in , ,

തലാഷിനെ പറ്റി അഭ്രപാളിയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട ആമിർ ഖാന്റെ പ്രതികരണം

Aamir Khan , Talaash , film, comment, Thugs of Hindostan , 100 crores film , box office, Yaadon Ki Baaraat ,Holi, Qayamat Se Qayamat Tak,

അഭ്രപാളികളിലെ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രകടനങ്ങളാൽ ഇന്ത്യൻ ജനതയെ ഒന്നാകെ വിസ്മയിച്ച പ്രതിഭ ആമിർ ഖാൻ ( Aamir Khan ) തന്റെ അഭിനയജീവിതത്തിലെ മുപ്പത് വർഷങ്ങൾ പിന്നിട്ട വേളയിൽ തന്റെ പഴയ ചിത്രത്തിനെ പറ്റി അഭിപ്രായപ്പെട്ടത്  വാർത്തയായി.

ഇന്ത്യയ്ക്ക് പുറത്തും ആരാധകർ ഏറെയുള്ള താരം ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ല് പിന്നിടുന്ന വേളയിലാണ് മാധ്യമപ്രവർത്തകരോട് മനസ്സ് തുറന്നത്.

ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കഥയ്ക്കാണ് ഏറ്റവുമധികം പ്രാധാന്യം നൽകുന്നതെന്ന് വെളിപ്പെടുത്തിയ താരം വാണിജ്യപരമായും ഉള്ളടക്കപരമായും വ്യത്യസ്തതകൾ പുലർത്തുന്നില്ലെന്നും ആമിർ ഖാൻ അഭിപ്രായപ്പെട്ടു.

2012-ൽ പുറത്തിറങ്ങിയ ‘തലാഷ്’ എന്ന തന്റെ ചിത്രത്തെ ചൂണ്ടിക്കാട്ടിയാണ് ആമിർ തന്റെ അഭിപ്രായങ്ങൾ മാധ്യമ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയത്.

താൻ ആ ചിത്രം തിരഞ്ഞെടുക്കുമ്പോൾ തന്നെ അത് ആ വർഷത്തെ ഏറ്റവും മികച്ചതാകില്ലെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നെന്നും ആത്മസംതൃപ്തി മാത്രമാണ് താനവിടെ പരിഗണിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

എന്നും നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരാൽ തിരിച്ചറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആമിർ ഓർമിപ്പിച്ചു. ‘തലാഷ്’ ബോക്സ് ഓഫീസിൽ 100 കോടി തികച്ചിരുന്നു എന്നത് ശ്രദ്ധേയമാണെങ്കിലും അതിനേക്കാൾ മികച്ച വിജയമാണ് അണിയറപ്രവർത്തകരും നിരൂപകരുമെല്ലാം പ്രതീക്ഷിച്ചിരുന്നത്.

Aamir Khan , Talaash , film, comment, Thugs of Hindostan , 100 crores film , box office, Yaadon Ki Baaraat ,Holi, Qayamat Se Qayamat Tak,തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ഡൽഹി ബെല്ലി, ദംഗൽ എന്നിങ്ങനെയുള്ള ചിത്രങ്ങളെക്കുറിച്ച് പരാമർശിച്ചു കൊണ്ട് വ്യത്യസ്തതയാർന്ന ചിത്രങ്ങൾ ചെയ്യാനാണ് താൻ പരിശ്രമിക്കുന്നതെന്നും അതിനായി ഒരു പ്രേക്ഷകനായി തിരക്കഥ കേൾക്കുകയാണ് ചെയ്യാറെന്നും ബോളിവുഡ് മുൻനിര നായകരിൽ ഒരാളായ ആമിർ വ്യക്തമാക്കുന്നു.

തിരക്കഥ തന്നെ പ്രചോദിപ്പിക്കണമെന്നും സാമൂഹികപരമായ ഒരു സന്ദേശം അതിലുണ്ടാകണമെന്നും അഭിപ്രായപ്പെട്ട ആമിർ എന്നാൽ തന്റെ അടുത്ത ചിത്രം അത്തരത്തിലുള്ള സന്ദേശങ്ങളൊന്നും നൽകുന്നില്ലെന്നും വെളിപ്പെടുത്തി.

ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള താരത്തിന്റെ വ്യത്യസ്തതയാണ് ഈ പരാമർശങ്ങളിലൂടെ പ്രേക്ഷകർക്ക് ബോധ്യമാകുന്നത്.

1973-ലെ ‘യാദോം കി ബാരാത്ത്’ എന്ന ചിത്രത്തിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ആമിർ 1984-ൽ പുറത്തിറങ്ങിയ ‘ഹോളി’ എന്ന ചിത്രത്തിലൂടെയാണ്  നായകനായി രംഗപ്രവേശനം ചെയ്യുന്നത്.

തുടർന്ന് 1998-ൽ പുറത്തിറങ്ങിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്’ എന്ന ദുരന്ത പ്രണയ ചിത്രത്തിലൂടെ സംഭവബഹുലമായ ഒരു അഭിനയ ജീവിതത്തിലേക്ക് ആമിർ സമ്പൂർണമായും ചുവട് വയ്ക്കുകയായിരുന്നു.

പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ചു.

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനായ അദ്ദേഹം ‘താരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന മികവും തെളിയിച്ചു കഴിഞ്ഞു.

ചൈനയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ മികച്ച വിജയം നേടിയ ‘ദംഗൽ’ എന്ന ചിത്രത്തിണ്‌ ശേഷം ആഗോള പ്രേക്ഷകർ ആമിറിന്റെ ചിത്രങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യൻ സിനിമകൾക്ക് ആഗോള തലത്തിൽ വിപണി സാധ്യതകൾ തുറന്ന് നൽകുന്നതിൽ ശ്രദ്ധേയ സ്ഥാനമാണ് ആമിറിനുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

twitter, fuel challenge, Pinarayi, Chennithala, Modi, Rahul, petrol, price, hike,

കേരളത്തിലും ചലഞ്ച് തരംഗം; പിണറായിക്ക് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച്

Oppo Realme 1 ,first sale, Amazon India, offers, features, specifications, Price ,Rs 8990 ,  Xiaomi Redmi Note 5,

ഓപ്പോ റിയൽമി 1-ന്റെ വില്പന ആമസോൺ ഇന്ത്യയിൽ ആരംഭിച്ചു