UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,
in

എ. എസ്.വാട്സൺ ഗ്രൂപ്പും യു എസ് ടി ഗ്ലോബലും തമ്മിൽ ധാരണയായി

തിരുവനന്തപുരം: ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി റീറ്റെയ്‌ലർ കമ്പനിയായ എ എസ് വാട്സൺ (A.S. Watson), നവയുഗ സാങ്കേതിക സേവനങ്ങളിൽ പങ്കാളിയാകാൻ യു എസ് ടി ഗ്ലോബലുമായി (UST Global) ധാരണയായി.

യുഎസ് ടി ഗ്ലോബലിന്റെ സാങ്കേതിക സേവനങ്ങൾ മുഖ്യമായും എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ), മെഷീൻ ലേർണിംഗ്, ഓട്ടോമേഷൻ എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തങ്ങളുടെ റീറ്റെയ്ൽ സങ്കേതങ്ങൾക്ക് ശക്തിപകരുന്നതിനായി മികവുറ്റതും കാര്യക്ഷമവുമായ യു എസ് ടി ഗ്ലോബലിന്റെ സാങ്കേതിക സേവനങ്ങൾ ഉപയോഗിക്കുക എന്നതാണ് എ എസ് വാട്സൺ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഉപഭോക്താവ്- സേവദാതാവ് ബന്ധം ഹ്രസ്വകാലത്തേക്കുള്ളതും, സുതാര്യമായ സ്ഥിരതയുടെ അഭാവുമുള്ളതുമാകാറാണ് പതിവ്. ഇത്തരം ഹ്രസ്വകാല കരാർ അടിസ്ഥാന ബന്ധങ്ങളെ ദീർഘ കാലത്തേക്ക് വ്യാപിപ്പിക്കുകയും അതുവഴി ഇരു കൂട്ടർക്കും വിജയം സ്വന്തമാക്കുന്നതിനുമാണ് പങ്കാളിത്തം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ലോകവ്യാപകമായ സാങ്കേതിക പങ്കാളികളുടെ ആദ്യ സംഘത്തെ നിയോഗിച്ചത് സാങ്കേതിക പരിണാമ വേഗത വർദ്ധിപ്പിക്കുവാനുള്ള ദൃഢനിശ്ചയത്തെ വ്യക്തമാക്കുകയും അതുവഴി എ എസ് വാട്സൺ ഗ്രൂപ്പിന് ശക്തമായ അടിത്തറ ലഭ്യമാകുമെന്നും എ എസ് വാട്സൺ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മലിന ഗായ് വ്യക്തമാക്കി.

A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,ഉപഭോക്താക്കൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, സാങ്കേതികത ഇത്തരുണത്തിൽ നിർണ്ണായകമായ ഘടകമാണെന്ന് തിരിച്ചറിയുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾ മാറ്റത്തിന്റെ മുന്നണിയിലാണെന്നും ആഗോളതലത്തിലുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻനിര സാങ്കേതിക സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും യു എസ് ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അലക്സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു.

എ എസ് വാട്സണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഏഷ്യ പസഫിക് മേഖലയിലും ഹോംഗ് കോങ്ങിലും തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് ഗിൽറോയ് മാത്യു, ഏഷ്യ പസഫിക് തലവൻ, യു എസ് ടി ഗ്ലോബൽ, വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നിവയുടെ സഹായത്താൽ വികസിപ്പിച്ച മുൻ നിര സംരംഭങ്ങൾ ഉൾപ്പെടുന്ന എ എസ് വാട്സണിന്റെ സാങ്കേതിക പരിണാമ യാത്രയിൽ പങ്കാളിയാകുന്നത് അഭിമാനകരമാണെന്ന് യു എസ് ടി ഗ്ലോബൽ ഡിജിറ്റൽ ഡയറക്ടർ പാബ്ലോ തച്ചിൽ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐഎഫ്എഫ്കെ അരങ്ങൊഴിഞ്ഞു; വാജിബിന് സുവര്‍ണ ചകോരം