• in , ,

    സുപ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിംഗ് വിട വാങ്ങി

    Stephen Hawking , died, aged 76, World renowned physicist

    ലണ്ടന്‍: സുപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് ( Stephen Hawking ) ബുധനാഴ്ച്ച പുലർച്ചെ അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരെ ഉദ്ധരിച്ച്‌ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഡീരോഗ ബാധിതനായതിനെ തുടർന്ന് കടുത്ത ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് വീല്‍ച്ചെയറിലിരുന്നാണ് ശാസ്ത്രത്തിന് അപൂര്‍വ്വ സംഭാവനകൾ  നല്‍കിയത്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ശാസ്ത്ര ലോകത്തിന് നിര്‍ണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ഫ്രാങ്ക് ഹോക്കിന്‍സ്- […]