Movie prime

രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവെന്ന് കമൽഹാസൻ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെ എന്നാണെന്നും മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. തമിഴ്നാട്ടിൽ അരവക്കുറിച്ചിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗാന്ധി ഘാതകനായ ഗോഡ്സെയെ രാജ്യത്തെ ആദ്യ തീവ്രവാദിയെന്ന് കമൽഹാസൻ വിശേഷിപ്പിച്ചത്. “ഇവിടം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു. അയാളുടെ പേരാണ് നാഥുറാം ഗോഡ്സെ. അവിടെ നിന്നാണ് ഇതിന്റെയെല്ലാം (തീവ്രവാദത്തിന്റെ) തുടക്കം”, കമൽഹാസൻ പറഞ്ഞു. More
 
രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവെന്ന് കമൽഹാസൻ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെ എന്നാണെന്നും മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. തമിഴ്‌നാട്ടിൽ അരവക്കുറിച്ചിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗാന്ധി ഘാതകനായ ഗോഡ്‌സെയെ രാജ്യത്തെ ആദ്യ തീവ്രവാദിയെന്ന് കമൽഹാസൻ വിശേഷിപ്പിച്ചത്.

“ഇവിടം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു. അയാളുടെ പേരാണ് നാഥുറാം ഗോഡ്‌സെ. അവിടെ നിന്നാണ് ഇതിന്റെയെല്ലാം (തീവ്രവാദത്തിന്റെ) തുടക്കം”, കമൽഹാസൻ പറഞ്ഞു.

ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നവനാണ് താനെന്നും എല്ലാവരെയും സമഭാവനയോടെ കാണുന്നതാണ് രാജ്യത്തിൻറെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ മൂവർണ പതാകയിലെ മൂന്നു നിറങ്ങളും അതേപടി നിലനിൽക്കേണ്ടതുണ്ട്; ഒരിളക്കവും തട്ടാതെ, വ്യത്യസ്ത മത വിഭാഗങ്ങളുടെ സൗഹാർദത്തെ പറ്റി അദ്ദേഹം ഓർമിപ്പിച്ചു.

ഹിന്ദു തീവ്രവാദത്തെ പറ്റി കമൽഹാസൻ നേരത്തേ നടത്തിയ ചില പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിജെപിയും സംഘ പരിവാർ സംഘടനകളും നടനെതിരെ രംഗത്തെത്തിയിരുന്നു.

മെയ് 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് അരവക്കുറിച്ചി. എസ് മോഹൻരാജാണ് ഇവിടെ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർഥി.