More stories

 • in

  മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തി

  തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കി വരുന്ന ഒറ്റത്തവണ ധനസഹായത്തിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് ഒറ്റത്തവണയായി 30,000 രൂപയാണ് ധനസഹായം നല്‍കുന്നത്. വരുമാന പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. More

 • in

  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം

  തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക്   30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി അഭി ബസിന്റെ ഓണ്‍ലൈന്‍ വഴി കെഎസ് ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കും. ഇതിനായുള്ള കരാറില്‍ കെഎസ് ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ […] More

 • in

  ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്യും

  തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് ഉത്ഘാടനം  നവംബർ 22 വൈകുന്നേരം 07:30 നു കോർപ്പറേഷൻ  മേയർ അഡ്വ: വി കെ  പ്രശാന്ത് നിർവഹിക്കും. കഴക്കൂട്ടം, ടെക്നോപാർക്കിനു സമീപം ചന്തവിളയിൽ ആണ് ഫ്രൈഡേ ഫുട്ബോൾ ക്ളബ്ബിന്റെ നേതൃത്വത്തിലുള്ള ഫ്ളഡ് ലൈറ്റ് സൗകര്യത്തോട് കൂടിയ ഫൈവ്‌സ്  ഫുട്ബോൾ കോർട്ട്  നിർമ്മിച്ചിട്ടുള്ളത്. ഫുട്ബോൾ പ്രേമികളും ഐ ടി ജീവനക്കാരുമായ ബാലഗോപാൽ, ജിനു എന്നിവർ ആണ് തിരുവന്തപുരത്തെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഈ പ്രോജെക്ടിന് പുറകിൽ. ഇതിനോടൊപ്പം ഫ്രൈഡേ എഫ് […] More

 • in

  ആവണക്കിന്റെ ഔഷധഗുണങ്ങൾ 

  സംസ്കൃതത്തിൽ ഗന്ധർവഹസ്ത, എരണ്ടക എന്നൊക്കെയാണ് ആവണക്ക് അറിയപ്പെടുന്നത്. പലതരം ആവണക്കുകൾ  ഉണ്ടെങ്കിലും കൂടുതലും കണ്ടുവരുന്നത്  വെള്ളയും ചുവപ്പുമാണ് . വെള്ള ആവണക്ക് ആണ്  ഔഷധാവശ്യങ്ങൾക്ക്  കൂടുതലും  ഉപയോഗിച്ച് വരുന്നത്. 4മീറ്റർ വരെ ഉയരം വെക്കുന്ന  ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടായിരിക്കും. ആവണക്കെണ്ണയെ പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ… ഈ ചെടിയുടെ വിത്ത് ആട്ടിയെടുത്തു എണ്ണ ഉണ്ടാക്കുന്നു. തമിഴ്നാട്ടിൽ വൻതോതിൽ ആവണക്ക് കൃഷി ചെയ്തു വരുന്നു.  ആവണക്കിൻ വിത്തിൽ glyco protein എന്ന മാരകവിഷം ഉണ്ടെങ്കിലും ആട്ടി എടുക്കുമ്പോൾ വിഷം […] More

 • in

  വാളം പുളികൊണ്ടുള്ള പൊടിക്കൈകൾ 

  അടുക്കളയിലെ ഏറ്റവും പ്രാധാന്യമേറിയ അവശ്യ വസ്തുക്കളിൽ ഒന്നാണ് പയർ വർഗ്ഗങ്ങളിൽ പെട്ട വാളൻപുളി. സുഗന്ധവ്യഞ്ജനങ്ങളിലെ കേമനും പലതരം കറിക്കൂട്ടുകൾക്ക് രുചി പകരുന്ന വിദ്വാനുമാണ് ഈ ഔഷധപദാർത്ഥം. കറിക്കൂട്ടുകളിലുള്ള ഇതിൻറെ ഉപയോഗം നമ്മുടെ നാവുകളിൽ രുചിയുടെ മേളം തന്നെ സൃഷ്ടിക്കുന്നത് നമുക്ക് അനുഭവിച്ചറിയാനാകും. എന്നാൽ ഈ വിശിഷ്ട വിഭവത്തിൻറെ ആശ്ചര്യജനകമായ ഗുണഗണങ്ങൾ അടുക്കളയിലും തീൻമേശയിലും മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല. നിങ്ങളുടെ ശരീര ചർമ്മത്തെയും തലമുടിയേയും പുനർനവീകരിക്കാനും ആരോഗ്യപൂർണമായി സൂക്ഷിക്കാനുമൊക്കെ ഇത് സഹായിക്കുന്നുവെന്ന കാര്യം അറിയാമോ… ആഫ്രിക്കയിലെ ചൂടു നിറഞ്ഞ പ്രദേശങ്ങളിൽ […] More

 • in

  ശബരിമലയിൽ ഭക്തരുടെ തിരക്ക് ഏറുന്നു

  പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്ന ആദ്യ രണ്ട് ദിനങ്ങളിൽ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു. എന്നാൽ 19, 20 തീയതികളിൽ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദർശനം നടത്തിയത്. നവംബർ 20-ാം തീയതി പൊതു അവധി ആയതിനാൽ തന്നെ ഭക്തരുടെ തിരക്ക് വർദ്ധിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മനസ് നിറഞ്ഞാണ് ഓരോ ഭക്തരും മലയിറങ്ങുന്നത്. ഭക്തി നിര്‍ഭരവും  ശാന്തവുമായ അന്തീക്ഷത്തിലാണ് ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും. നട തുറന്ന് നാല്  […] More

 • in

  ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്

  തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രിക്ക് അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പുകള്‍ പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യനീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും പുരോഗതിയ്ക്കും നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് മന്ത്രി കെ.കെ. […] More

 • in

  ശബരിമലയിലെ ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി: പോലീസ് 

  തിരുവനന്തപുരം:  ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് കേരള പോലീസ് . തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്‍റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് […] More

 • in

  ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം

  തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 10 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രി […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ

Back to Top
Close