• in , ,

  പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

  കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്. അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത […]

 • in , ,

  മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

  Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

  തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും. അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് […]

 • in , ,

  ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം​ ഡൽഹി സർക്കാർ മാറ്റി വച്ചു

  Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,

  ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെ (Delhi pollution) തുടർന്ന് ആപ്പ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം (Odd-Even Plan) പിൻവലിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി (CM) അരവിന്ദ് കെജ്രിവാളിന്റെ (Arvind Kejriwal) നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. നവംബർ 13 മുതൽ അഞ്ച് ദിവസത്തേയ്ക്ക് പുതിയ ഗതാഗത പരിഷ്കാരം നടപ്പിലാക്കുവാനാണ് ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പാക്കുമ്പോൾ ആർക്കും […]

 • in , ,

  ഡല്‍ഹിയിലെ വാഹന നിയന്ത്രണം; ആർക്കും ഇളവ് പാടില്ല: എന്‍ജിടി

  Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme,

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം (Delhi pollution) രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം (odd-even scheme) ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (NGT) അനുമതി നല്‍കി. എന്നാൽ വാഹന നിയന്ത്രണ തീരുമാനത്തിൽ ഇരു ചക്ര വാഹനങ്ങള്‍ക്കും സർക്കാർ ജീവനക്കാരുടെ വാഹനങ്ങൾക്കും സ്ത്രീകളുടെ വാഹനങ്ങള്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കരുതെന്നും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ വാഹന നിയന്ത്രണം നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്നും […]

 • in , , ,

  പഴയ ഡീസൽ വാഹനം; വിലക്ക് നീക്കില്ല: ഹരിത ട്രിബ്യൂണൽ

  Green Tribunal- Delhi- diesel vehicles- ban-

  ന്യൂഡൽഹി: പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് (diesel vehicles) ഡൽഹിയിൽ (Delhi) ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണൽ (Green Tribunal) വ്യക്തമാക്കി. മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നതെന്ന് ഹരിത ട്രിബ്യൂണൽ നിരീക്ഷിച്ചു. ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് […]

 • in ,

  വന്‍കിട നിര്‍മാണത്തിന് പാരിസ്ഥിതിക ഇളവ്: വിജ്ഞാപനം റദ്ദാക്കി

  NGT, cancels, larger construction,environmental clearance, central govt, order, construction works, environment, safety, violence, petition, case, officials, probe,  national green tribunal, , construction works,

  ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്കായി പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) റദ്ദാക്കി. 2016-ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജികൾ പരിഗണിച്ച ട്രൈബ്യൂണല്‍ വിജ്ഞാപനം റദ്ദാക്കി. കൂടാതെ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള […]