• in

  ആലപ്പുഴയിലെ ‘മയില്‍പ്പീലിക്കൂട്ടം’ കൊച്ചി ബിനാലെയില്‍

  കൊച്ചി: കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി ആലപ്പുഴയിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്ന ‘മയില്‍പ്പീലിക്കൂട്ടം’ പദ്ധതിയിലെ കുട്ടികള്‍ക്ക് ബിനാലെ സന്ദര്‍ശനം പുത്തന്‍ അനുഭവമായി. വരയും അഭിനയവും കലാകേന്ദ്രങ്ങളിലെ സന്ദര്‍ശനവുമാണ് മയില്‍പ്പീലിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ബിനാലെ മുതല്‍ കുട്ടികളിലെ സമകാലീന കലാവാസന വളര്‍ത്തുന്നതിനു വേണ്ടി നിരവധി പരിശ്രമങ്ങളാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തിവരുന്നത്. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ സ്കൂളുകളെ സംയോജിപ്പിച്ചു കൊണ്ട് വിവിധ തരം പരിശീലന കളരികളും സംഘടിപ്പിക്കുന്നതിനോടൊപ്പം ആര്‍ട്ട് റൂം […]

 • in

  കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്  ജനുവരി 19, 20 ന് പാലക്കാട് വെച്ച്

  പാലക്കാട്:  വിഖ്യാതമായ കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെ-സാഫ്) 2019 എഡിഷന്‍ ജനുവരി 19,20 തിയ്യതികളിലായി പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂളില്‍ അരങ്ങേറും. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍സ് ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ)  പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുകയും അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ ( കെ – സാഫ് ) ലക്ഷ്യം. […]

 • in

  മന്ത്രി ഇടപെട്ടു; സ്കൂള്‍ ഗെയിംസ് താരങ്ങള്‍ക്ക് സുഖയാത്ര

  train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

  തിരുവനന്തപുരം: ഗുവാഹത്തിയില്‍ നടന്ന അറുപത്തി നാലാമത് ദേശീയ സ്കൂള്‍ [ School Games ] ഗെയിംസില്‍ പങ്കെടുത്ത കേരള ടീമിലെ കായിക താരങ്ങള്‍ക്ക് സംസ്ഥാന വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍റെ ഇടപെടലിലൂടെ തിരികെ നാട്ടിലേക്ക് സുഖയാത്ര. വെയിറ്റ് ലിഫ്റ്റിങ്, ബോക്സിങ് മത്സരങ്ങളില്‍ മികച്ച നേട്ടം കരസ്ഥമാക്കി ദിബ്രുഗഢ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സില്‍ തിരിച്ചുവന്ന കേരള ടീമിലെ 55 കായിക താരങ്ങള്‍ക്കാണ് യാത്രാ സൗകര്യം ലഭ്യമായത്. തിരികെയുള്ള  യാത്രാപ്പട്ടികയില്‍ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു താരങ്ങളുടെ സ്ഥാനം. ഈ […]

 • in ,

  ഇന്ത്യയിലെ പ്രഥമ ഡിസൈന്‍ സമ്മര്‍ സ്കൂള്‍ കൊച്ചിയില്‍

  തിരുവനന്തപുരം: രൂപകല്‍പനയിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലൂം നൂതന പരിശീലനം ലക്ഷ്യമാക്കി കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ററാക്ഷന്‍ ഡിസൈന്‍ (സിഐഐഡി) ഇന്ത്യയിലാദ്യമായി സമ്മര്‍ സ്കൂള്‍ പഠന പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി (കെഎസ്യുഎം) സഹകരിച്ച് കൊച്ചിയില്‍ ഡിസംബര്‍ 3 മുതല്‍ 21 വരെ വിദഗ്ധരെ ഉള്‍പ്പെടുത്തി  12 ശില്‍പശാലകളാണ് ഇതിന്‍റെ ഭാഗമായി നടത്തുന്നത്. ഇന്‍ററാക്ഷന്‍ ഡിസൈന്‍,  സര്‍വ്വീസ് ഡിസൈന്‍, ബ്ലോക്ചെയ്നോടൊപ്പമുള്ള ഡിസൈനിംഗ്, മെഷീന്‍ ലേണിംഗ്, ഡിസൈനിംഗ് കണക്ട്ഡ് പ്രോഡക്ട് തുടങ്ങിയ നൂതന വിഷയങ്ങളിലാണ് ഈ ശില്പശാലകള്‍. ലോകത്തിന്‍റെ […]

 • in

  അടിമത്തത്തിലേക്കോ നമ്മുടെ പുരോഗതി?

  ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാജ്യം വിമുക്തമായതിന്റെ  സ്മരണയ്ക്കായി വർഷാവർഷം  സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന നാമേവരും ഒരു ചോദ്യം അവനവനോട് തന്നെ ചോദിക്കണ്ടതുണ്ട്. സത്യത്തിൽ നാം സ്വതന്ത്രരാണോ ?  ഏവരും പൂർണ്ണ സ്വാതന്ത്ര്യം  സത്യത്തിൽ അനുഭവിക്കുന്നുണ്ടോ? ആയിരകണക്കിന് പേർ തങ്ങളുടെ ജീവനും ജീവിതവും സ്വപ്നങ്ങളുമെല്ലാം നഷ്ടപ്പെടുത്തി നേടിയെടുത്തത് അഭിപ്രായ സ്വാതന്ത്ര്യം കൂടിയല്ലേ.   ചിന്തിക്കുവാനും ആശയങ്ങൾ പ്രകടിപ്പിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനുമെല്ലാമുള്ള അവകാശം  നിഷേധിക്കപ്പെടുമ്പോൾ  മറ്റൊരു അടിമത്തത്തിലേക്ക് നാം നയിക്കപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുക എന്ന ഹോളിവുഡ് ചിത്രത്തിലെ ഫാന്റസി തന്നെയല്ലേ മീശ എന്ന നോവൽ പിൻവലിക്കുവാൻ […]

 • in , ,

  മതമില്ലാത്ത മരുന്നും തേടി

  religion, belief, India, caste, Kerala, violence, God, socila media, hospital, application form,

  മതം ( religion ): അത് ചിലർക്ക് തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിലേക്കുള്ള പാതയാണ്. ചിലർക്ക് പ്രതികൂല സാഹചര്യങ്ങളിൽ ധൈര്യം പകരുന്ന വിശ്വാസമാണ്. ചിലർക്കത് തീവ്രമായ വികാരവും അന്ധമായ വിശ്വാസവും ഒട്ടേറെ ആചാരങ്ങളുടെ കേന്ദ്രവുമാണ്. ഇനി ചില ‘ആൾ ദൈവങ്ങൾ’ക്കത് വരുമാന മാർഗ്ഗമാണ്; ആദരവ് നേടാനുള്ള കുറുക്കുവഴിയാണ്. മതം വേണമോ, വേണ്ടയോ എന്ന ചർച്ചകൾ പോലും അസ്വാഭാവികമായി കരുതപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ജാതി-മത ചിന്തകളിലൂടെ ഉടലെടുത്ത അനാചാരങ്ങൾ തൂത്തെറിയാൻ ഒട്ടനേകം സാമൂഹിക പരിഷ്കർത്താക്കൾ അഹോരാത്രം പരിശ്രമിച്ചത് […]

 • in , , ,

  കുട്ടികൾ കൈവിട്ട നെയ്യപ്പം; വില്ലന്മാരായി ജങ്ക് ഫുഡ്

  Neyyappam , junk food , children, health, school, bakery, packed food,

  പണ്ടു പണ്ടെങ്ങാണ്ടോ ഏതോ ഒരു അയ്യപ്പൻറെ അമ്മ നെയ്യപ്പം ( Neyyappam ) ചുട്ടതും ആ നെയ്യപ്പം തട്ടിപ്പറിച്ചു കൊത്തിപ്പറന്ന ഒരു കള്ളക്കാക്ക അത് കടലിലിട്ടതും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമൊക്കെ നാമേവർക്കും അറിവുള്ളതാണല്ലോ. എന്നാൽ ഇന്നോ? നെയ്യപ്പം ചുടാൻ അമ്മമാർക്കും മറ്റും പല കാരണങ്ങളാൽ താത്പര്യമില്ലാതായി. കഥയിലോ കവിതയിലോ പോലും അച്ഛന്മാർ നെയ്യപ്പം ചുട്ടതായി കേട്ടുകേഴ്വിയില്ലാത്തതിനാൽ അവരെ തത്കാലം ഒഴിവാക്കാം. കാക്കയോട് കുശലം ചോദിച്ചു നിന്ന കുട്ടിക്കു പറ്റിയ ഒന്നൊന്നര പറ്റ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന വരികളിലൂടെ […]

