തമിഴ് കുട്ടികൾക്ക് പഠിക്കാൻ ഇനി രജനിയുടെ ജീവിതകഥയും

തമിഴ് കുട്ടികൾ ഇനി സ്കൂളിൽ രജനികാന്തിന്റെ ജീവിതകഥ പഠിക്കും. അഞ്ചാം ക്ളാസ്സിലെ പാഠപുസ്തകത്തിലാണ് സൂപ്പർ സ്റ്റാർ രജനിയുടെ കഥ ഉൾപ്പെടുത്തിയിട്ടുള്ളത്. ചാർളി ചാപ്ലിൻ, സ്റ്റീവ് ജോബ്സ്, ഓപ്ര വിൻഫ്രി എന്നിവർക്കൊപ്പമാണ് രജനിയും ഇടം പിടിച്ചിരിക്കുന്നത്. എം ജി ആർ, ശിവാജി ഗണേശൻ എന്നിവർക്കു ശേഷം ടെക്സ്റ്റ് ബുക്കിൽ ഇടം പിടിക്കുന്ന സിനിമാനടനാണ് രജനികാന്ത്. ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽനിന്ന് സമ്പന്നതയുടെ ഉയരങ്ങളിലേക്ക് വിസ്മയകരമായി ജീവിതം മാറിത്തീർന്നവരെക്കുറിച്ചാണ് പാഠഭാഗങ്ങൾ. രാഷ്ട്രീയം, ഭരണരംഗം, കല, സ്പോർട്സ് എന്നീ മേഖലകളിലെ വ്യക്തിത്വങ്ങളാണ് പുസ്തകത്തിൽ ഇടം […]