• in

  സംസ്ഥാന സര്‍ക്കാരിന്‍റെ ബ്ലോക്ചെയിന്‍ പരിശീലനത്തിന് അപേക്ഷിക്കാം

  തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികവിദ്യയായ ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) നടത്തുന്ന പരിശീലന പദ്ധതിയുടെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന കോഴ്സിന്‍റെ ലക്ഷ്യം മൂന്നു വര്‍ഷം കൊണ്ട് 25,000 ബ്ലോക്ചെയിന്‍ ടെക്നോളജിസ്റ്റുകളെ സൃഷ്ടിക്കുക എന്നതാണ് എന്‍ജിനീയറിംഗ് ഡിപ്ലോമ-ഡിഗ്രി നേടിയവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ജോലിയുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശീലനം […]

 • in

  സദാചാര പോലീസുകാർ ഇനി വേറെ തൊഴിൽ അന്വേഷിക്കട്ടെ

  സ്വവർഗ രതി, വിവാഹേതര ബന്ധം, ശബരിമല… ജനാധിപത്യ വികാസത്തെ മുന്നോട്ട് നയിക്കുന്ന  മൂന്നു  വിധികളാണ് അടുത്തടുത്ത് സുപ്രീം കോടതിയിൽ നിന്ന്ഉണ്ടായത്. കൊളോണിയൽ കാലത്തെ  ഇപ്പോഴും പിന്തുടരുന്ന ഇന്ത്യൻ പീനൽ കോഡിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലും   കാലികമായ  ഒട്ടേറെ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും പഴയകാല അസംബന്ധ-പ്രാകൃത  നിയമങ്ങളും  സമീപനങ്ങളും  മാറ്റമൊന്നുമില്ലാതെ തുടരുന്നത് ഒട്ടും അഭിലഷണീയമല്ല.  എന്നാൽ ചരിത്രപരമായി നോക്കിയാൽ കോടതിവിധികളോടെ എല്ലാം മാറിമറിയുമെന്നോ ഒറ്റയടിക്ക് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവുമെന്നോ കരുതേണ്ടതില്ല. മൂന്നു വിധികളുടെയും അന്തഃസത്തയെ അംഗീകരിക്കാനും ജീവിതത്തിൽ അവ പ്രാവർത്തികമാക്കാനും […]

 • in , ,

  ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം 

  തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കായിക താരം ആരെന്ന്  വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരുഖ് ഖാൻ. കരീബിയൻ പ്രീമിയർ ലീഗ് 2018ൽ പങ്കെടുക്കുവാനെത്തിയ ഷാരുഖ് മുൻ ട്രിനിഡാഡിയൻ ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ കളിക്കാരിൽ ഒരാളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇയാൻ ബിഷപ്പ് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിഹാസ താരത്തിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ട് ആദ്യം ആഹ്ളാദം പങ്കുവെച്ചത്. കിംഗ് ഖാനെ കാണുവാൻ അവസരം ലഭിച്ചുവെന്ന് ട്വീറ്റ് ചെയ്ത ബിഷപ്പ് അദ്ദേഹത്തിന്റെ പ്രഭാവത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. […]

 • in , ,

  സർവ്വം പരസ്യമയം

  advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,

  പരസ്യങ്ങളുടെ ( advertisements ) കാര്യം ചിന്തിച്ചാൽ ബഹുവിശേഷം തന്നെ. നമുക്കാവശ്യമുള്ള വിവിധ തരം ഉത്പന്നങ്ങൾ ഏതെല്ലാം കമ്പനികൾ പുറത്തിറക്കുന്നു എന്ന് പരിചയപ്പെടാൻ പരസ്യങ്ങൾ സഹായിക്കുന്നുണ്ടെന്നത് നേര് തന്നെ. എന്നാൽ ഒരു വ്യക്തിയ്ക്ക് തികച്ചും ആവശ്യമില്ലാത്തവയെപ്പോലും ഏവരുടെയും അവശ്യവസ്തുവെന്ന നിലയിൽ അവതരിപ്പിക്കുന്ന പ്രവണത പരസ്യ രംഗത്ത് വർദ്ധിച്ചു വരുന്നതായി കാണാം. പരസ്യം പരസ്യം സർവ്വത്ര ഓരോ വ്യക്തിയുടെയും സാമ്പത്തിക- സാമൂഹിക-സാംസ്കാരിക-ബൗദ്ധിക മേഖലകളിൽ പരസ്യങ്ങൾ സൃഷ്ടിക്കുന്ന മായിക സ്വാധീനം അഭൂതപൂർവമാണെന്നിരിക്കെ ഇതിന് പിന്നിലെ ചേതോവികാരം പരിശോധിച്ചാൽ ചെന്നെത്തുന്നത് വിപണിയിൽ […]

 • in , ,

  തടി കുറയ്ക്കണോ? നല്ല ഉറക്കം വേണോ? ഇതാ ഇക്കാര്യങ്ങൾ ചെയ്യൂ

  health , to do , bedtime,  weight loss, better sleep, Diet , exercise , healthy,late-night snacking ,wash, face, bed, coffee, bedtime, better sleep, yoga, mouthwash, warm bath, relaxes, blold vessels, circulation, detoxification process, right food, 

