‘ലേബല്‍ ആന്‍ഡെ’യുമായി ആനു നോബി ആറ്റിങ്ങലില്‍

തിരുവനന്തപുരം:  പ്രശസ്ത സെലിബ്രിറ്റി ഡിസൈനറും യുവ ബിസിനസ് സംരംഭകയുമായ  ആനു നോബിയുടെ എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍  ഷോറൂം ‘ലേബല്‍ ആന്‍ഡെ’ ആറ്റിങ്ങല്‍ ആലംകോട് പ്രവര്‍ത്തനം ആരംഭിച്ചു.

ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ മിന്നും താരങ്ങളടക്കം ഒട്ടേറെ പ്രശസ്ത വ്യക്തികളുടെ കോസ്റ്റ്യൂം ഡിസൈനറായ ആനു നൂബി തന്റെ നൂതനമായ  എക്‌സ്‌ക്ലൂസീവ് സ്റ്റുഡിയോ സംരംഭത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനാണ് ഇതിലൂടെ  തുടക്കം കുറിച്ചിരിക്കുന്നത്.

ബ്രൈഡല്‍ വെയര്‍, പാര്‍ട്ടി വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങി ബ്രാന്‍ഡ് വൈവിധ്യവല്‍ക്കരണത്തിന്റെ പാതയില്‍ അതിവേഗം  മുന്നേറുന്ന ലേബല്‍ ആന്‍ഡെയുടെ വര്‍ണാഭമായ  ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്  ആകര്‍ഷകമായ റാമ്പ് ഷോയും അരങ്ങേറി. രാജ്യത്തെ നിരവധി പ്രമുഖ മോഡലുകളാണ് റാമ്പില്‍ ചുവടുവെച്ചത്.

സൗത്ത് ഇന്ത്യന്‍  ഫിലിം, ഫാഷന്‍ വ്യവസായരംഗത്തെ പ്രമുഖനായ  ദാലു കൃഷ്ണദാസാണ് പരിപാടി കോറിയോഗ്രാഫ് ചെയ്തത്.  ഫാഷന്‍ ലോകത്ത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍  താരപദവിയുള്ള  അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന്റെ മാറ്റു കൂട്ടി.

വെഡ്ഡിങ് വെയറുകളുടെ അതിമനോഹരമായ കളക്ഷനുകളാണ്  മൂന്നു സീക്വന്‍സുകളിലായി മോഡലുകള്‍ അവതരിപ്പിച്ചത്. പെയ്സ്റ്റല്‍ ബ്രൈഡ്, ഓണം ബ്രൈഡ്, എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ബ്രൈഡ് & ഗ്രൂം എന്നീ മൂന്നു വിഭാഗങ്ങള്‍ അവതരിപ്പിച്ച  മോഡലുകളുടെ  റാമ്പിലെ ചുവടുവെപ്പുകള്‍ ശ്രദ്ധേയമായി. 

ആനു നോബി

‘സ്വപ്‌നം കാണുന്ന ഡിസൈനുകള്‍ കോസ്റ്റ്യൂമിലേക്ക് സന്നിവേശിപ്പിക്കുന്നത് എന്റെ പാഷന്‍ തന്നെയാണ്. എന്റെ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമാണ് ‘ലേബല്‍ ആന്‍ഡെ’ എന്ന് പറയാം,’  തന്റെ സ്വപ്‌ന സംരംഭത്തെ പറ്റി ആനു നോബി മനസ്സ് തുറന്നു. ലേബല്‍ ആന്‍ഡെ എക്സ്‌ക്ളൂസീവ് ഡിസൈനര്‍ ഷോറൂമിന്റെ വരവോടെ തെക്കന്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫാഷന്‍ ഡെസ്റ്റിനേഷന്‍ ആയി ആറ്റിങ്ങലിലെ ആലംകോട് മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രൈഡല്‍ വെയര്‍, പുരുഷന്മാരുടെ പാര്‍ട്ടി, വെഡ്ഡിങ് വെയറുകള്‍, ഫാഷന്‍ റണ്‍വേ പ്രൊജക്ടുകള്‍, കസ്റ്റമൈസ്ഡ് ഡിസൈനിങ്, കസ്റ്റമൈസ്ഡ് സ്റ്റിച്ചിങ് തുടങ്ങി ആധുനിക ഫാഷന്‍ സങ്കല്‍പ്പങ്ങളെ അന്വര്‍ത്ഥമാക്കുന്ന ഒട്ടേറെ സേവനങ്ങളാണ് ലേബല്‍ ആന്‍ഡെ  ബ്രാന്‍ഡിലൂടെ വാഗ്ദാനം ചെയ്യുന്നത്.

ഡി 4 ഡാന്‍സ് സീസണ്‍ 3, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ്, ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സ്, വനിത ഫിലിം അവാര്‍ഡ്സ്, ഫ്ളവേഴ്സ് ടി വി അവാര്‍ഡ്സ് തുടങ്ങി ഒട്ടേറെ പരിപാടികളിലൂടെ സൗത്ത് ഇന്ത്യയില്‍ ആകമാനം അറിയപ്പെടുന്ന സെലിബ്രിറ്റിയാണ്  ആനു നോബി.

ഭാവന, പ്രിയാമണി, പേളി മാണി, നേഹ സക്സേന, രാഹിണി നദ്വാനി, പ്രസന്ന മാസ്റ്റര്‍, ആദില്‍ തുടങ്ങി രണ്ടു ഡസനിലേറെ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തതിന്റെ അനുഭവ സമ്പത്തുമുണ്ട്.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,

കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

സർഗാത്മക ശൈശവം ഭാവിയുടെ സമ്പത്ത്: സ്പീക്കർ