• in

  ശബരിമല തീര്‍ത്ഥാടകര്‍ക്കായി 100 കോടി ചെലവില്‍ 36 ഇടത്താവളങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി

  തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി 100 കോടി രൂപ ചെലവില്‍ 36 ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്‍റെ  നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്നത്. ആയിരം വര്‍ഷത്തോളം പഴക്കം കണക്കാക്കപ്പെടുന്ന കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രം 108 ശിവക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്.  ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവള സമുച്ചയങ്ങളില്‍ […]

 • in ,

  ശബരിമലയില്‍ തോറ്റ അരിശം ബിജെപി തീര്‍ക്കുന്നു: പ്രിയനന്ദനന്‍

  തന്നെ ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും തലയിലൂടെ ചാണക വെള്ളം ഒഴിക്കുകയുമാണ് ചെയ്തത്. അക്രമിയെ കണ്ടാല്‍ തിരിച്ചറിയാമെന്നും പ്രിയനന്ദനന്‍ പറഞ്ഞു. ഞാന്‍ രാവിലെ കടയില്‍ പോകാറുണ്ട്. ഇന്നും പുറത്തു പോയി. തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ വന്ന് ഒരു ബക്കറ്റ് ചാണക വെള്ളം തലയില്‍ ഒഴിക്കുകയും അയ്യപ്പന് എതിരെ പറയാന്‍ നീ ആരാടാ എന്ന് ചോദിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. […]

 • in

  ശബരിമല തീർത്ഥാടനം: ഐജി ശ്രീജിത്തിന്  മേല്‍നോട്ടച്ചുമതല

  തിരുവനന്തപുരം:  ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍  പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ  സുരക്ഷാ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്ത് നിര്‍വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രന് ആയിരിക്കും. പോലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത്  കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവ്, ക്രൈംബ്രാഞ്ച്  എസ്.പി പി ബി […]

 • in

  ശബരിമല വിഷയം: ഒ.രാജഗോപാലും പി. സി. ജോര്‍ജ്ജും ഇറങ്ങിപ്പോയി

  തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി അംഗം ഒ .രാജഗോപാലും സ്വതന്ത്ര  അംഗം പി.സി.ജോര്‍ജ്ജും ഇന്ന് കേരള നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.  സഭാസമ്മേളനം ആരംഭിച്ച ഉടനെയാണ് പ്രശ്‌നം സഭാദ്ധ്യക്ഷന്റെയും സഭയുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് രാജഗോപാല്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്. ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒട്ടും താല്‍പര്യമില്ലെന്നാരോപിച്ച ബിജെപി അംഗം അവിടെ ഭക്തജനങ്ങള്‍ക്കുള്ള വിലക്കുകള്‍ […]

 • in

  എച്ച്1 എന്‍1 പകരാതിരിക്കാന്‍ ശബരിമലയില്‍ പ്രത്യേക നിര്‍ദേശം

  തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1 എന്‍1 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരായതിനാല്‍ അതുംകൂടി മുന്നില്‍ കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ആരോഗ്യ വകുപ്പ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എച്ച്1 എന്‍1 ഫലപ്രദമായി തടയുന്നതിന് നിരീക്ഷണം […]

 • in

  ഹൈക്കോടതി ഉത്തരവ് ശബരിമലയിൽ സർക്കാർ പ്രവർത്തനങ്ങളെ പൊതുവിൽ അംഗീകരിക്കുന്നത്: മുഖ്യമന്ത്രി

  തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പൊതുവിൽ അംഗീകരിക്കുന്നതാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർഥ ഭക്തരെ കലാപകാരികളിൽ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ് ശബരിമലയിൽ പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ദർശനത്തിന് എത്തുന്ന യഥാർഥഭക്തർക്ക് തടസം കൂടാതെ ദർശനം നടത്താൻ ഉദ്ദേശിച്ചുള്ളതാണ് നിരോധനാജ്ഞയെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിൽ സമാധാന […]

 • in

  ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്

  Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

  പമ്പ: ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യല്‍ ഓഫീസറിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുക്കും. ശബരിമല ഉള്‍പ്പെടെ നാലുസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരണമെന്നാണ് പത്തനംതിട്ട എസ്പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആടക്കമുള്ള ആവശ്യമാണ്. ഇതിനിടെയാണ് ഇത് നീട്ടണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശബരിമലയിലുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് […]

 • in

  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം

  തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക്   30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി അഭി ബസിന്റെ ഓണ്‍ലൈന്‍ വഴി കെഎസ് ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കും. ഇതിനായുള്ള കരാറില്‍ കെഎസ് ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ […]

 • in

  ശബരിമലയിൽ ഭക്തരുടെ തിരക്ക് ഏറുന്നു

  പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്ന ആദ്യ രണ്ട് ദിനങ്ങളിൽ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു. എന്നാൽ 19, 20 തീയതികളിൽ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദർശനം നടത്തിയത്. നവംബർ 20-ാം തീയതി പൊതു അവധി ആയതിനാൽ തന്നെ ഭക്തരുടെ തിരക്ക് വർദ്ധിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മനസ് നിറഞ്ഞാണ് ഓരോ ഭക്തരും മലയിറങ്ങുന്നത്. ഭക്തി നിര്‍ഭരവും  ശാന്തവുമായ അന്തീക്ഷത്തിലാണ് ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും. നട തുറന്ന് നാല്  […]

 • in

  ശബരിമലയിലെ ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി: പോലീസ് 

  തിരുവനന്തപുരം:  ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് കേരള പോലീസ് . തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്‍റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് […]

 • in

  സർക്കാർ ശബരിമലയെ യുദ്ധഭൂമിയാക്കുന്നു: അൽഫോൺസ് കണ്ണന്താനം

  പമ്പ: സർക്കാർ ശബരിമലയെ യുദ്ധഭൂമിയാക്കുകയാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. നിലയ്ക്കലിൽ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എന്തിനാണ് ശബരിമലയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭക്തരെ പീഡിപ്പിക്കുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു വരുന്നത്. അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ നടക്കേണ്ടത്. ഇത് സർക്കാരിന് ഭൂഷണമല്ലായെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു. ശബരിമലയുടെയും പമ്പയുടെയും വികസനിത്തിനായി കേന്ദ്ര സർക്കാർ 100 കോടി രൂപ നൽകിയിട്ടുണ്ട്. ആ തുക […]

 • in

  ശബരിമലയില്‍ സമാധാനത്തിന് ഏവരും സഹകരിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന്  എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിന് അകത്തും പുറത്തുമുള്ള  ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു […]

Load More
Congratulations. You've reached the end of the internet.