ രോഗബാധയുടെ ലക്ഷണവുമായി രോഗികള്‍ എത്തിയാല്‍ മറ്റു രോഗികളുമായി സമ്പര്‍ക്കമുണ്ടാകാത്തതരത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു എന്നിവ സജ്ജീകരിക്കാന്‍ നടപടിയായി. രോഗിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷാകിറ്റുകളുടെയും മരുന്നിന്‍റെയുമെല്ലാം സ്റ്റോക്ക് വിലയിരുത്തി. രോഗം […]

 • in

  നിപ, പ്രളയാനന്തര പകര്‍ച്ചവ്യാധി പ്രതിരോധം: കേരളത്തെ അഭിനന്ദിച്ച് യു എ ഇ മന്ത്രി

  തിരുവനന്തപുരം: യുണൈറ്റഡ് അറബ് ഇമിറേറ്റ്‌സ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ദുബായില്‍ കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ രംഗത്ത് കേരളവുമായുള്ള യു.എ.ഇ.യുടെ സഹകരണമാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്. ആയുര്‍വേദത്തിന്റെ സാധ്യതകളും യു.എ.ഇ.യിലേയും കേരളത്തിലേയും ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളും ചര്‍ച്ചാവിഷയമായി. ദുബായ് ഹെല്‍ത്ത് ഫോറം ദുബായില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ […]

 • in ,

  നിപ വൈറസ് ഉന്മൂലനം ആരോഗ്യ മേഖലയുടെ ശക്തി തെളിയിച്ചു: ഗവര്‍ണര്‍

  തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ ശക്തി തെളിയിച്ച സംഭവമാണ് നിപ വൈറസിന്‍റെ ഉന്മൂലനമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. രോഗം പടര്‍ന്നുപിടിക്കുന്നതു തടഞ്ഞുവെന്നുമാത്രമല്ല, അതിന്‍റെ വേരറുക്കുന്ന ജാഗ്രതയാണ് തുടര്‍ന്നുണ്ടായത്. നാടിനെയൊന്നാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ തടഞ്ഞതുവഴി കേരളത്തിലെ ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയ സമ്മേളനം മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുമരണനിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിനായതും പ്രധാനപ്പെട്ട നേട്ടമാണ്. ആര്‍ദ്രം […]

 • in

  വിമാനക്കമ്പനികൾ ഗള്‍ഫിലേക്ക് അമിതചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കും

  കൊച്ചി: നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.  കൊച്ചി അടച്ചതിനാല്‍ ബാംഗ്ലൂരില്‍ നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ  ശ്രദ്ധയില്‍ മുഖ്യമന്ത്രി പെടുത്തിയിരുന്നു.  കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയെ വ്യോമയാന മന്ത്രാലയം അറിയിച്ചു. തിരുവനന്തപുരത്ത് […]

 • in ,

  നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം

  IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

  തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന് ആദരം. വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിലാണ് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആദരിക്കുന്നത്. ജൂലൈ 21-ാം തീയതി വൈകുന്നേരം 4 മണിക്ക് ബനാറസ് യൂണിവേഴ്‌സിറ്റി കെ.എന്‍. ഉടുപ ആഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സമയോചിതമായ ഇടപെടലിലൂടെ നിപ പ്രതിരോധം […]

 • in ,

  തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററിന് കഴിയും: മന്ത്രി

  തിരുവനന്തപുരം:  തൊഴില്‍ മേഖലയിലെ എല്ലാത്തരത്തിലുമുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ് സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടി യായ ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) യുടെ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ എന്നിവ ഉള്‍പ്പെട്ട സ്റ്റുഡന്‍റ് […]

 • in ,

  നിപ പ്രതിരോധം: മുഖ്യമന്ത്രിക്ക് അമേരിക്കയിൽ സ്വീകരണം ജൂലൈ 6 ന് 

  തിരുവനന്തപുരം: നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5-ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. മുഖ്യമന്ത്രിക്ക് ജൂലൈ 6-ന് ആണ് സ്വീകരണം നല്‍കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18-ന് മുഖ്യമന്ത്രി തിരിച്ചെത്തും.

 • in ,

  നിപയെ തുരത്തിയവർക്ക് ആദരവ്; കൂടുതൽ തീരുമാനങ്ങളുമായി മന്ത്രിസഭ

  Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയെ ( Nipah ) തുടർന്ന് രോഗികളെ ശുശ്രൂഷിച്ച ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരെ ബഹുമാനിക്കാൻ തീരുമാനിച്ചതിന് പുറമെ മന്ത്രിസഭ കൂടുതൽ സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചത്. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നഴ്‌സും ഏഴ് നഴ്‌സിംഗ് […]

 • in , ,

  തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ അഗ്നിപർവ്വത സ്‌ഫോടനം; വ്യോമ ഗതാഗതം തടസ്സപ്പെട്ടു

  volcano eruption , Japan, Mt. Shinmoedake ,Kagoshima ,Miyazaki ,  Japan Meteorological Agency,JMA

  ടോക്യോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ സ്ഥിതി ചെയ്യുന്ന ഷിന്‍മോഇഡാകെ എന്ന അഗ്‌നിപര്‍വതത്തിൽ വീണ്ടും സ്‌ഫോടനം ( volcano eruption ). ഇന്ന് രാവിലെയാണ് കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം രാവിലെ 9.09 മണിക്കാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് പുകയും ചാരവും വമിക്കുകയാണ്. ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടായി ഒരാഴ്ച തികയവെയാണ് ഇപ്പോൾ അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ […]

Load More
Congratulations. You've reached the end of the internet.