Aamir Khan , Toofan Alaya , water conservation , Marathi show,Storm Is Here , World Water Day, Kiran Rao, Aamir,filmmaker, wife ,founder, Paani Foundation,
in , , ,

ജലസംരക്ഷണത്തിൽ കൊടുങ്കാറ്റുയർത്തി ആമിർ ഖാൻ

സുപ്രസിദ്ധ ചലച്ചിത്ര താരം എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ ഇടയിൽ പ്രിയങ്കരനാണ് ആമിർ ഖാൻ ( Aamir Khan ). ‘സത്യമേവ ജയതേ’ എന്ന പരിപാടിയിലൂടെ സമൂഹത്തിലെ നിരവധി സംഭവ വികാസങ്ങൾ അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയിലേയ്ക്കെത്തിക്കാൻ പരിശ്രമിച്ച താരം മറ്റൊരു സുപ്രധാന വിഷയവുമായി കടന്നു വരാനൊരുങ്ങുകയാണ്.

ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാനായി ഒരു പുത്തൻ മറാത്തി ഷോയുമായിട്ടാണ് ആമിർ ഇത്തവണ രംഗപ്രവേശം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ജല ദൗർലഭ്യത കണക്കിലെടുത്ത് ചലച്ചിത്ര താരങ്ങളെയും സാധാരണ ജനങ്ങളുടെ അനുഭവങ്ങളും ഉൾപ്പെടുത്തി തയ്യാറാകുന്ന പരിപാടിക്ക് ‘തൂഫാൻ അലയ’ ( Toofan Alaya ) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ഓരോ പൗരനിലും അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്ന പരിപാടിയിൽ ആമിർ ഉടൻ തന്നെ ഭാഗമാകും. ലോക ജല ദിനത്തിൽ ആമിർ ഖാന്റെ ഭാര്യയും പാനി ഫൗണ്ടേഷൻ സ്ഥാപകയുമായ കിരൺ തന്നെയാണ് ഇത്തരത്തിലൊരു പ്രതിവാര ഷോയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

മാർച്ച് 31-ന് ആരംഭിക്കുന്ന ഷോ സീ ടിവിയിലാകും സംപ്രേക്ഷണം ചെയ്യുക. രണ്ട് വാരത്തോളമായി ചിത്രീകരണം നടക്കുന്ന പരിപാടിയിൽ ആമിറിന്റെ ഭാഗങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും കിരൺ മാധ്യമങ്ങളോട് പറഞ്ഞു.

?????????????????????????????????????????????????????????

മഹാരാഷ്ട്രയിലെ 24 ജില്ലകളിലായുള്ള 75 താലൂക്കുകളിലേക്ക് നീർത്തട പരിപാലന പദ്ധതി വിപുലീകരിക്കുന്നത് ലക്ഷ്യ പാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘സത്യമേവ ജയതേ വാട്ടർ കപ്പ്’ മൂന്നാം എഡിഷൻ ഉടൻ ആരംഭിക്കാനൊരുങ്ങുകയാണ്.

വാട്ടർ കപ്പിനെക്കുറിച്ചും വിവിധ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും കഥകളും ഈ പരിപാടിയിലൂടെ ഏവർക്കും മുന്നിലെത്തിക്കുമെന്നും അതിലൂടെ അവരുടെ ജീവിത രീതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കിരൺ കൂട്ടിച്ചേർത്തു.

ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നുവെങ്കിലും സാധാരണക്കാരുടെ ജീവിതവും അവരിൽ സൃഷ്ടിക്കാൻ സാധിക്കുന്ന മാറ്റങ്ങളുടെ സാധ്യതകളുമായിരിക്കും തങ്ങൾ ചർച്ച ചെയ്യുകയെന്ന് പരിപാടിയുടെ അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

എൻ ജി ഒ യായ പാനി ഫൗണ്ടേഷൻ സി ഇ ഒ, സത്യജിത് ഭട്കൽ, സംസ്ഥാനവ്യാപകമായി തങ്ങളുടെ ‘ജൽ മിത്ര’ സംരംഭം പ്രഖ്യാപിച്ചു. നീർത്തട സംവിധാനം നിർമ്മിക്കുവാൻ താത്പര്യപ്പെടുന്നവർക്ക് തങ്ങളുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മഹത് സംരംഭത്തിൽ പങ്കാളികളാകുവാൻ മറ്റുള്ളവർക്കും അവസരമൊരുക്കുവാനാണ് ഇതിലൂടെ ലക്‌ഷ്യമിടുന്നതെന്നും സത്യജിത് ഭട്കൽ സൂചിപ്പിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution

ഭിന്നശേഷിക്കാര്‍ക്ക് ഗ്ലോബല്‍ ഐ.ടി. ചലഞ്ച്; അപേക്ഷ ക്ഷണിച്ചു

Hash Future, Kerala, Satya Nadella , Raghuram Rajan , Kochi, digital world,

ഹാഷ് ഫ്യൂച്ചര്‍: മാർഗ്ഗനിർദ്ദേശങ്ങളുമായി സത്യ നദെല്ലയും രഘുറാം രാജനും