• in

  അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി കെ ബാബുവിന് കോടതി നോട്ടീസയച്ചു

  കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിന് ( former minister K Babu  ) കോടതി നോട്ടീസയച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ബാബുവിന് നോട്ടീസയച്ചത്. ബാബു നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. ബാബുവിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ജൂലൈ 2-ന് കേസ് പരിഗണിക്കും. മുൻ മന്ത്രി കെ.ബാബുവിനെതിരെ വിജിലൻസ് മാർച്ച് 27-ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബാബു വരവിനെക്കാൾ 45 ശതമാനം സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് വിജിലൻസ് കുറ്റപത്രത്തിൽ […]

 • in ,

  ബാര്‍ കോഴ: പ്രോസിക്യൂട്ടര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് അസ്താനയുടെ കത്ത്

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസിലെ ( Bar case ) സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ( special public prosecutor ) അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടറായ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേസ് അട്ടിമറിച്ചതായും അഡ്വക്കേറ്റ് കെ.പി.സതീശൻ നേരത്തെ ആരോപിച്ചിരുന്നു. കെ.പി.സതീശന്റെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്ന് അസ്താന ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ബാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ […]

 • in ,

  വിജിലൻസിൽ നിന്നും ബെഹ്‌റയെ മാറ്റി; അസ്താന പുതിയ മേധാവി

  ന്യൂഡല്‍ഹി: പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ( Vigilance ) മേധാവി സ്ഥാനത്തു നിന്ന് മാറ്റി തൽസ്ഥാനത്ത് ഡോ. എൻ.സി.അസ്താനയെ ( Asthana ) നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു. ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് […]

 • in ,

  ബാര്‍ കോഴ റിപ്പോര്‍ട്ട്: മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

  കൊച്ചി: വിവാദ ബാര്‍ കോ‍ഴക്കേസിലെ ( bar case ) വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് ( media discussion ) ഹൈക്കോടതി (HC) വിലക്കേർപ്പെടുത്തി. കേസ് വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രേഖകളുമായി ബന്ധപ്പെട്ട തുടര്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇനിയൊരു ഉത്തരവിറങ്ങുന്നതു വരെയാണ് വിലക്ക്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് […]

 • in

  മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്

  കൊച്ചി: മുൻ മന്ത്രി കെ എം മാണി ( KM Mani ) ക്കെതിരായ ബാർ കോഴക്കേസ് ( bar case ) വിജിലൻസ് ( vigilance  ) അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സിഡിയിൽ കൃത്രിമമമുണ്ടെന്നാണ് ഫോറൻസിക് പരിശോധന ഫലമെന്ന് വിജിലൻസ് വ്യക്തമാക്കി. കോഴയ്ക്കും തെളിവില്ലെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 45 ദിവസത്തിനകം […]

 • in ,

  ഐഎച്ച്‌ആര്‍ഡി നിയമനക്കേസ്: വിഎസിന്റെ മകൻ കുറ്റവിമുക്തന്‍

  IHRD, VA Arun Kumar, acquitted, IHRD appointment case, Thiruvananthapuram special court, VS Achuthanandan, case, Assistant Director, vigilance, appintment, promotion, probe committee, report, vigilance court, 

  തിരുവനന്തപുരം: ഐഎച്ച്‌ആര്‍ഡി ( IHRD ) നിയമനക്കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ ( VA Arun Kumar ) തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അരുണ്‍കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി വിഎസ് അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനുമെതിരെയായിരുന്നു കേസ്. അന്വേഷണം നടത്തിയ വിജിലന്‍സ് ഐഎച്ച്‌ആര്‍ഡിയിൽ അരുണ്‍കുമാറിന് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച്‌ വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം […]

 • in ,

  തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ […]

 • in ,

  വിവാദ പ്രസംഗം: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

  Jacob Thomas, suspension, Pinarayi, IMG, LDF Govt, Ockhi, Press club, Former Vigilance director DGP Jacob Thomas, service, Director of Institute of Management in Government ,IMG,

  തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി (IMG) മേധാവിയുമായ ജേക്കബ് തോമസിനെ (Jacob Thomas) സസ്‌പെന്‍ഡ് ചെയ്തു. ജേക്കബ് തോമസ് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എന്നാൽ തനിയ്ക്ക് ഇതുവരെ സസ്പെന്‍ഷന്‍ (suspension) സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് അറിയിച്ചു. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തെന്ന ആരോപണത്തെ തുടർന്നാണ് സസ്പെന്‍ഷന്‍. സര്‍ക്കാരിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി […]

 • in ,

  തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

  Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

  കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ (Thomas Chandy) ഭൂമി കയ്യേറ്റവുമായി (land encroachment) ബന്ധപ്പെട്ട ആരോപണത്തില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്. സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി (Vigilance Court) നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ വലിയകുളം സീറോ ജട്ടി റോഡില്‍ നിലം നികത്തി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ്‌ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതി പരിഗണിക്കവെയാണ് കോട്ടയം […]

 • in ,

  സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍: ചട്ടവിരുദ്ധമെന്ന് സമിതി

  തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ (Jacob Thomas) ആത്മകഥയായ (autobiography)  ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന പുസ്തകത്തിനെതിരെ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് (probe report). ജേക്കബ് തോമസ് ഈ പുസ്തകം എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതിനെ പറ്റി അന്വേഷിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ട് നൽകി. പുസ്തകം എഴുതാന്‍ ജേക്കബ് തോമസ് അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും പുസ്തകം എഴുതുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് മൂന്നംഗ സമിതി കണ്ടെത്തിയത്. എന്നാൽ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അവധിയെടുത്താണ് താൻ പുസ്തകം എഴുതിയതെന്നും അതിനാല്‍ അത് […]

 • in ,

  സർക്കാർ ജോലി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

  വയനാട്: സർക്കാർ ജോലി (govt job) തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ആഭ്യന്തര വിജിലന്‍സ് (vigilance) വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2001 മുതല്‍ 2010 വരെ പി എസ് സിയിലൂടെ ജോലിയിൽ പ്രവേശിച്ചവരുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വയനാട് കലക്‌ട്രലേറ്റിലെ യുഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി സര്‍ക്കാര്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന് 2010-ൽ ആരോപണമുയർന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, വയനാട് എന്നിവിടങ്ങളിലെ എട്ടിലധികം ആളുകൾ […]

 • in ,

  ഡി-സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോർട്ട്

  തൃശൂര്‍: നടന്‍ ദിലീപിന്റെ (Dileep)  ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി-സിനിമാസ്‘ (d cinemas) എന്ന തീയേറ്റര്‍ സമുച്ചയത്തിനായി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് (vigilance) റിപ്പോര്‍ട്ട്. കൂടാതെ ഡി-സിനിമാസില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു. ഡി-സിനിമാസിനായി മുന്‍ ജില്ലാ കലക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നും എന്നാൽ ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ […]

Load More
Congratulations. You've reached the end of the internet.