• in

    മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

    തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ ( Senkumar, ) കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അർദ്ധ ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. നിയമവിരുദ്ധമായാണ് കേസെടുത്തതെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്‌. സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച […]

  • in ,

    ടി പി സെൻകുമാറിന്‍റെ ട്രിബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

    തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ (TP Senkumar) സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (administrative tribunal) അംഗമായി നിയമിക്കുന്നത് കേന്ദ്രം തടഞ്ഞു. സെന്‍കുമാറിന് പുറമെ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിന് മാത്രം നിയമനം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കേന്ദ്രം കത്തയച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം അദ്ദേഹത്തിൻറെ നിയമനം സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും […]