• in , ,

    ആന അലറലോടലറൽ! ആര് കേൾക്കാൻ! 

    രായപ്പണ്ണൻ പെരിയ ചിന്തയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറേക്കോട്ടയുടെ തണലുപറ്റി ആറാട്ടെഴുന്നള്ളത്തും കണ്ട് പൊന്നുതമ്പുരാനെയും കൺപാർത്ത് വന്നേക്കാം എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ആള് തിരികെ വന്നത് മുതൽ ഇങ്ങനെയാണ്. ഒരേ ചിന്ത. ഇടയ്ക്കൊക്കെ ‘ചിന്തിച്ചാലന്തമില്ലെന്റെ ജനാർദ്ദനാ‘ എന്നോ മറ്റോ പിറുപിറുക്കുന്നുമുണ്ട്. പത്മതീർത്ഥക്കുളത്തിനരികിലിരുന്ന്, ഇല്ലാതാവുന്ന വെള്ളവും നോക്കി ചിന്തിച്ചിരിക്കുമ്പോഴാണ് രായപ്പണ്ണനെ കണ്ടത്. അടുത്ത് പോയി ചോദിച്ചു: എന്തണ്ണാ ഒരു കുണ്ഠിതം പോലെ?  പിന്നല്ലാതെ എന്ത് ചെയ്യണമെന്നാടാ നീ പറയുന്നത്? നീയും കണ്ടതല്ലേ ആറാട്ടിനുണ്ടായ പൂരം? ആനകളൊക്കെ തേരാ പാരാ […]

  • in ,

    ഹേ റാം!

    ഇന്നെന്ത് ദിവസമെന്നറിയാമോ മക്കളേ? രായപ്പണ്ണനാണ്. കുറെ നാളായി ഇതിയാനെ ഒന്ന് കാണാൻ കിട്ടിയിട്ട് തന്നെ. പെട്ടെന്നെവിടെനിന്നോ പൊട്ടിവീണപോലെ ഇതാ വീണ്ടും മുന്നിൽ വന്നു നിൽക്കുന്നു. ഹല്ലാ, യിതാര് രായപ്പണ്ണനാ? കാണാനേയില്ലല്ലോയണ്ണാ, ഇതെവിടാരുന്ന്?  നമ്മളിവിടൊക്കെ തന്നയൊണ്ട്. കണ്ണുണ്ടായാ പോര മക്കളെ, കാണണം, ഹല്ല പിന്നെ! അയ്യോ അല്ലണ്ണാ അണ്ണനെയന്വേഷിച്ചു നടക്കുവാരുന്നു ഞാൻ, പക്ഷെ കണ്ടില്ല ! ഓ, അത് വിട്ടു പിടിയെടേയ്, നീ ഇത് പറ. ഇന്നിന്റെ പ്രത്യേകത എന്ത്? അണ്ണന്റെ പിറന്നാളോ മറ്റോ ആണോ? ഹേയ്, അല്ല, പിറന്നാളെന്നെന്ന് […]

  • in

    വെള്ളം, വെള്ളം സർവ്വത്ര! 

    രായപ്പണ്ണനെ കണ്ടിട്ട് ഒത്തിരി നാളായി.  ഇനി വല്ല ഡെങ്കിയും പിടിച്ചു കിടപ്പാണോ എന്നറിഞ്ഞതുമില്ല. ഇപ്പോ അതൊക്കെയാണല്ലോ ട്രെൻഡ്. കുറച്ചു നാൾ മുൻപ് വരെ ചിക്കുൻ‌ഗുനിയ ആയിരുന്നു താരം. ഇപ്പൊ ഡെങ്കി. അടുത്ത വർഷം പുതിയ വൈറസുകുഞ്ഞുങ്ങൾ മുണ്ടും മടക്കിക്കുത്തി ഇറങ്ങും. എന്തായാലും കുറച്ചു നാളായി, സാധാരണ കാണാറുള്ള സ്ഥലങ്ങളിലൊന്നും രായപ്പണ്ണനെ കാണാൻ കിട്ടുന്നേയില്ല . കിടപ്പു തന്നെയാവണം, അല്ലാതെ ഇങ്ങനെ മിസ്സിംഗ് ആവുന്ന ആളല്ല ടിയാൻ.  നേരെ വെച്ച് പിടിച്ചു അണ്ണന്റെ കൂരയിലേക്ക്. അപ്പോഴതാ മുറ്റത്തു വെണ്ടയ്ക്കും […]