in ,

അല്പം വൈകി… എന്നാലും കുഴപ്പമില്ല, ശ്രീ രാഹുൽ

ഷിജു ദിവ്യ

ഷിജു ദിവ്യയുടെ എഫ് ബി പോസ്റ്റ് 

തൊണ്ണൂറുകൾക്കിപ്പുറത്ത് താങ്കളുടെ പാർട്ടി നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണ നയങ്ങളും വ്യാപകമായ അഴിമതിയും ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചതിൽപ്പിന്നെയുണ്ടായ ലക്കും ലഗാനുമില്ലായ്മയാണ് നിങ്ങളെ ഉപേക്ഷിക്കാൻ ജനതയെ നിർബന്ധിച്ചത്.

അന്ന് നിങ്ങളെ ഉപേക്ഷിച്ച അതേ കാരണങ്ങൾ കൊണ്ടു തന്നെ നിങ്ങളെത്തന്നെ ജനം തിരിച്ചെടുത്തിരിക്കുന്നു . കൗതുകകരമെങ്കിലും അനിവാര്യമായൊരു തിരുത്ത്. അതിനൊരു നാന്ദിയും ഊർജ്ജവുമാവട്ടെ ഈ വിജയം.

അല്പം വൈകി …എന്നാലും കുഴപ്പമില്ല. ശ്രീ രാഹുൽ…താങ്കൾക്കും താങ്കളുടെ പാർട്ടിക്കും ഹൃദ്യമായ അഭിവാദ്യങ്ങൾ. ടി ഡി പി , ബി എസ് പി , സി പി എം  പോലുള്ള കക്ഷികളുടെ സാന്നിദ്ധ്യത്തിലെ വർദ്ധനവും നമ്മുടെ ജനാധിപത്യ ബഹുസ്വരതയുടെ ഭംഗി മാത്രമല്ല, കരുത്തും വർദ്ധിപ്പിക്കും. അതവിടെ നിൽക്കട്ടെ…

തൊണ്ണൂറുകൾക്കിപ്പുറത്ത് താങ്കളുടെ പാർട്ടി നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണ നയങ്ങളും വ്യാപകമായ അഴിമതിയും ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചതിൽപ്പിന്നെയുണ്ടായ ലക്കും ലഗാനുമില്ലായ്മയാണ് നിങ്ങളെ ഉപേക്ഷിക്കാൻ ജനതയെ നിർബന്ധിച്ചത്.

പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനുമപ്പുറമുള്ള വ്യക്തിപ്രഭാവത്തെക്കുറിച്ച് മീഡിയയും സോഷ്യൽ മീഡിയയും സൃഷ്ടിച്ച പ്രതീതികൾ ഏറ്റു പാടിയ മനുഷ്യരിൽ സാക്ഷര കേരളത്തിലെ ഇടതുപക്ഷക്കാർ പോലുമുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ.

എന്നാൽ നിങ്ങളാവിഷ്കരിച്ച നയങ്ങൾ, നിങ്ങളേക്കാൾ വേഗത്തിൽ, മയമില്ലാതെ നടപ്പാക്കപ്പെടുകയായിരുന്നു. അതിനൊപ്പം ഭക്ഷണവും വസ്ത്രവും വിശ്വാസങ്ങളും എന്തിന്, സ്വപ്നങ്ങൾ പോലും മനുഷ്യരെ പച്ചയ്ക്ക് കത്തിക്കാൻ കാരണമാവുന്ന,  ‘ഇൻക്രെഡിബിലിറ്റി’ യായിരുന്നു ഞങ്ങൾക്ക് ലഭിച്ച അധിക മൂല്യം.

അന്ന് നിങ്ങളെ ഉപേക്ഷിച്ച അതേ കാരണങ്ങൾ കൊണ്ടു തന്നെ നിങ്ങളെത്തന്നെ ജനം തിരിച്ചെടുത്തിരിക്കുന്നു. കൗതുകകരമെങ്കിലും അനിവാര്യമായൊരു തിരുത്ത് . അതിനൊരു നാന്ദിയും ഊർജ്ജവുമാവട്ടെ ഈ വിജയം.

വീണ്ടുകീറിയ മുറിവുകളിൽ നിന്ന് ചോര വാർന്ന കാലുകളുമായ് ഇന്ദ്രപ്രസ്ഥത്തിലേക്ക് നടന്നു വരുന്ന കുറെ മനുഷ്യരുണ്ട് . ഉടുമുണ്ട് മുറുക്കിയുടുത്തും ഈ നാടിനെ നിറച്ചൂട്ടുന്നവർ. അവരാണീ നാടിന്റെ നേരവകാശികൾ. അവരെ പ്രതി ഉടുപ്പുകളുപേക്ഷിച്ചും ഉപവസിച്ചും കഴിഞ്ഞൊരു മനുഷ്യനുണ്ട്.

ആധുനിക ഇന്ത്യയുടെ ഊർജ്ജോല്പാദന കേന്ദ്രം ആദിവാസി വനിതയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച താങ്കളുടെ തന്നെ മുത്തശ്ശന്റെ സ്വപ്നങ്ങളുണ്ട്. അവയോട് നീതി പുലർത്താൻ പ്രേരിപ്പിക്കട്ടെ ഈ വിജയമധുരങ്ങൾ…

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സിനിമ ഒരു കച്ചവടച്ചരക്കല്ല : അനാമിക ഹക്‌സര്‍

സ്ട്രിംഗ് ലൂപ്പ്: തറിയില്‍ തീര്‍ത്ത സംഗീത വിസ്മയം