 • in ,

  സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ വീഴ്ച്ച അറിയിക്കാൻ നിർദ്ദേശം

  school vehicles , security, phone number, whats app, Behra, drivers, children, 

  തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ സ്‌കൂൾ വാഹനങ്ങൾ ( school vehicles ) ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 98 46 100 100 എന്ന നമ്പറിൽ അറിയിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അഭ്യർത്ഥിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് 97 47 00 10 99 എന്ന വാട്സ് ആപ്പ് നമ്പറും ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി നിർദ്ദേശങ്ങൾ മുൻപ് നൽകിയിട്ടുണ്ടെന്നും സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പു വരുത്തണമെന്നും സംസ്ഥാന […]

 • in ,

  മരടിലെ സ്‌കൂൾ വാൻ അപകടം; കൊച്ചിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

  Maradu school van accident , Kochi, RTO, case, driver, checking, vehicles, 

  കൊച്ചി: എറണാകുളം ജില്ലയിലെ മരടിൽ ഇന്നലെയുണ്ടായ സ്‌കൂൾ വാൻ അപകടത്തെ ( Maradu school van accident ) തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധന കര്‍ശനമാക്കി. നിരവധി സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് വ്യാപകമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. വരും ദിവസങ്ങളിലും […]

 • in ,

  കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

  school van , Kochi, Maradu, students, death, temple, pond,

  കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ( School van ) ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞു. ‘കിഡ്‌സ് വേള്‍ഡ്’ ഡേ കെയര്‍ സെന്ററിലെ വിദ്യാർത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളാണ് മരണമടഞ്ഞത്. സ്‌കൂള്‍ ജീവനക്കാരിയായ ലതാ ഉണ്ണിയും അപകടത്തില്‍ മരണമടഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവിലെ കുളത്തിൽ വാഹനം മറിഞ്ഞത് അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാൽ ദുരന്ത വ്യാപ്തി കുറഞ്ഞതായി […]

 • in

  എസ്ഒഎഫ് ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരുവനന്തപുരം വിദ്യാർത്ഥിനി തിളങ്ങി

  SOF, Olympiad

  തിരുവനന്തപുരം: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ ( SOF ) അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരുവനന്തപുരം സ്വദേശിനിയായ സരസ്വതി അശോക് എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി അന്താരാഷ്ട്ര തലത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കി. 30 രാജ്യങ്ങളിലെ 45000 സ്കൂളുകളിൽ നിന്നും ലക്ഷകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ആര്യ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനി സരസ്വതി അശോക് അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയത്. സരസ്വതിക്ക് വെള്ളി മെഡലും പ്രശസ്തി പത്രവും 25000 രൂപയും സമ്മാനിച്ചു. തിരുവനന്തപുരത്ത് നിന്ന് മാത്രം 25578 […]

 • in , ,

  അഫ്ഗാനിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ!

  Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar

  ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ( Afghan ) അൻപത് ശതമാനം കുട്ടികൾക്കും സ്‌കൂൾ പ്രവേശനം നിഷേധിക്കപ്പെടുന്നെന്ന് യൂനിസെഫ് സെമിനാർ. ആഭ്യന്തര സംഘർഷം, ദാരിദ്ര്യം, ശൈശവ വിവാഹം, പെൺകുട്ടികൾക്കെതിരെയുള്ള വിവേചനം തുടങ്ങി ഒട്ടേറെ കാരണങ്ങളാലാണ് അഫ്ഗാനിസ്ഥാനിലെ അൻപത് ശതമാനം കുട്ടികളും സ്‌കൂളിന്റെ പടി കാണാത്തതെന്ന് യൂനിസെഫ് സെമിനാർ അറിയിച്ചു. 2002-നു ശേഷം ആദ്യമായാണ് ഇത്തരം ഒരു സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിരിക്കുന്നത്. അക്രമവും സംഘർഷങ്ങളും നിമിത്തം ഒട്ടേറെ സ്‌കൂളുകൾ അടച്ചുപൂട്ടി. ക്‌ളാസ്സ്‌ റൂമിന്റെ പടി കാണാത്ത ദശ ലക്ഷക്കണക്കിന് കുട്ടികളാണ് രാജ്യത്തുള്ളത്. ഏഴിനും […]

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