• in

  പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പോലീസ് മേധാവിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 

  പോലീസിന്‍റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജൂലൈ 16ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്.  പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തങ്ങളുടെ അധികാരപരിധിയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കണം.  അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ മനോഭാവം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം, പ്രദേശത്തിന്‍റെ മുന്‍കാല […]

 • in

  ലോക്കപ്പ് മർദ്ദനത്തിനും  കസ്റ്റഡി മരണത്തിനും ഇടവരുത്തുന്ന പോലീസുകാരെ പിരിച്ചു വിടണം: മനുഷ്യാവകാശ കമ്മീഷൻ  

  തിരുവനന്തപുരം : ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി  മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി.  നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന് ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്.  ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ […]

 • in

  പൊലീസ് സേനയുടെ സാങ്കേതികവിദ്യാ വികസനം: കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നു

  തിരുവനന്തപുരം:  കേരള പൊലീസിനാവശ്യമായ  ഐടി/സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്‍റ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് അനുയോജ്യമായ സാങ്കേതിക ഉല്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് കേരള സ്റ്റാര്‍ട്ടപ്പ മിഷന്‍ പദ്ധതിനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.  കേന്ദ്ര സര്‍ക്കാരിന്‍റെ വ്യവസായ പ്രോത്സാഹനം, ആഭ്യന്തര വ്യാപാരം എന്നിവയ്ക്കായുള്ള വകുപ്പില്‍ (ഡിപിഐഐടി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അവിടെനിന്ന് നമ്പര്‍ ലഭിച്ചിട്ടുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങളെ പൊലീസിന്‍റെ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കാന്‍ അവസരം ലഭിക്കും.  ജൂണ്‍ 15 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.  […]

 • in

  ഉയര്‍ന്ന യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ സാങ്കേതികമേഖലയില്‍ നിയോഗിക്കും

  തിരുവനന്തപുരം: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള പോലീസ് സേനാംഗങ്ങളെ അനുയോജ്യമായ സാങ്കേതിക മേഖലയില്‍ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സ്പെഷ്യല്‍ ആംഡ് പോലീസിന്‍റെ ഇരുപത്തിയൊന്നാമത് ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡില്‍  അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം പൂര്‍ത്തിയാക്കിയ 171 പേരില്‍ 11 പേര്‍ ബിരുദാനന്തര ബിരുദധാരികളും 82 പേര്‍ ബിരുദധാരികളുമാണ്. ഒരാള്‍ക്ക് എം.ടെക്കും ഒന്‍പതു പേര്‍ക്ക് ബി.ടെക്കും രണ്ടു പേര്‍ക്ക് എം.ബി.എയും ഒരാള്‍ക്ക് ബി.എഡും ഉണ്ട്. ഒരാള്‍ എം.ഫില്‍ ബിരുദധാരിയാണ്. ചൊവ്വാഴ്ച നടന്ന പാസിങ് […]

 • in

  വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കേരള പോലീസ് ഡോഗ് സ്‌ക്വാഡ് കനകകുന്നിൽ 

  കനകക്കുന്നിലെ നിശാഗന്ധിയില്‍ നടക്കുന്ന കനകോത്സവം പ്രദര്‍ശനത്തില്‍ കേരളപോലീസിന്റെ ഡോഗ്സ്ക്വാഡ്  [ Kerala Police Dog Squad ] നടത്തുന്ന പ്രകടനം ശ്രദ്ധേയമായി. തിരുവനന്തപുരം സിറ്റി, റൂറല്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ടു പോലീസ് നായ്ക്കളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ട്രെയിനര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സല്യൂട്ട് ചെയ്യാനും ഇരിക്കാനും വിശ്രമിക്കാനും ഉള്ള അവയുടെ കഴിവ് കാണികള്‍ ആസ്വദിക്കുന്നു. ശരീരത്തില്‍ സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഒളിപ്പിച്ചു വയ്ക്കുന്നവരെ നായ്ക്കള്‍ പിടികൂടുന്നത് എങ്ങനെയാണെന്ന് കണ്ടുമനസ്സിലാക്കാന്‍ പ്രദർശനഗരിയില്‍ അവസരമുണ്ട്. ബാഗിലും മറ്റും ഒളിപ്പിക്കുന്ന സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഞൊടിയിടയില്‍ കണ്ടെത്തുന്നതിനുള്ള […]

 • in

  ബൃന്ദാ കാരാട്ടിനു ജെ ദേവികയുടെ തുറന്ന കത്ത്

  മതനിന്ദ ആരോപിച്ച് മോഡലും ആക്റ്റിവിസ്റ്റുമായ രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരെ ഡോ. ജെ ദേവിക  സി പി എം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് എഴുതിയ തുറന്ന കത്ത്.  ചരിത്രകാരിയും സാമൂഹ്യവിമർശകയും വിവർത്തകയുമാണ് ഡോ. ജെ ദേവിക. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറായ അവർ കേരള സമൂഹത്തിലെ ലിംഗബന്ധങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയത്തെയും സംസ്കാരത്തെയും പറ്റിയുള്ള അവരുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും […]

 • in ,

  പോലീസ് സ്‌റ്റേഷനുകളെ സേവനകേന്ദ്രങ്ങളാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

  ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും, മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലെയും കുറ്റാന്വേഷണത്തിലെയും മികവിലൂടെ എല്ലാ പോലീസ് സ്‌റ്റേഷനുകളും പൂര്‍ണമായ സേവനകേന്ദ്രങ്ങളാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്‌റ്റേഷനില്‍ സംസ്ഥാനത്തെ ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പോലീസിനെ ജനങ്ങള്‍ ഭയക്കേണ്ടതില്ല. കുറ്റവാളികളും നിയമലംഘകരും ഭയന്നാല്‍ മതി. ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. […]

 • in ,

  വിവാദങ്ങൾക്കിടയിലും ജനത്തിന് ആശ്രയമരുളി കേരള പോലീസ്

  Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

  ‘മൃദു ഭാവെ, ദൃഢ കൃത്യെ’ (മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ) എന്ന ആപ്തവാക്യവുമായി മുന്നേറുന്ന കേരള പോലീസ് ( Kerala Police ). നിരാലംബർക്ക് പോലും നീതിയും ന്യായവും ലഭ്യമാക്കുവാനായി അഹോരാത്രം അധ്വാനിക്കുന്ന സേന പക്ഷേ, ചുരുക്കം ചില ഉദ്യോഗസ്ഥരുടെ ചെയ്തികളിലൂടെ വിവാദങ്ങളിൽപ്പെട്ട കാഴ്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നത്. കോളിളക്കം സൃഷ്ടിച്ച ഉ​രു​ട്ടി​ക്കൊ​ലക്കേസ് 13 വർഷം മുൻപ് നടന്ന കസ്റ്റഡി കൊലപാതക കേസിൽ സുപ്രധാന വിധി. കോളിളക്കം സൃഷ്ടിച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ പ്രതികളായ ആറ് […]

 • in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […]

 • in ,

  ടൂറിസം മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി 

  തിരുവനന്തപുരം:  മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ആരംഭിച്ച കേരള എച്ച്ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനൊപ്പം തൊഴില്‍ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കുകയും ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ്  ടൂറിസം കരിയേഴ്സ് എന്ന എച്ച്ആര്‍ പോര്‍ട്ടല്‍ കിറ്റ്‌സ് […]

 • in , , ,

  ഇല്ല, സമൂഹം അത്രമേൽ സ്വാർത്ഥമല്ല

  Kochi, Edappally,society,  Preetha Shaji ,mortgage, society, bank,  housewife, protest, petrol, police, court, real estate,

  സ്വാർത്ഥതതയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലും വെട്ടിനുറുക്കാൻ മടിക്കാത്തവരെന്നും മാതാപിതാക്കളെപ്പോലും നടുറോഡിൽ ഉപേക്ഷിക്കുന്നവരായി നാം അധഃപതിച്ചുവെന്നുമുള്ള ആക്ഷേപങ്ങൾ നിരന്തരം ഉയരുന്ന വേളയിൽ ഇതാ കൊച്ചിയിലെ ഇടപ്പള്ളിയിൽ നിന്നൊരു നല്ല വാർത്ത. സമൂഹത്തിൽ ( society ) സഹകരണ മനോഭാവം കുറയുന്നുവെന്ന പരാതികൾക്കിടയിൽ പരസ്പരം ആലംബമരുളിക്കൊണ്ട് ഒരു വീട്ടമ്മയുടെ രക്ഷയ്ക്ക് നാട്ടുകാർ ഒത്തൊരുമിക്കുന്ന കാഴ്ചയാണ് നാമിന്ന് കൊച്ചിയിൽ കണ്ടത്. പെട്രോളും മണ്ണെണ്ണയുമായി നാട്ടുകാർ ജപ്തി നടപടി തടസ്സപ്പെടുത്തിയപ്പോൾ ഇടപ്പള്ളിയിലെ പ്രീത എന്ന വീട്ടമ്മ തിരിച്ചറിഞ്ഞു; അതെ, താൻ ഒറ്റയ്ക്കല്ല. തനിക്കൊപ്പം മനുഷ്യസ്നേഹികളായ […]

 • in ,

  കലാലയങ്ങൾ കശാപ്പുശാലകളാകവെ

  നീണ്ട ഇടനാഴികൾ, കുട പിടിച്ച മരത്തണലുകൾ, ചെറിയ ഇരുളും പൊടിയും നിറഞ്ഞതെങ്കിലും ബോധമണ്ഡലത്തിൽ അക്ഷരത്തിരികൾ വെട്ടം തെളിയിക്കുന്ന മികച്ച വായനശാലകൾ, ക്ലാസ് മുറികളിൽ നേരത്തെ തന്നെ ഇടം പിടിച്ച കുറുകും പ്രാവുകൾ, ആരവമുണർത്തും മൈതാനം, ആവേശമുണർത്തും മുദ്രാവാക്യങ്ങൾ, ക്യാന്റീനിലെ പൊട്ടിച്ചിരികൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ അങ്ങനെയങ്ങനെ ഓർക്കുമ്പോഴെല്ലാം ഓർമ്മകളിൽ കുളിർമഴ പെയ്യിക്കുന്ന കലാലയ ലോകം ( college campus ). പഠന വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യ സ്ഥാനമുള്ള കലാലയങ്ങളിൽ പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയം ചോര ചിന്തുമ്പോൾ വിദ്യാർത്ഥികളെ ചൊല്ലി രക്ഷകർത്താക്കൾ […]

Load More
Congratulations. You've reached the end of the internet.