സർക്കാറിന് വേണ്ടി വീണ്ടും എ ആർ റഹ്മാൻ ഈണമിടുന്നു 

audio release date of Sarkar

പ്രേക്ഷകർ കാത്തിരിക്കുന്ന ദീപാവലി സ്പെഷ്യൽ ഒന്ന് മാത്രമാണ്, വിജയ് നായകനാകുന്ന ‘സർക്കാർ’. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം  എ ആർ മുരുഗദോസ് ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

തന്റെ പതിവ് തെറ്റിക്കാതെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തിനായി സമർപ്പിച്ചിരിക്കുകയാണ് എ ആർ റഹ്മാൻ. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.

ഇതിന് പുറമെ തെലുങ്കിലും പുറത്തിറങ്ങുന്ന സർക്കാരിനായി ഗാനങ്ങൾ തയ്യാറാക്കുവാൻ ആരംഭിച്ചിരിക്കുകയാണ് റഹ്മാൻ. തമിഴിലെ മുൻനിര നായകനായ വിജയ്ക്ക് ആന്ധ്രയിലും ശക്തമായ ആരാധക പിൻബലമുള്ളത് കണക്കിലെടുത്താണ് ചിത്രം  തെലുങ്കിലും റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

പുറത്തിറങ്ങിയ തമിഴ് ഗാനങ്ങൾക്ക് തെലുങ്ക് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭ്യമാകുന്നത്. ചന്ദ്രബോസ്, റോക്കി വനമലൈ എന്നിവരാണ് തെലുങ്കിൽ റഹ്മാന്റെ ഈണത്തിനായി വരികൾ രചിക്കുന്നത്. തമിഴിൽ യുവ ഗാനരചയിതാവ് വിവേകിന്റെ വരികൾക്ക് മികച്ച അംഗീകാരം ലഭ്യമായിരുന്നു.

കീർത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, യോഗി ബാബു, രാധ രവി എന്നിവരും വേഷമിടുന്നു. അങ്കമാലി ഡയറീസ്, സോളോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരൻ  ചിത്രത്തിന്റെ ഛായാഗ്രാഹകനാകുമ്പോൾ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്നു .

തുപ്പാക്കി, കത്തി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിജയ്- മുരുഗദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സർക്കാർ നവംബർ 6 ദീപാവലി ദിനത്തിലാണ് റിലീസ് ചെയ്യുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംസ്ഥാന സര്‍ക്കാരിന്‍റെ ബ്ലോക്ചെയിന്‍ പരിശീലനത്തിന് അപേക്ഷിക്കാം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഡുലാർ തീയേറ്ററും ഹാങ്ങിംഗ് പെന്‍റന്റും