  നല്ല ആരോഗ്യം ( health ) ഏവരുടെയും ലക്ഷ്യമാണ്. ആരോഗ്യപരമായ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം എന്നിവ നാം നമ്മുടെ ദൈനംദിന ജീവിതത്തി പിന്തുടരാറുണ്ട്. സന്തുഷ്ടമായ ജീവിതത്തിനും മാനസിക ഉല്ലാസത്തിനും ആരോഗ്യകരമായ ശരീരം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നാം ഇത്രയേറെ കരുതൽ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ നമ്മെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നമ്മുടെ രാത്രി കാല ചെയ്തികളും മുഖ്യ പങ്ക് വഹിക്കുന്നുവെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ശരീര ഭാരം കുറയ്ക്കുക, ശരീരത്തിന്റെ ശാരീരികസ്വാസ്ഥ്യം നിലനിർത്തുക എന്നീ […]

 • in , , ,

  എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ

  actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

  ഏതൊരു പെൺകുട്ടിയുടെയും ആദ്യ ഹീറോ അവളുടെ അച്ഛനാണ്. മറ്റുള്ളവരുടെ മുന്നിൽ എത്ര കർക്കശക്കാരനാണെങ്കിൽ കൂടിയും ഒരാൾ തന്റെ പൊന്നോമന പുത്രിയുടെ മുന്നിൽ വാത്സല്യത്തിൻ നിറകുടമായി സ്വയമറിയാതെ അവതരിക്കുന്നു. അതാണ് പൊതുവെയുള്ള നാട്ടുനടപ്പ്. മലയാള സിനിമയുടെ തിലകക്കുറിയായ തിലകനെന്ന ( Thilakan ) അഭിനയപ്രതിഭയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പുത്രിയായ സോണിയ തിലകൻ സാക്ഷ്യപ്പെടുത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’ വിവാദത്തിൽപ്പെട്ടപ്പോൾ അതുല്യ നടൻ തിലകൻ മുൻപ് ‘അമ്മ’യുടെ […]

 • in ,

  കലാലയങ്ങൾ കശാപ്പുശാലകളാകവെ

  നീണ്ട ഇടനാഴികൾ, കുട പിടിച്ച മരത്തണലുകൾ, ചെറിയ ഇരുളും പൊടിയും നിറഞ്ഞതെങ്കിലും ബോധമണ്ഡലത്തിൽ അക്ഷരത്തിരികൾ വെട്ടം തെളിയിക്കുന്ന മികച്ച വായനശാലകൾ, ക്ലാസ് മുറികളിൽ നേരത്തെ തന്നെ ഇടം പിടിച്ച കുറുകും പ്രാവുകൾ, ആരവമുണർത്തും മൈതാനം, ആവേശമുണർത്തും മുദ്രാവാക്യങ്ങൾ, ക്യാന്റീനിലെ പൊട്ടിച്ചിരികൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ അങ്ങനെയങ്ങനെ ഓർക്കുമ്പോഴെല്ലാം ഓർമ്മകളിൽ കുളിർമഴ പെയ്യിക്കുന്ന കലാലയ ലോകം ( college campus ). പഠന വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യ സ്ഥാനമുള്ള കലാലയങ്ങളിൽ പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയം ചോര ചിന്തുമ്പോൾ വിദ്യാർത്ഥികളെ ചൊല്ലി രക്ഷകർത്താക്കൾ […]

 • in ,

  മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധം

  Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

  പ്രബുദ്ധ മലയാളി സമൂഹം വളരെ മുൻപേ തന്നെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ വീണ്ടെടുപ്പിനായി മലയാള ( Malayalam ) ഭാഷാപ്രേമികൾ നടത്തുന്ന പോരാട്ടം ശ്രദ്ധേയമായ ഈ വേളയിൽ, അറിയാതെ മനതാരിൽ ഈ വരികൾ അലയടിച്ചുയരുന്നു. ‘അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യമമ്മയെത്തന്നെ വിളിച്ച കുഞ്ഞേ, മറ്റൊരു മാതാവു കൂടിയുണ്ടെന്മകന്നുറ്റ വാത്സല്യമോടോമനിപ്പാൻ’ എന്ന മനോഹരമായ അക്ഷരപ്പൂക്കളാൽ മഹാകവി വള്ളത്തോൾ മലയാള ഭാഷയെ പ്രണമിച്ചതു മറന്ന മലയാളി സമൂഹം മാതൃഭാഷയെ നിരന്തരം അവഗണിക്കുന്നു. ‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ […]

 • in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […]

 • in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  AMMA, Lal, Mukesh, media freedom,journalists,  Gauri, 

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […]

 • in , ,

  മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

  Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

  ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […]

 • in

  ജടായു എര്‍ത്ത്സ് സെന്റര്‍: രണ്ടാംഘട്ട ഉദ്ഘാടനം ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നിവ്വഹിക്കും

  Jatayu Earth’s Center , Kerala, tourism, Pinarayi, August 17, 2nd phase, cable car, adventure park, helicopter local flying service, tourists,

  തിരുവനന്തപുരം: ജടായു എര്‍ത്ത്സ് സെന്റര്‍ ( Jatayu Earth’s Center ) പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം 2018 ആഗസ്റ്റ് 17 വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്സ് സെന്റര്‍ പദ്ധതി രണ്ടാം ഘട്ടം ലോകത്തിന് സമര്‍പ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗ് സര്‍വീസുമാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്കായി സമര്‍പ്പിക്കുന്നത്. […]

Load More
Congratulations. You've reached the end of the internet.