Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya, Aami,Prithviraj, Kamala Suraiyya,tovino thomas
in , ,

കമൽ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രശസ്ത എഴുത്തുകാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ( Kamal ) സംവിധാനം ചെയ്ത ‘ആമി’ക്കെതിരെ ( Aami ) ഹൈക്കോടതിയില്‍ ഹര്‍ജി.

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.

കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിനാൽ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya,

കൂടാതെ ചിത്രത്തിൻറെ തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇടപ്പള്ളി സ്വദേശി കെ രാമചന്ദ്രന്റെ ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. മാധവിക്കുട്ടിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ചിത്രം സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റിനായി സമർപ്പിച്ചിരിക്കുന്ന വേളയിലാണ് ചിത്രത്തിനെതിരെ പുതിയ നീക്കം.

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് പ്രധാനവേഷത്തിലെത്തുന്നത്.

കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഏറെക്കാലത്തെ ഗവേഷണത്തിന് ശേഷമാണ് കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KIA ,Hyundai , Auto Expo 2018, automobile manufacturer, India, Hyundai Motor Company, sales , vehicles, KIA Motors ,organisation, electric cars,

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കിയ മോട്ടോഴ്സ് എത്തുന്നു

Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,

ഒത്തൊരുമിച്ച് വ്യായാമം ചെയ്യാം; ആരോഗ്യം നേടാം